LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

National Pension System (NPS)

PRAN LOGIN (Click Here)

NPS _ PARTIAL WITHDRAWAL _ HAND BOOK


NATIONAL PENSION SYSTEM (NPS) ചേരുന്നതിനുള്ള നടപടി ക്രമങ്ങൾ


     PRAN അപേക്ഷ സമർപ്പിക്കാൻ, സ്ഥാപനത്തിനു DDO Registration നമ്പർ ആവശ്യമാണ്. നിലവിൽ സ്ഥാപനത്തിന് DDO Registration നമ്പർ ഉണ്ടോ എന്ന് അറിയുന്നതിന് SPARK ൽ SPARK >>> Administration >>> Code Master >>> DDO എന്ന ഓപ്ഷൻ പരിശോധിച്ച് നോക്കാവുന്നതാണ്. DDO Registration നമ്പർ നിലവിൽ ടി സ്ഥാപനത്തിന് ഇല്ലായെങ്കിൽ അത് ലഭിക്കുന്നതിനായി ട്രഷറി വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്
APPLICATION FORM [For DDO Registration] (Click Here)

     23/11/2021 തീയതിയിലെ Circular No.111/2021/Fin പരിപത്രപ്രകാരം 15/12/2021 തീയതി മുതൽ ദേശിയ പെൻഷൻ പദ്ധതി (NPS) യിലെ അംഗത്വത്തിനായുള്ള അപേക്ഷ സ്പാർക്കിലെ Online PRAN Generation Module (OPGM) മുഖേന ഓൺലൈനായി കൂടി സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി അപേക്ഷകനുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന വിവരങ്ങൾ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

A. PERSONAL DETAILS
• Name
• Father’s Name
• Mother’s Name
• Date of Birth
• City of Birth
• Country of Birth
• Gender
• Marital Status
• Spouse Name
• Residential Status
B. PROOF OF IDENTITY (Any documents with number)
C. PROOF OF ADDRESS
D. CORRESPONDENCE ADDRESS DETAILS
E. PERMANENT ADDRESS DETAILS
F. CONTACT DETAILS

• Mobile
• Email ID
G. OTHER DETAILS
H. Subscriber’s Bank Details
I. Subscriber’s Nomination Details
K. DECLARATION BY SUBSCRIBER
L. DECLARATION BY EMPLOYER


Online PRAN Generation Module (OPGM) മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് SPARK ൽ SPARK >>> Service Matters >>> New Pension Scheme >>> Validate &Forward PRAN എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര് സെലക്ട് ചെയ്യ്ത് GO ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ ചുവടെ പറയുന്ന പ്രകാരം നാല് ഓപ്ഷനുകൾ ലഭിക്കുന്നതും ടി വിവരങ്ങൾ രേഖകൾ പ്രകാരം അപ്ഡേറ്റ് ചെയ്ത് പേജ് SAVE ചെയ്ത ശേഷം ബന്ധപ്പെട്ട ജില്ലാ ട്രഷറിയിലേക്ക് Forward ചെയ്യണം.

•Employee details
•Nominee details
•Bank account for PRAN
•Validate & Forward to DTO.

     ഇപ്രകാരം സ്പാർക്കിലെ Online PRAN Generation Module (OPGM) മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശമ്പള ബില്ലുകൾ മാറുന്ന ട്രഷറിയുമായി ബന്ധപ്പെട്ടിരിക്കുന്ന ജില്ലാ ട്രഷറിയിൽ NPS ചേരുന്നതിനുള്ള [PRAN ലഭിക്കുന്നതിനുള്ള] അപേക്ഷ ചുവടെ പറയുന്ന രേഖകൾ സഹിതം സമർപ്പിക്കേണ്ടത്.

APPLICATION FORM FOR NPS (Click Here)


അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട മറ്റ് രേഖകൾ


• PAN കാർഡ് പകർപ്പ്
• ഓപ്ഷൻ ഫോം - Option Form (Click Here)
• Bank അക്കൗണ്ട് പാസ്ബുക്കിന്‍റെ പകർപ്പ് (
IFSC Code വിവരം രേഖപ്പെടുത്തിയത്)
• നിയമന ഉത്തരവിന്‍റെ പകർപ്പ്
• SSLC സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്
• ആധാർ കാർഡ്
•പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോ-2 എണ്ണം
( അപേക്ഷയിൽ പറഞ്ഞിരിക്കുന്ന പ്രകാരം 3.5×2.5 എന്ന അളവിലുള്ളത്)


     സ്പാർക്കിലെ Online PRAN Generation Module (OPGM) മുഖേന ഓൺലൈനായി ജില്ലാ ട്രഷറിയിൽ സമർപ്പിച്ചിരിക്കുന്ന വിവരങ്ങൾ, അപേക്ഷകന്റെ ആഫീസിൽ നിന്നും നേരിട്ട് അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിൽ ശരിയാണെന്ന് ഉറപ്പാക്കിയശേഷം ഓൺലൈനായി അപേക്ഷ ജനറേറ്റ്ചെയ്ത് ജില്ലാ ട്രഷറി ആഫീസർ NSDL ന് അയക്കുന്നു. ഇപ്രകാരം ജില്ലാ ട്രഷറികളിൽ നിന്നും അയക്കുന്ന അപേക്ഷകൾ പരിശോധിച്ച് NSDL ആണ് PRAN (Permanent Retirement Account Number) അനുവദിക്കുന്നത്. PRAN അനുവദിച്ചു കഴിഞ്ഞാൽ subscriber ന്റെദ മൊബൈലിൽ മെസ്സേജ് ലഭിക്കും. അതിനു ശേഷം ട്രഷറിയിൽ ബന്ധപ്പെട്ടാൽ PRAN Kit ലഭിക്കും. NSDL അപേക്ഷ പരിശോധിച്ച് PRAN അലോട്ട് ചെയ്യുമ്പോൾ തന്നെ സ്പാർക്കിലും ടി വിവരം അപ്‌ഡേഷൻ നടത്തുന്നതാണ്. ടി വിവരം സ്പാർക്കിൽ കാണുന്നതിനായി Spark >>> Personal Details >>> Present service details >>> PRAN (Permanent Retirement AccountNumber) എന്ന ഓപ്ഷനിൽ പരിശോധിക്കാവുന്നതാണ്. ഇപ്രകാരം സ്പാർക്കിൽ അപ്ഡേഷൻ വന്നിട്ടില്ലെങ്കിൽ snokerala.fin@keral.gov.in എന്ന മെയിൽ അഡ്രസ്സിൽ ജീവനക്കാരന് കിട്ടിയ PRAN ഡോക്കുമെന്‍റിന്‍റെ കോപ്പി സഹിതം PRAN അപ്ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷ മെയിൽ ചെയ്യുക .
     ജീവനക്കാരന് കിട്ടിയ PRAN കിറ്റിൽ user ഐഡിയും പാസ്സ്‌വേർഡും ഉണ്ടാകും. യൂസർ ഐഡി PRAN തന്നെ ആണ്. അത് ഉപയോഗിച്ചു താഴെ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
• Change of mobile number and email.
• Change of Scheme preference.
• Photo & Signature upload facility to the subscribe.
• ലോഗിൻ ചെയ്ത് transaction ഡീറ്റെയിൽസ് കാണാവുന്നതാണ്.
• NPS സ്റ്റേറ്റ്മെന്‍റ് download ചെയ്തു
ആദായനികുതി നിയമത്തിലെ 1961 ലെ ബാധകമായ വകുപ്പുകൾ പ്രകാരം ഇത് നിക്ഷേപ തെളിവായി ഉപയോഗിക്കാം. .
• PRAN കാർഡ് നഷ്‌ടപ്പെട്ടാൽ വരിക്കാർക്ക് ലോഗിൻ ചെയ്ത് ePRAN കാർഡ് കാണാനും download ചെയ്യാനും പ്രിന്‍റ് എടുക്കാനും കഴിയും.


ഓൺലൈനായി പണം പിൻവലിക്കൽ


സോപാധിക പിൻവലിക്കലിന്‍റെ വ്യവസ്ഥകൾ ഇനിപ്പറയുന്നവയാണ്
• വരിക്കാരൻ 3 വർഷമെങ്കിലും NPS വിഹിതം അടച്ചിരിക്കണം
• ജിവനക്കാരൻ അടച്ച തുകയുടെ പരമാവധി 25% തുക മാത്രമേ പിൻവലിക്കാൻ കഴിയുകയുള്ളു
• മുഴുവൻ സബ്സ്ക്രിപ്ഷൻ കാലയളവിലും കൂടി പരമാവധി മൂന്ന് തവണ പിൻവലിക്കൽ നടത്താം
നിർദ്ദിഷ്ട കാരണങ്ങളാൽ മാത്രവും പിൻവലിക്കൽ അനുവദിക്കുന്നതാണ്;
(ഉദാഹരണത്തിന്; കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം, റെസിഡൻഷ്യൽ വീട് വാങ്ങുന്നതിനും / നിർമ്മിക്കുന്നതിനും ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി)
• ഇപ്രകാരം പിൻവലിക്കുന്ന തുക തിരിച്ചു അടക്കാൻ സാധിക്കാത്തതിനാൽ അക്കൗണ്ടിൽ നിന്നും ഈ തുക കുറവ് വരുന്നതാണ്.
• ഇപ്രകാരം ഓൺലൈൻ ആയിട്ടല്ലാതെ മാനുവൽ ആയി വേണമെങ്കിലും തുക പിൻവലിക്കവുന്നതാണ് ഇതിനായി ഫോം നമ്പർ 601 PW .ഉപയോഗിക്കാം
Form No.601PW (Click Here)


പിൻവലിക്കൽ സംബന്ധിച്ച വിവരം പരിശോധിക്കൽ

    
• CRA വെബ്‌സൈറ്റ് [https://cra-nsdl.com/CRA/WdrLimAccessOnloadAction.do] മുഖേന വരിക്കാർക്ക് ലോഗിൻ ചെയ്യാതെ തന്നെ പിൻവലിക്കൽ വിവരം പരിശോധിക്കാൻ കഴിയും
• കൂടാതെ വരിക്കാർക്ക് അവരുടെ എൻ‌പി‌എസ് account ലോഗിൻ [www.cra.nsdl.com] മുഖേനയും പിൻവലിക്കൽ വിവരം പരിശോധിക്കാൻ കഴിയും



സ്പാർക്കിൽ PRAN – വരിസംഖ്യയും കുടിശിഖ തുകയും അപ്ഡേറ്റ് ചെയ്യൽ


     സ്പാർക്കിൽ PRAN അപ്ഡേറ്റ് ചെയ്യ്താൽ സാലറിയിൽ തുക deduct ചെയ്യണം, അതോടൊപ്പം കുടിശിക ഉണ്ടെങ്കിൽ അത് തുല്യ തവണകളായി തിരിച്ചു പിടിക്കുകയും വേണം.


ആദ്യ വരിസംഖ്യാ വിവരം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യൽ


     ആദ്യ ഡിഡക്ഷൻ SPARK-ൽ അപ്ഡേറ്റ് ചെയ്യുന്നതിനായി Salary Matters >>> Changes in the month >>> Present Salary >>> Deductions എന്ന ഓപ്ഷൻ മുഖേന PRAN വിവരങ്ങൾ SPARK-ൽ NPS ഏജെൻസി അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് നോക്കാവുന്നതും അപ്രകാരം PRAN വിവരങ്ങൾ Deductions- ൽ അപ്ഡേറ്റ് ചെയ്തിട്ടുള്ള പക്ഷം Deductions നിൽ NPS indv Contribution – State (390) സെലക്ട് ചെയ്യുക. ഇവിടെ വരിസംഖ്യ, PRAN നമ്പർ, എന്നിവ അപ്ഡേറ്റ് ആയിട്ടുണ്ടാകും. From Date സ്ഥാനത്ത് പ്രസ്തുത മാസത്തിന്റെ ആദ്യ ദിവസവും To Date വിരമിക്കൽ തീയതിയും ചേർത്ത് insert ബട്ടനിൽ ക്ലിക്ക് ചെയ്ത് Confirm ചെയ്യുക. ഇതോടുകൂടി ടി മാസം മുതലുള്ള ശമ്പളത്തിൽ നിന്നും വരിസംഖ്യ ഈടാക്കി തുടങ്ങുന്നതാണ്.


NPS അരിയർ സ്പാർക്ക് വഴി റിക്കവറി ചെയ്യുന്ന നടപടിക്രമം


     PRAN ലഭിച്ചതിന് ശേഷം മാത്രമേ NPS വരി സംഖ്യ അടച്ചു തുടങ്ങാൻ കഴിയുകയുള്ളു എന്നതിനാൽ ജോലിയിൽ പ്രവേശിച്ച തീയതി മുതൽ NPS വരി സംഖ്യ അടച്ചു തുടങ്ങുന്ന തീയതി വരെ മാറിയ ശമ്പളത്തിൽ നിന്നും ഈടാക്കേണ്ടിയിരുന്ന NPS വരി സംഖ്യയുടെ കുടിശിഖ അടയ്ക്കേണ്ടതാണ്. ഇപ്രകാരമുള്ള കുടിശിഖ തുക എത്രയുണ്ട് എന്ന് സ്പാർക്കിൽ നിന്നും ലഭിക്കുന്നതിനായി Personal Details >>> New Pension Scheme >>> NPS Arrear Calculation ക്ലിക്ക് ചെയ്ത് ജീവനക്കാരന്റെi പേരു വിവരം സെലക്ട് ചെയ്താൽ NPS Arrear പിടിക്കാനുള്ള കാലയളവിലെ മുഴുവൻ തുകയും പട്ടിയായി കാണാവുന്നതാണ്.
     തുടർന്ന് കുടിശിഖ തുക തുർന്നുള്ള മാസങ്ങളിലെ ശമ്പളത്തിൽ നിന്നും ഈടാക്കുന്നതിന് Salary matters >>> Changes in the Month >>> NPS Arrear Recovery സെലക്ട് ചെയ്ത് NPS അരിയർ ഉള്ള ജീവനക്കാരുടെ ലിസ്റ്റിൽ നിന്നും ജീവനക്കാരനെ സെലക്ട് ചെയ്യുക. ആകെ കുടിശിഖയായിട്ടുള്ള തുക പരിശോധിച്ച് ഉറപ്പു വരുത്തുക, തെറ്റ് ഉണ്ടെങ്കിൽ എഡിറ്റ് ചെയ്ത് ചേർക്കാവുന്നതാണ്. എത്ര മാസത്തെ തവണകളാണോ അടയ്ക്കേണ്ടതായിട്ടുണ്ടായിരുന്നത് അത്രയും മാസത്തവണകളായി തന്നെ കുടിശിഖ ഈടാക്കേണ്ടതാണ്. [GO(P)No. 25/2015/Fin Dated 14/01/2015 ഉത്തരവിൽ 01/06/2014 ന് ശേഷം സേവനത്തിൽ പ്രവേശിച്ച ജീവനക്കാരുടെ NPS- backlog arrear contribution ആയി എത്ര മാസത്തവണകളാണോ കുടിശിഖയായിട്ടുള്ളത് അത്രയും മാസത്തവണകളായി തന്നെ ഈടാക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്] തുടർന്ന് Confirm ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടുകൂടി ടി വിവരം അപ്ഡേറ്റ് ആകുന്നതാണ്
     NPS അരിയർ റിക്കവറി, ഒരിക്കൽ അപ്ഡേറ്റ് ചെയ്താൽ പിന്നെ എഡിറ്റ് ചെയ്യാൻ സാധിക്കാത്തതിനാൽ ടി വിവരങ്ങൾ വളരെ ശ്രദ്ധയോടെ പരിശോധിച്ച ശേഷം മാത്രമേ Confirm ചെയ്യാൻ പാടുള്ളു.


ചല്ലാൻ വഴി NPS അരിയർ അടയ്ക്കുന്ന വിധം


     NPS അരിയർ തുക മുഴുവൻ ഒറ്റത്തവണയായി സ്പാർക്കിൽ നിന്നും ട്രഷറി ചല്ലാൻ ജനറേറ്റ് ചെയ്ത് അടയ്ക്കാൻ കഴിയുന്നതാണ്. അതിനായി Service Matters >>> New Pension Scheme >>> Generate chellan for NPS Arrear എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
     ഇതിൽ default ആയി വന്നിട്ടുള്ള കുടിശിഖ തുകയിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ എഡിറ്റ് ചെയ്ത് Reason for refunding സംബന്ധിച്ച വിവരം രേഖപ്പെടുത്തി Confirm ചെയ്യുക. തുടർന്ന Generate Chalan ക്ലിക്ക് ചെയ്ത് ചല്ലാൻ ജനറേറ്റ് ചെയ്ത് തുക ട്രഷറിയിൽ ഒടുക്കാവുന്നതാണ്.


NPS നോമിനി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന വിധം


     NPS ൽ നോമിനിയായി ചേർത്തിരിക്കുന്നവരുടെ വിവരങ്ങൾ Service matters >>> New Pension Scheme >>> NPS Nominee details എന്ന ഓപ്ഷൻ വഴി അറിയാവുന്നതാണ്. ആവശ്യമെങ്കിൽ ഈ പേജ് വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. പുതിയ നോമിനേഷൻ ആണെങ്കിൽ മേലധികാരിക്ക് ഹാർഡ്കോപ്പി അയച്ച് കൊടുത്തതിനുശേഷം മാത്രമേ അപ്ഡേഷൻ ചെയ്യാൻ പാടുള്ളു.




Government Orders

G.O.(P) No.126/2022(8)/Fin dt 11/10/2022

(സൂപ്പർന്യൂമറി തസ്തികയിൽ സേവനത്തിലിരിക്കെ മരണമടയുന്ന NPS ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായത്തിനു പകരം അടിയന്തര ആശ്വാസം എന്ന നിലയിൽ മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചുത്തരവ്)

VIEW
G.O.(P) No.172/2021(8)/Fin dt 18/12/2021

(Deducting NPS arrears from the arrears of Pay Revision)

VIEW
GO(P)No 92/2020 Fin Dt. 06/07/2020

(പങ്കാളിത്ത പെൻഷൻ പദ്ധതി - മൊബിലിറ്റി ആനുകൂല്യത്തിന് അർഹതയുള്ളവർക്ക് ഓപ്ഷൻ ഫോം കൊടുക്കാൻ ഉള്ള സമയപരിധി 2020 ഓഗസ്റ്റ് 14 വരെ ദീർഘിപ്പിച്ചു.)

VIEW
GO(Rt) No.19/2020/Fin dt 27.02.2020

(പങ്കാളിത്ത പെൻഷൻ പദ്ധതി - ശമ്പള പരിഷ്കരണം, ക്ഷാമബത്താ വർദ്ധനവിന്റെs ഭാഗമായുണ്ടാകുന്ന കുടിശ്ശിക തുകയിൽ നിന്നും തത്തുല്യ സർക്കാർ വിഹിതവും ചെർത്ത് ജീവനക്കാരന്റെ പ്രാൺ അക്കൗണ്ടിൽ അടവാക്കുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.)

VIEW
GO(Rt) No. 2350/2020/Fin dt 20.03.2020

(ദേശീയ പെൻഷൻ പദ്ധതിയുടെ ഭാഗമായി എറർ റെക്ടിഫിക്കേഷൻ മോഡ്യൂൾ മുഖേന പിൻ‌വലിക്കൽ നടത്തുമ്പോൾ ബന്ധപ്പെട്ട പ്രാൺ അക്കൗണ്ടിൽ നിന്നും വരിക്കാരുടെ വിഹിതവും തിരികെ സ്വീകരിക്കുന്നതിന് ട്രഷറി ഡയറക്ടറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു)

VIEW
G.O(P) No.41/2019/Fin dt 31.03.2019

(പങ്കാളിത്ത പെൻഷൻ പദ്ധതി - ആശ്വാസ ധനസഹായം അനുവദിക്കുന്നത് കൂടുതൽ വ്യക്തത വരുത്തി ഉത്തരവ്)

VIEW
GO(P) No.25/2019/Fin dt 07.03.2019

(പങ്കാളിത്ത പെൻഷൻ പദ്ധതി - 01.04.2013 നോ അതിന് ശേഷമോ അന്തർ വകുപ്പ് സ്ഥലം മാറ്റം മുഖേനയോ ബൈ-ട്രാൻസ്ഫർ/ ബൈ-പ്രൊമോഷൻ മുഖേനയോ സമാനമായതോ അല്ലാത്തനോ ആയ മറ്റൊരു തസ്തികയിൽ നിയമിക്കപ്പെടുന്ന ജീവനക്കാരെ ഓപ്ഷൻ ഫോം സമർപ്പിക്കാതെ തന്നെ കെ.എസ്.ആർ ഭാഗം III പെൻഷനിൽ തുടരാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു)

VIEW
GO(P)No 142/2018/Fin dt 10/09/2018

(പങ്കാളിത്ത പെൻഷൻ പദ്ധതി - സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരാനുള്ള മൊബിലിറ്റി ആനുകൂല്യത്തിനു അർഹതയുള്ളവർ ഓപ്ഷൻ ഫോം സമർപ്പിക്കുന്നതിലെ കാലതാമസം ഇളവു വരുത്തുന്നത് - കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്നു)

VIEW
GO(P) No.178/2018/Fin dt 16.11.2018

VIEW
No.34/2017/Fin dt 10.05.2017 _FACTA Declaration

VIEW
GO(P)No 100/2017/Fin dt 29/07/2017

(Introduction of Pension Portal for all service pensioners in the State for pension related information)

VIEW
GO(P)No 141/2017/Fin dt 08/11/2017

(ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച ഉത്തരവ്)

VIEW
G.O.(P) No.43/2017/Fin dt 03.01.2017

(NPS - Employee contribution from Pay revision arrear)

VIEW
NPS _ UPDATION OF _ e- Email ID and Mobile Number

VIEW
GO(P) No 126/2016/Fin dated 31/08/2016

(Compassionate Financial Assistance to dependents of NPS members those who expired while in service - Sanctioned - Orders issued)

VIEW
GO(Ms) No 353/2016/Fin dated 01/09/2016

(National Pension System - Judgement in WP(C) No 12341 of 15 - Complied-Orders issued)

VIEW
GO(P)No 25/2015/Fin Dated 14/01/2015

(National Pension System for All India Service (Kerala Cadre) Officers and State employees -Realization of backlog contributions - Guidelines and accounting procedure-Orders issued)

VIEW
GO(P) No 96/2015/Fin dated 24/02/2015

(National pension System for State Government employees and All India Service (Kerala Cadre) officers - Realization of regular contribution in respect of deputation staff - Guidelines)

VIEW
GO(P) No 226/2015/Fin Dated 12/06/2015

(National Pension System for State Government Employees and All India Service (Kerala Cadre) Officers - Realization of Regular contribution in respect of deputation staff - Modification - Orders issued)

VIEW
GO(P) No 81/2014/Fin Dated 24/02/2014

(Implementation of National Pension System - Applicability of General Provident Fund Rules- Clarification)

VIEW
GO(P) No 152/2014/Fin Dated 29/04/2014

( Implementation of National Pension System in local Self Government Institutions - Orders)

VIEW
GO(Ms) No 135/2014/Fin Dated 08/04/2014

(Implementation of National Pension System in PSUs /Universities/Autonomous bodies/Boards etc -Guidelines)

VIEW
GO(P) No 210/2014/Fin Dated 05/06/2014

(National Pension System - Personnel appointed into the service on or before 31-03-2013 and who are granted extension of joining time - Retained in Kerala Service Rules Part III Pension Scheme - Orders issued)

VIEW
GO(P) No 279/2014/Fin Dated 14/07/2014

(Mobility to State employees appointed into the service on or before 31/03/2013 and reappointed in various institutions on or after 1/04/2013)

VIEW
GO(P) No 398/2014/Fin Dated 19/09/2014

VIEW
GO(P)No 440/2014/Fin Dated 13/10/2014

(Crediting of arrears of Pay and Dearness Allowances in respect of State Government employees to General Provident Fund -Clarification)

VIEW
GO(P)No 465/2014/Fin Dated 27/10/2014

(Deployment of Personnel from treasury Department to Finance NPS Cell - Extension for a further period of three months -Sanction accorded)

VIEW
GO(P)No 458/2014/Fin Dated 20/10/2014

(Designating Additional/Joint Secretary in charge of NPSC as State Nodal Officer)

VIEW
GO(P)No 516/2014/Fin Dated 24/11/2014

(Mobility to employees from the Central Government Service to State Government Service - Applicability of KSR Part III pensionary benefits - Sanctioned)

VIEW
GO(P)No 488/2014/Fin Dated 11/11/2014

(Employees covered under NPS deputed to State Government Departments from Autonomous Bodies, central Government and other State Governments -Orders issued)

VIEW
GO(P) No.20/2013/Fin Dated 07/01/2013

(Implementation of National Pension System to employees joining service with effect from 01/04/2013)

VIEW
GO(P) No.149/2013/Fin Dated 03/04/2013

(Implementation of National Pension System for State employees appointed after 01/04/2013)

VIEW
GO(P) No.209/2013/Fin Dated 07/05/2013

( Implementation of National Pension System for to the State Government Employees -Continuance of KSR Part III pension scheme)

VIEW
GO(P) No.208/2013/Fin Dated 07/05/2013

(Implementation of National Pension System to the State Government Employees -erratum)

VIEW
GO(P) No.408/2013/Fin Dated 27/08/2013

(Implementation of National Pension System-Inclusion of Pre-service Training Personnel in Kerala Service Rules Part III Pension Scheme)

VIEW
GO(P )No.496/2013/Fin Dated 28/09/2013

(Implementation of National Pension System Execution of agreement sanction accorded)

VIEW
GO(P) No.495/2013/Fin Dated 28/09/2013

(Implementation of National Pension system Personnel who availed LWA)

VIEW
GO(P) No.622/2013/Fin Dated 19/12/2013

(Implementation of National Pension System - Accounting Procedure - Adoption of Decentralized mode - Sanction Accorded)

VIEW
GO(P) No.81/2012/Fin Dated 02/02/2012

VIEW
GO(P) No.441/2012/Fin Dated 08/08/2012

(Fiscal Management Measures to control Expenditure to achieve Fiscal Consolidation -orders issued)

VIEW
GO(P) No.298/2010/Fin Dated 24/05/2010

(Pension - Implementation of New Pension Scheme for All India Service Officers (Kerala Cadre) recruited on or after 01/01/2004 - Guidelines and detailed procedures to be followed in the Scheme - Further Orders issued.)

VIEW
GO(P) No.303/2009/Fin Dated 25/07/2009

VIEW
Government Circulars

Circular No.15/2022/Fin Dated 03/03/2022

(പങ്കാളിത്ത പെൻഷൻ പദ്ധതി - -എൻ .പി .എസ് വിഹിതം പ്രാൺ അക്കൗണ്ടിലേക്ക് സമയബന്ധിതമായി അടവാക്കുന്നത് ( എല്ലാമാസവും 7 - ആം തിയ്യതിക്കകം ) -സംബന്ധിച്ച്)

VIEW
Circular No.89/2022/Fin Dated 26/10/2022

(ജീവനക്കാർ ഒന്നിലധികം പ്രാൺ അക്കൌണ്ട് ലഭ്യമാക്കുന്നത് വിലക്കുന്നതും ജീവനക്കാരുടെ പ്രാൺ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാത്ത ഡി.ഡി.ഒ - മാർക്കെതിരെ നടപടി സ്വീകരിക്കുന്നതും സംബന്ധിച്ച സർക്കുലർ)

VIEW
Circular No.86/2022/Fin Dated 14/10/2022

(പങ്കാളിത്ത പെൻഷൻ ബാധകമായിട്ടും പദ്ധതിയിൽ അംഗമാകാതെ തുടരുന്ന ജീവനക്കാരെ 2022 നവംബർ 30 ന് ഉള്ളിൽ നിർബന്ധമായും പദ്ധതിയിൽ ചേർക്കേണ്ടതാണെന്ന സർക്കുലർ സംബന്ധിച്ച്)

VIEW
Circular No.27/2022/Fin dt 31/03/2022

പാർട്ട് ടൈം ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമല്ല, തെറ്റായി ടി ജീവനക്കാരെ NPS ൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒഴിവാക്കേണ്ടതാണ് - ധനവകുപ്പ് സർക്കുലർ

VIEW
Circular No.84/2022/Fin Dated 01/10/2022

(സർവ്വീസിലിരിക്കെ മരണമടയുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരുന്ന ജീവനക്കാരുടെ ആശ്രിതർക്ക് PRAN അക്കൗണ്ടിലുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച്)

VIEW
Circular No.111/2021/Fin Dated 23/11/2021

(PRAN രജിസ്ട്രേഷൻ - Online PRAN Generation Module (OPGM) മുഖേന നടപ്പിലാക്കുന്നത് സംബന്ധിച്ച്)

VIEW
Circular No.H4-22677/2014/Fin Dated 23/09/2020

(പങ്കാളിത്ത പെൻഷൻ പദ്ധതി - തുക അടവാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്)

VIEW
Circular No 45/2020/Fin Dated 19/08/2020

(പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ പ്രാൺ അക്കൗണ്ടിലെ തുക മടക്കി നൽകുന്നതിനുളള നടപടിക്രമങ്ങൾ സംബന്ധിച്ച് ഉത്തരവാകുന്നു)

VIEW
Circular No 94/2017/Fin Dated 20/12/2017

(പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട എയ്ഡഡ് സ്കൂൾ അധ്യാപകരുടെ പെൻഷൻ വിഹിതം അടവാക്കുന്നതിൽ വ്യക്തത വരുത്തി ഉത്തരവാകുന്നു)

VIEW
Circular No 76/2017/Fin Dated 12/10/2017

(ദേശീയ പെൻഷൻ പദ്ധതി അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റു ചെയ്യുന്നത് സംബന്ധിച്ച്)

VIEW
Circular No 49/2017/Fin Dated 19/07/2017

(NPS - Service Fortnight - Various activities to be undertaken by HODs)

VIEW
Circular No 07/2014/Fin Dated 06/02/2014

(National Pension Scheme - Adoption of National Pension System architecture - Role of Central Record Keeping Agency, Pension Fund Managers & Trustee Bank and allocation of PRAN)

VIEW
Circular No 24/2014/Fin Dated 14/03/2014

(National Pension System -Forwarding applications in respect of All India Service Officers directly to NSDL -Instructions issued)

VIEW
Circular No 51/2014/Fin Dated 29/05/2014

(National Pension System - Submission of PRAN applications to NSDL - Revised procedure)

VIEW
Circular No 106/2014/Fin Dated 16/12/2014

(Implementation of National Pension System - Applicability of the Scheme - Clarifications - Issued)

VIEW
Circular No 19/2014/Fin Dated 25/02/2014

(National Pension System - Standard Operating Procedure (SOP) for Inter Sector Shifting of Subscribers - Guidelines)

VIEW
Circular No 49/2014/Fin Dated 27/05/2014

(National Pension System - Delay in registration of employees coming under NPS -Instructions issued)

VIEW
Circular No 91/2014/Fin Dated 13/10/2014

(National Pension System - Delay in registration of employees coming under NPS - Instructions)

VIEW
Circular No 68/2011/Fin Dated 12/10/2011

(NPS for All India Service Officers (Kerala Cadre) recruited on or after 01.01.2004 - contribution to the fund - Instructions issued.)

VIEW
Forms

Online PRAN regn module_OPGM

VIEW
NATIONAL PENSION SYSTEM (NPS) – SUBSCRIBER REGISTRATION FORM

VIEW
Application Form For Allotment of Permanent Retirenrent Account Number (PRAN)

VIEW
No.34/2017/Fin dt 10.05.2017

FACTA Declaration

VIEW

Application Form For Change/Correction in Subscriber Master details

VIEW
Form of Option -NPS

VIEW
DDO Registration Form

VIEW
Partial withdrawal form _ FORM - 601 PW

VIEW



National Pension System – NPS - വെബ് സൈറ്റ് ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ്സ് വേർഡ് റീസെറ്റു ചെയ്യുന്നത്




National Pension System – NPS - വെബ് സൈറ്റിൽ ബാങ്കി ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യുന്നത്




National Pension System – NPS - FACTA SELF DECLARTION അപ്ഡേറ്റ് ചെയ്യുന്നത്




National Pension System – NPS - PARTIAL WITHDRAWAL




CUSTOMER CARE


Contact NSDL CRA (NPS Customer Care) at (022) 2499 3499



LODGE YOUR COMPLIANT


The address for NSDL is

NSDL e-Governance Infrastructure Limited,
1st Floor, Times Tower,
Kamala Mills Compound,
Senapati Bapat Marg, Lower Parel,
Mumbai – 400 013 Fax (022) 2495 2594/ 2499 4974.



     If you are not satisfied with the resolution provided by NSDL/Karvy, you can directly file a complaint with the regulator, Pension Funds Development and Regulatory Authority (PFRDA) PRAN-Permanent Retirement Account Number
     The Central Government had introduced the National Pension System (NPS) with effect from January 01, 2004 (except for armed forces). Pension Fund Regulatory and Development Authority (PFRDA), the regulatory body for NPS, finalised the architecture and appointed NSDL as Central Recordkeeping Agency (CRA) and other entities for National Pension System. Subsequently, various State Governments adopted this architecture and implemented NPS with effect from different dates.
     In NPS, a government employee contributes towards pension from monthly salary along with matching contribution from the employer. The funds are then invested in earmarked investment schemes through Pension Fund Managers.



Scheme Information


     As per the present guidelines of Pension Fund Regulatory and Development Authority(PFRDA), contribution towards pension will be invested in the default schemes for State Government of three Pension Fund Managers (PFMs), viz, LIC Pension Fund Limited, SBI Pension Funds Pvt. Limited and UTI Retirement Solutions Limited. The proportion in which contributions are allocated among these three PFMs is decided by each of the state government, which in mentioned in the Statement of Transaction. Each of the PFMs will invest the funds in the proportion of 85% in fixed income instruments and 15% in equity and equity related instruments. Hence, in the application form for PRAN, the employees of State Government and State Autonomous Bodies need not mention the details of the schemes.



PRAN Number


     The PRAN or Permanent Retirement Account Number is a unique 12 digit number that identifies those individuals who have registered themselves under the National Pension Scheme (NPS). After allocation of PRAN, NPS subscribers get the PRAN card. The PRAN card serves as the unique identification for a National Pension Scheme subscribers throughout his/her life.



How to get PRAN number


Every employee joined on or after 01.04.2013 has to take PRAN number. there two ways to collect PRAN number.



Employees From Govt Departments


    After making proper entries in SPARK ,employees have to report at the district treasuries .There are two or three days in a week allotted for PRAN account operation at the district treasuries. They prepare the application through online, after that ,affix the employees photographs and put signature on it. Copy of aadhaar card, bank accounts and PAN card attach along with the application form. District treasury officer put forward the application to the Central record Keeping Agency /facilitation centers. Employees can collect the PRAN kit including the PRAN card from the concerned treasuries.



Employees From LSGIs


     After collecting application form from employees, Gramapanchayats directly send it to the Central record Keeping Agency facilitation centers. They send the Kits directly to the Employees.



Key Sections needed for a PRAN Card


• Personal details of subscriber
• Employment details of subscriber
• Nomination details of subscriber
• Subscriber scheme details
• Declaration by subscriber to PFRDA (Pension Fund Regulatory and Development Authority)



Time Limit


It takes two weeks for availing PRAN number, The record keeping agency also gives the PRAN card.



Central Record Keeping Agency and Facilitation Centres


NSDL e-Governance Infrastructure Ltd,
Ist floor,
Times Tower,Kamala Mills Compound,
Senapathi Marg,
Lower Parel,
Mumbai - 400013

https://cra-nsdl.com/CRA/



Facilitation Centres


1.integrated Enterprices(india)Ltd 41/426,"SEEMA",
Near Hotel Abad Metro, Rajaji Road ,Ernakaulam,Kochi
PIN.682035
Phone:0484-2371494,0484-2384735
email-cocninetds@integratedindia.in



2.Alankit Assignments Ltd,


Alankit Assignments Ltd,
A.C.T Chamber,
1st floor, MKK Nair Road,
Kochi.
PIN-682025 Phone: 9747412862
E-mail: prakashum@alankit.com



3.Karvy Data Management Services Ltd


Karvy Data Management Services Ltd
, Cheruparampath Road,
1st Cross Road,
Kadavanthra,
Ernakulam.
PIN-682020
Phone: 0484-2310884
E-mail: tincochin@karvy.com



4.Alankit Assignments Ltd,


Alankit Assignments Ltd,
T.C 40/366,
Srinivas & Krishna,
2nd Puthen Street,
Thiruvananthapuram.
PIN-695009
Phone: 0471-2472888
E-mail: skcatvm@yahoo.co.in



5. Karvy Data Management Services Ltd


Karvy Data Management Services Ltd
Second Floor,
Akshaya Tower
Sasthamangalam,
Thiruvananthapuram.
PIN-695010
Phone-0471-2725989 E-mail: tintvm@karvy.com