LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

MEDICAL REIMBURSEMENT

             PDF File(Click Here)

         kerala government servants medical attendance rules 1960 അനുസരിച്ച് കേരളാ സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സർക്കാർ  ആശുപത്രികളിലെയും, സർക്കാർ  ഉത്തരവ് പ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികളിലെയും ചികിത്സാ ചിലവുകൾക്കുള്ള പണം അനുവദിച്ചു നൽകുന്നതാണ്. 

   ചികിത്സയ്ക്ക് ശേഷം 3 മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ചികിത്സ തുടരുന്ന പക്ഷം മുൻ മാസം വരെയുള്ള ബില്ലുകൾ ചേർത്ത് ഭാഗികബില്ലുകൾ സമർപ്പിക്കാവുന്നതാണ്.

   ഒരേ കാലയളവിൽ ഒരു രോഗത്തിന് ഒന്നിലധികം ആശുപത്രികളിൽ ചികിത്സ തേടുന്ന പക്ഷം  പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

   നിശ്ചിത കാലയളവിലേക്കുള്ള ചികിത്സാ ചിലവ് തിരികെ കിട്ടുന്നതിനായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ടി കാലയളവിലേക്ക് മറ്റൊരു അപേക്ഷ പരിഗണിക്കുന്നതല്ല.

  സമർപ്പിക്കേണ്ട രേഖകൾ

1.ക്യാഷ് ബില്ലുകൾ

ബില്ലുകളുടെ പിറകു വശത്ത്, “paid by me” എന്ന് രേഖപ്പെടുത്തി അപേക്ഷകൻ പേരെഴുതി ഒപ്പ് വയ്ക്കണം. കൂടാതെ ബന്ധപ്പെട്ട ഡോക്ടറുടെ പേര്, ഒപ്പ്, ഡെസിഗ്നേഷൻ, തീയതി, സീൽ എന്നിവ പതിച്ച് Prescribed and administrated to the patient by me”  എന്ന് രേഖപ്പെടുത്തിയിരിക്കണം.

2.അപേക്ഷാ ഫാറം                                                  Download (PDF)

                                                                                                             Download (Excel)

    അപേക്ഷയിൽ തീയതി വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ അപേക്ഷകന്‍റെ ഫോൺ നമ്പർ കൂടി ചേർക്കേണ്ടതാണ്, Sanctioning Authority  ഡി.ഡി.ഒ അല്ലാത്ത പക്ഷം  മേലധികാരിക്ക് അയക്കേണ്ട അപേക്ഷയോടൊപ്പം DDO യുടെ  ശുപാർശ കുടി ഉൾപ്പെടുത്തേണ്ടാതാണ്. എഴുതി തയ്യാറാക്കുന്ന അപേക്ഷ പ്രത്യേകം സമർപ്പിക്കുന്ന പക്ഷം വകുപ്പ് അദ്ധ്യക്ഷനെ അഭിസംബോധന ചെയ്ത് തയ്യാറാക്കണം.

3. ESSENTIALITY CERTIFICATE                     Download

    Essentiality സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ പേര്, രജിസ്റ്റർ നമ്പർ ഒപ്പ് (തീയതി ഉൾപ്പടെ), ഔദ്യോഗിക സീൽ, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തിയിരിക്കണം. എസ്സൻഷ്യലിറ്റി സർട്ടിഫിക്കറ്റിലെ  തിരുത്തലുക ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപെടുത്തേണ്ടതാണ്. കൂടാതെ രോഗിയുടെ പേര്, രോഗത്തിന്‍റെ പേര്, ചികിത്സ കാലയളവ്, മരുന്നിന്‍റെ പേര്, മരുന്നിന്‍റെ  Chemical/Pharmacological പേര്, ബിൽ നമ്പർ, തീയതി, തുക എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. തുക രേഖപ്പെടുത്തുമ്പോൾ ലാബ് ചാർജ്ജ്, മെഡിക്കൽ ചാർജ്ജ്, ഹോസ്പിറ്റൽ ചാർജ്ജ് എന്നിവ വേർതിരിച്ച് പ്രത്യേകം കാണിക്കണം. Essentiality സർട്ടിഫിക്കറ്റിൽ പേജ് നമ്പരും ബില്ലുകളിൽ ക്രമ നമ്പരും രേഖപ്പെടുത്തി ബില്ല് ക്രമനമ്പർ പ്രകാരം Essentiality സർട്ടിഫിക്കറ്റിൽ മരുന്നുകളുടെ വിവരം ക്രമമായി ചേർക്കേണ്ടതും, Essentiality സർട്ടിഫിക്കറ്റിലെ ഓരോ പേജിലേയും തുക അവസാനം കൂട്ടേണ്ടതും അടുത്ത പേജിൽ ടി തുക ഏറ്റവും മുകളിലായി രേഖപ്പെടുത്തി ആകെ തുകയായി ചേർത്ത് പോകേണ്ടതുമാണ്.

4. ഡിക്ലറേഷൻ                                1.Download            2.Download                           

(a). മാതാവ്/പിതാവ് രോഗിയാണെങ്കിൽ ടിയാൾ സർവീസ് പെൻഷണർ അല്ലെന്നും അപേക്ഷകനെ പൂർണമായും ആശ്രയിച്ചു കഴിയുന്ന ആളാണെന്നുമുള്ള ഡിക്ലറേഷൻ (ഡിഡിഒ മേലൊപ്പ് രേഖപ്പെടുത്തണം)

(b). ഒരു തരം ചികിത്സ രീതിയുടെ ആനുകൂല്യം മാത്രമേ നേടിയിട്ടുള്ളു എന്നുള്ള അപേക്ഷകന്‍റെ സത്യവാങ്‌മൂലം. (ഡിഡിഒ മേലൊപ്പ് രേഖപ്പെടുത്തണം)

(c). അപേക്ഷകനും, ജീവിത പങ്കാളിയും സർക്കാർ ജീവനക്കാരായിട്ടുള്ള പക്ഷം അപേക്ഷകൻ മാത്രമേ ക്ലെയിം ചെയ്യുന്നുള്ളു എന്ന  സാഷ്യപത്രം (ഡിഡിഒ മേലൊപ്പ് രേഖപ്പെടുത്തണം)

(d). സമർപ്പിച്ച ബില്ലിലെ തുക മുമ്പ് കൈപ്പറ്റിയിട്ടില്ലെന്നുള്ള സത്യപ്രസ്താവന.

ജീവനക്കാരൻ തീയതി ചേർത്ത് ഒപ്പ്  രേഖപ്പെടുത്തേണ്ടതാണ്.

5. Appendix 2                                                                 Download

അംഗീകൃത സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയിട്ടുള്ള സാഹചര്യത്തിൽ മാത്രം ഡി .എം .ഒ. മേലൊപ്പ് വച്ച Appendix 2 അപേക്ഷയോടൊപ്പം സമർപ്പിക്കണം. സർക്കാർ ആശുപത്രിയിൽ ചികിത്സ നടത്തുന്ന സാഹചര്യത്തിൽ Appendix 2 സമർപ്പിക്കേണ്ടതില്ല

6. അസ്സൽ ഡിസ്ചാർജ് / ട്രീറ്റ്മെന്‍റ് സമ്മറി (ഡോക്ടറുടെ സീൽ പതിച്ചിരിക്കണം)

7. അസ്സൽ ഒ.പി ടിക്കറ്റ്.

8. പലിശ രഹിത ചികിത്സവായ്പാ എടുത്തിട്ടുള്ള സാഹചര്യത്തിൽ മൂന്ന് മാസത്തിനകം വിനിയോഗ പത്രം  സമർപ്പിക്കേണ്ടതാണ്. വിനിയോഗ പത്രത്തിൽ ഡോക്ടറുടെ,പേര്, ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടാതെ ആറു മാസത്തിനകം സെറ്റിൽ മെൻറ് ബിൽ സമർപ്പിക്കേണ്ടതുമാണ്.     

9. ചെക്ക് ലിസ്റ്റ്                                                                          Download

 

      G.O(Ms).No.145/2017/H&FWD ഉത്തരവ് അനുസരിച്ച് സർക്കാർ ആശുപത്രികളിലെ 50000/- രൂപ വരെയുള്ള ക്ലൈയിമുകൾ ജില്ലാ ആഫീസർക്കും 50000/- രൂപായ്ക്കും  200000/- രൂപായ്ക്കും ഇടയിലുള്ള തുക ജില്ലാ മെഡിക്കലാഫീസറുടെ അംഗീകാരത്തിന് വിധേയമായും 200000/- രൂപായ്ക്ക് മുകളിലുള്ള തുക ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായും വകുപ്പ് തലവനും  അനുമതി നൽകാവുന്നതാണ്. എന്നാസർക്കാർ എംപാനൽഡ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവ് അനുവദിക്കുന്നത് സർക്കാർ ആയതിനാൽ അത്തരം അപേക്ഷകൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്.


 

No.34/2020/Fin. Dt 12/06/2020

സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിൽ അല്ലാതെ ചികിത്സ തേടുന്ന ജീവനക്കാരുടെ ചികിത്സ ചെലവ് പ്രതിപൂരണം ചെയ്യുന്നതിന് പരിഗണിക്കുന്നതല്ല എന്നത് സംബന്ധിച്ചുള്ള പരിപത്രം

Download

No.82/2022/Fin   Dated 24/09/2022
പലിശരഹിത ചികിത്സാ വായ്പ (Interest free medical advance) പ്രതിപൂരണ അപേക്ഷകൾ - ധനകാര്യ വകുപ്പിലേയ്ക്ക് ശുപാർശ ചെയ്യുന്നതിന് വകുപ്പ് തലവൻമാർക്കും ഭരണ വകുപ്പിനുമുള്ള നിർദ്ദേശങ്ങൾ

Download

GO(MS) No.1/2022-ELEC  Dated 09/05/2022
Cashless treatment to Polling officials

Download

GO(P) No 586-13-Fin  Dated 03-12-2013
Interest free medical advance to government employees

Download

G.O(MS) No.145/2017/H&FWD
Verification and sanction of reimbursement claims-ceiling limit enhanced

Download

GO(Ms) No. 184/2017/H&FWD  15.12.2017
Approved private hospitals without reference from an authorised medical attendant.

Download

G.O(P) No. 8/2017/H and FWD dt 10.02.2017 

Download

G.O(P) No. 10/2016/H and FWD dt 21.01.2016
Empanelment of Private Hospitals

Download

G.O(P) No. 16/2016/H and FWD dt 13.04.2016
List of admissible medicines and equipments

Download

G.O(P) No. 217/2015/H and FWD dt 23.09.2015
List of admissible medicines and equipments

Download

G. O. (P) No. 144/2013/H&FWD dt 22.04.2013
 Empanelment of Private Hospitals

Download

No.24623/G.2/12/H dt 11.07.2012
Approved Hospitals and list of diseases for Medical Reimbursement

Download

Circular No. 4412/G2/2015 dt 06.10.2015
Medical Reimbursement-Regional Cancer Centre Claim –Guidelines

Download

 No. 1O7/2014Fin  18.12.2014
Medical Reimbursement Verification of Essentiality Certificate by Competent Authority-Specification of admissible amount

Download

Circular No.49329/G2/14/H&FWD 29.10.2014

Time bound settling of Medical Reimbursement Claims in respect of Government Servants/ Teachers suffering from Cancer and Kidney diseases—Instruction issued

Download

Forms

 

Form of Application for Claiming Reimbursement 

Download

Appendix II

Download

Form of Essentiality Certificate

Download

MRI _ Declarations

Download

Performa to be filled up by the Authorized Medical Attendant when a patient is referred to other hospitals within/outside the state

Download

Form of application for interest free medical advance to government employees

Download

APPLICATION FOR CLAIMING REFUND OF MEDICAL EXPENSES INCURRED IN CONNECTION WITH MEDICAL ATTENDANCE AND TREATMENT OF GOVERNMENT SERVANT AND THEIR FAMILIES

Download

NON DRAWAL CERTIFICATE

Download