LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

LRC ORDERS - MISCELLANEOUS
IGR/1131/2023-RR2 Dt 05/06/2023

(ഒന്നിൽ കൂടുതൽ ആളുകൾ കൂട്ടായി ചുമതലപ്പെടുത്തുന്ന മുക്ത്യാറിൽ ഏതു വിധ കരണങ്ങൾ എന്ന് പറയുമ്പോൾ , ഭാഗപത്രം പറയുന്നില്ല എങ്കിൽ പോലും ഭാഗപത്രം ഉൾപ്പെടും എന്ന് ഉത്തരവ്)

Download
IGR/6397/2022-RR2 Dt 18/05/2023

(പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ ഭൂരഹിത ഭവന രഹിതർക്കായി ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കി വരുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്ത ആധാരത്തിന്റെ റദ്ദിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 21(1) പ്രകാരമുള്ള മുദ്രവില ആവശ്യമാണ്.)

Download
G.O.(Rt)No.948-2022-TAXES dt 08/12/2022 & WP(C).No. 20171 of 2017 (V) DT 05/10/2017

(രസീത് ആധാരത്തിൽ, ജാമ്യ ബാദ്ധ്യത ഒഴിഞ്ഞു തന്നിരിക്കുന്നു എന്നു കാണിച്ചിരുന്നാലും ആയത് ഒഴിവുകുറിയായി പരിഗണിക്കേണ്ടതില്ല.)

Download
G.O.(Rt)No.698/2022/TAXES dt 12/09/2022

(1.സമാശ്രയം എഴുതാൻ വിട്ടു പോയത് സർക്കാരിന് റവന്യൂ നഷ്ടം ഉണ്ടാക്കിയിട്ടില്ലാത്തതിനാൽ ഓഡിറ്റ് റിമാർക്കിലെ ബാദ്ധ്യത ഒഴിവാക്കി

2.കുടുംബം എന്ന നിലയ്ക്കുള്ള മുദ്രവില ഇളവ് ലഭിക്കണമെങ്കിൽ, കക്ഷികൾ കുടുംബ നിർവ്വചനത്തിൽ ഉൾപ്പെട്ടു വരുന്നവരാണെന്ന് വ്യക്തമായി ആധാരത്തിൽ വിവരിച്ചിരിക്കണം)

Download
LRA.3-492/2021 dt 18/04/2022

(“ഏതെങ്കിലും കക്ഷിക്ക് താമസിക്കുന്നതിന് ആവശ്യമില്ലാത്ത പക്ഷം മറുകക്ഷിക്ക് മൊത്തം വസ്തുവകകൾ കൈവശം വച്ചനുഭവിക്കാവുന്നതാകുന്നു" എന്ന് പ്രസ്താവിച്ച് കരാർ ആധാരമായി ചമച്ചിട്ടുള്ള ആധാരം കേരള മുദ്രപത്ര നിയമം സെക്ഷൻ 2 (ഡി) IV - ന്റെ നിർവ്വചനത്തിൽ ഉൾപ്പെട്ടു വരുന്ന ഒരു തീറാധാരമായി കണക്കാക്കി കേരള മുദ്രപത്ര നിയമം പട്ടിക 21 പ്രകാരം മുദ്രവിലയും ഫീസും ആവശ്യമാണെന്ന് ഉത്തരവായി)

Download
No.RR.2-6164/2021 dt 10/02/2022

(വസ്തുവിൻ്റെ ഒരു അതിര് PWD റോഡായതു കൊണ്ട് തോട്ടം തരത്തിൽപ്പെട്ട വസ്തുവിന് ടി ക്ലാസിഫിക്കേഷനിൽ (Classification) വിലയില്ലെങ്കിൽ Residential Plot with PWD Road Access വിഭാഗത്തിൽപ്പെടുത്തി വില കാണിക്കണമെന്ന ഓഡിറ്റ് റിമാർക്കിന്മേൽ സ റ യുടെ നടപടി ശരിവെച്ച് രജി. ഐ. ജി. യുടെ അപ്പീൽ ഉത്തരവ്)

Download
LRA.3-8529/2021 dt 22/02/2022

(വില്പനക്കരാർ പ്രകാരം മുൻകൂറായി കൈപ്പറ്റിയിരുന്ന തുക തിരികെ കിട്ടിയതായി റദ്ദാധാരത്തിൽ പ്രസ്താവിച്ചാലും, അവകാശം വിട്ടൊഴിഞ്ഞു നൽകുന്നു എന്ന് പ്രസ്താവിച്ചിട്ടില്ലെങ്കിൽ ഒഴിമുറി എന്ന ഗണത്തിൽപ്പെടുത്തി മുദ്ര തീർപ്പിക്കേണ്ടതില്ലെന്നും, കേരളാ മുദ്രപ്പത്ര ആക്റ്റ് പട്ടികയിലെ ക്രമനമ്പർ 15 പ്രകാരമുള്ള ഒരു റദ്ദാധാരമാണെന്നും ഉത്തരവായി)

Download
IGR/579/2020-RR2 dt 29/06/2021

(കുടുംബ നിർവ്വചനത്തിൽ ഉൾപ്പെടാത്തവർ കൂടി ഉൾപ്പെടുന്ന മുക്ത്യാറിന് അപ്രകാരമുളളവരുടെ ഓഹരി അവകാശവില പ്രത്യേകം പറയാത്തതിനാൽ വസ്തുവിന്റെ വിലയുടെ ഒട്ടാകെ തുകയ്ക്ക് മുദ്രപത്രനിയമം ആർട്ടിക്കിൾ 44(എഫ്) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു)

Download
No. RR2- 5984/2019 dt 05/02/2020 & W.P.(C) 20417 of 2015 and 37331 of 2017

(പണയബാദ്ധ്യത ഒഴിയുന്ന ആധാരം അർത്ഥപറ്റുചീട്ടാധാരം (Re-conveyance Deed) ആണ്)

Download
No.RR.9-3835/2018 dt 28/01/2021 & W.P.(C) No. 41002/2018 dt 09.02.2019

(റീ-രജിസ്ട്രേഷൻ (Re Registration) ആധാരത്തിന് മുദ്രവില കണക്കാക്കുന്നത് സംബന്ധിച്ച്)

Download
LRA. 3- 12353/2019 dt 29.05.2020

(സർവ്വീസ് സഹകരണ ബാങ്ക് അംഗം ബാങ്ക് സെക്രട്ടറിയുടെ പേർക്ക് എഴുതിക്കൊടുക്കുന്ന തീരാധാരത്തിന് ജി.ഒ (എം.എസ്) 795/1960 /അഗ്രി. നമ്പർ ഉത്തരവിൻ പ്രകാരമുള്ള മുദ്രയിളവിന് അർഹതയില്ല)

Download
No.RR.2-6654/2019 dt 13.06.2020

( 2009 ലെ Release ആധാരത്തെ സമ്മതിക്കുന്ന സമ്മതപത്രം - ഇപ്പോഴത്തെ ഫെയർ വാല്യു ബാധകമല്ല)

Download
No.RR.2-6654/2019 dt 13.06.2020

(കാലാവധിക്കു ശേഷം റദ്ദ് ചെയ്യുന്ന Sale agreement ന് മുദ്രപത്ര പട്ടിക 15 അനുസരിച്ച് മുദ്ര മതി)

Download
File No.RR.2-2813/2019 dt 16.06.2020

(അസ്സലാധാരം പരിശോധിച്ച് റിപ്പോർട്ട് ചെയ്തതിന്റെ0 അടിസ്ഥാനത്തിൽ സമ്മതാധാരം സംബന്ധിച്ച് സമാശ്രയ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തിയിട്ടില്ല എന്ന ആഡിറ്റ് റിമാർക്ക് രേഖപ്പെടുത്തി ഉത്തരവായി)

Download
File No.RR.2-192/2020 dt 15.06.2020

(വെറുമ്പാട്ടാധാരത്തിന്റെb സമ്മതാധാരങ്ങൾക്ക് മുദ്രപ്പത്രനിയമം പട്ടിക 4 പ്രകാരമുള്ള മുദ്രയിളവ് ലഭിക്കുകയില്ല)

Download
File No.RR.2-7616/2019 dt 15.06.2020

(സമ്മതാധാരം സംബന്ധിച്ച് സമാശ്രയ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സർക്കാരിന് നഷ്ടം ഉണ്ടാകാത്ത സാഹചര്യത്തിൽ ആഡിറ്റ് റിമാർക്ക് ആയി രേഖപ്പെടുത്തിയ ബാദ്ധ്യത ഒഴിവാക്കി ഉത്തരവായി)

Download
RR.2- 2112/2018 dt 08.11.2019

(വില, ധനനിശ്ചയം, പണയം എന്നീ ആധാരങ്ങൾക്ക് മാത്രമേ സമ്മതാധാരം ബാധകമാവുകയുള്ളു)

Download
LRA.3-34581/2009 dt 17/11/2009

(ഭാഗപതത്തിൽ ഓപ്പിടാന് അധികാരപ്പെടുത്തുന്ന മുക്ത്യാറുകള് ഓരോ കക്ഷിയുടെയും വെവ്വേറെ താത്പര്യങ്ങളെ സംബന്ധിച്ചതാകയാല് പ്രത്യേകം പ്രത്യേകം മുക്ത്യാറുകളായി കണക്കാക്കേണ്ടതാണ്)

Download
RR.2- 2385/2018 dt 08.11.2019

(മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള വിൽപ്പത്രം റദ്ദു ചെയ്യുന്ന വിവരം രേഖപ്പെടുത്തി പുതിയ വിൽപ്പത്രം രജിസ്റ്റർ ചെയ്യുന്നതിന് വിൽപ്പത്ര റദ്ദിനുള്ള ഫീസ് അധികമായി ആവശ്യമില്ല)

Download
LRA. 3- 55563/2018 dt 22.07.2019

(കരാറിൽ, പണയ വ്യവസ്ഥ ഉൾപ്പെട്ടു വരുന്നതിനാൽ കേരള മുദ്രപ്പത്ര നിയമം 37(ബി) പ്രകാരമുള്ള മുദ്രവില ആവശ്യമാണ്)

Download
LRA. 3- 14201/2019 dt 16.5.2019

(റീ രജിസ്ട്രേഷന് ആധാരം പൂർത്തീകരിക്കുന്ന തീയതിയിലെ മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു)

Download
Order No.M2-3256/2018 dt 03.10.2018

(ഒരു ട്രസ്റ്റിലെ സെറ്റ്ലർ എന്ന നിലയിൽ എഴുതികൊടുക്കുന്ന സമ്മത ആധാരം കേരള മുദ്രപത്രനിയമം വകുപ്പ് 4(1) ന്റെല പരിധിയിൽ വരും എന്ന് തീരുമാനിച്ചു)

Download
LRA. 3- 13116/2018 dt 18.01.2018

(വായ്പ്പ എടുക്കുന്നതിനായി കൊമേഴ്സ്യൽ ബാങ്കുകളുടെ പേരിൽ എഴുതി കൊടുക്കുന്ന പണയാധാരങ്ങൾക്ക് മുദ്രപത്രനിയമം ആർട്ടിക്കിൾ 37(ഡി) പ്രകാരമുളള മുദ്രവില മതിയാകും എന്ന് തീരുമാനിച്ചു)

Download
LRA. 3- 30676/2018 dt 08.11.2018

(വിലയാധാര കരാറിന്റെ" ഒഴികുറിയ്ക്ക് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ്)

Download
M.2-102/2018 dt 19.01.2018

(പണയാധാരപ്രകാരമുളള ബാദ്ധ്യത/അവകാശം Relinquish ചെയ്യുന്നതായി വ്യക്തമാക്കുന്നതിനാൽ പണയം ഒഴിയുന്ന അർത്ഥപറ്റുചീട്ടാധാരം (Reconveyance Deed) ഒഴികുറി ആധാരമായി കണക്കാക്കി മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു)

Download
LR.A3. 56424/2017 dt 21.03.2018

(ഒരു കരാറു പ്രകാരം ക്രമമായി പ്രവർത്തിപ്പാൻ ഉറപ്പിനായി ഒരു ജാമ്യക്കാരൻ എഴുതികൊടുക്കുന്നതായ കരണത്തിന് മുദ്രപത്രനിയമം ആർട്ടിക്കിൾ 50(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു)

Download
M.2-3661/2017 - dt 24.11.2017

(ഓഹരികകൾ കൈവശത്തിൽ എടുക്കുകയോ പോക്കുവരവ് ചെയ്യുകയോ ചെയ്ത് കൂട്ടാവകാശം വേർപെടുത്തപ്പെടാത്ത ഭാഗാധാരം / ധനനിശ്ചയ പ്രകാരമുളള ആധാരത്തിന്റെെ റദ്ദിന് മുദ്രപത്രനിയമം ആർട്ടിക്കിൾ 51(ബി) പ്രകാരമുളള മുദ്രവില മതിയാകും എന്ന് തീരുമാനിച്ചു)

Download
LR.A3. 9319/ 2015 dt 30.07.2016

(ബിൽഡേഴ്സ് /ഡെവലപേഴ്സ് വ്യക്തികളുമായി ഉണ്ടാക്കുന്ന ഫ്ലാറ്റ്/ വില്ല വിൽപ്പന കരാർ മുദ്രപത്ര നിയമം 5(സി) ൽ ഉൾപ്പെടുന്ന കരാർ ആയതിനാൽ തീരിന്റെന മുദ്രവില വേണം)

Download
LR.A3. 52374/2015 dt 06.10.2016

(പണയാധാരപ്രകാരമുളള ബാദ്ധ്യത/അവകാശം Relinquish ചെയ്യുന്നതായി വ്യക്തമാക്കുന്നതിനാൽ പണയം ഒഴിയുന്ന അർത്ഥപറ്റുചീട്ടാധാരം (Re-conveyance Deed) ഒഴികുറി ആധാരമായി കണക്കാക്കി മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു)

Download
RR.2-24803/2014 dt 30.01.2015

(മുൻ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന തുക കൊടുത്ത വിവരം ഉൾപ്പെടുത്തി ടി വിൽപത്രം ഭേദഗതി വരുത്തി പുതിയ വിൽപത്രം എഴുതുന്നതിന് വിൽപത്രത്തിനുളള ഫീസ് മതിയാകും എന്ന് ഉത്തരവായി)

Download
G.O.(P).No.115/2020/TD dt. 13.02.2020

(വായ്പ കുടിശ്ശിഖ വരുത്തിയ വസ്തു Sale Certificate പ്രകാരം ബാങ്ക് തന്നെ ഏറ്റെടുക്കുകയും എന്നാൽ പിന്നീട് കോടതി ഉത്തരവ് പ്രകാരം പണയബാദ്ധ്യത അടച്ച് തീർത്ത് കക്ഷിക്ക് തന്നെ വസ്തു വിട്ടുനൽകികൊണ്ട് ബാങ്ക് എഴുതികൊടുക്കുന്ന RE-CONVEYANCE ആധാരത്തിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 21 പ്രകാരമുളള മുദ്രവിലയും ഫീസും വേണം)

Download
LR.A3. 33153/2015 dt 19.09.2015

(With an intention to create an equitable mortgage over the properties എന്ന വാചകങ്ങള് ഉള്പ്പെട്ടു വന്നിട്ടുള്ളതിനാല് ടി Deposit of Title Deed ആധാരം പണയാധാരമായി കണക്കാക്കി മുദ്രവില ആവശ്യമാണെന്ന് ഉത്തരവായി)

Download
LR.A3. 39891/2015 dt 10.08.2016

(വായ്പ കുടിശ്ശിഖ വരുത്തിയ വസ്തു Sale Certificate പ്രകാരം ബാങ്ക് തന്നെ ഏറ്റെടുക്കുകയും എന്നാൽ പിന്നീട് കോടതി ഉത്തരവ് പ്രകാരം പണയബാദ്ധ്യത അടച്ച് തീർത്ത് കക്ഷിക്ക് തന്നെ വസ്തു വിട്ടുനൽകികൊണ്ട് ബാങ്ക് എഴുതികൊടുക്കുന്ന RE-CONVEYANCE ആധാരത്തിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 47(ബി) പ്രകാരമുളള മുദ്രവില മതിയാകും എന്ന് തീരുമാനിച്ചു)

Download
B.5-49026/2011 dt 23.05.2012

(കോടതി ഉത്തരവ് പ്രകാരം രജിസ്ട്രേഷന് ഹാജരാക്കുന്ന ആധാരത്തിനും ന്യായവിലപ്രകാരമുളള തുകയ്ക്ക് മുദ്രവില വേണം)

Download
LR.A3. 34581/2009 dt 17/11/2009

(ഭാഗപത്രം രജിസ്റ്റർ ചെയ്യുന്നതിന് അധികാരപ്പെടുത്തുന്ന മുക്ത്യാറിനു പ്രധാനികളുടെ എണ്ണത്തിനനുസരിച്ചു മുദ്രവില ആവശ്യമാണ്)

Download
LRA3.37380/1999 dt04.02.2002

(റീ രജിസ്ട്രേഷന് ആധാരം പൂർത്തീകരിക്കുന്ന തീയതിയിലെ മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു)

Download
LRA3-40505/2001 dt 12.04.2003

(സപ്ലിമെന്റെ റി ട്രസ്റ്റ് ആധാരത്തിന് മുന്നാധാരപ്രകാരമുള്ള മുദ്രവില ആവശ്യമില്ല)

Download