LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

STATE LIFE INSURANCE - (SLI )

VISWAS
Kerala State Insurance Department


GIS & SLI Revision : PR 2019


SLI Benefit Chart

SLI പോളിസി എടുക്കുന്നതിനുള്ള നടപടിക്രമം


     സർക്കാർ സർവ്വീസിൽ ജോലിയിൽ പ്രവേശിക്കുന്ന 50 വയസ് പൂർത്തീകരിച്ചിട്ടില്ലാത്ത എല്ലാ ജീവനക്കാരും ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ STATE LIFE INSURANCE (SLI) പദ്ധതിപ്രകരമുള്ള ഇൻഷ്വറൻസ് പോളിസി എടുക്കേണ്ടതാണ്. ഇത് ഒരു ഇൻഷുറൻസ് പോളിസിയാണ്. ഓരോ പോളിസിക്കും നിശ്ചിത പ്രിമിയം തുകയും നിശ്ചിത assured തുകയും ഉണ്ടാകും. നിർബന്ധിത നിക്ഷേപ പദ്ധതിയായ SLI-ൽ ചേരുന്നതിന് PROPOSAL FORM പൂരിപ്പിച്ച് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് ഹാജരാക്കി ആദ്യ പ്രീമിയം തുക അടയ്ക്കാവുന്നതാണ്. ഇപ്രകാരം ആദ്യ പ്രീമിയം തുക അടയ്ക്കുന്ന സമയത്ത് തന്നെ ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ നിന്നും പോളിസി നമ്പർ ലഭിക്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന പോളിസി നമ്പരും വരിസംഖ്യയും SPARK ൽ PRESENT SALARY മെനു മുഖേന ചേർത്ത് അടുത്ത ശമ്പളം മുതൽ പോളിസി പ്രീമിയം സംഖ്യ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യാവുന്നതാണ്.

    E Treasury വഴി ഓൺലൈൻ ആയും ആദ്യ പ്രീമിയം അടക്കാം.(etreasury.kerala.gov.in ലോഗിൻ ചെയ്തു departmental receipts select ചെയ്യുക. അതിൽ Department-സ്റ്റേറ്റ് ഇൻഷ്വറൻസ്. Remittance type - SLI FIRST PREMIUM. Revenue district-select ചെയ്യുക. Office name-select ചെയ്യുക. തുടർന്നുള്ള വിവരങ്ങൾ കൂടി ചേർത്ത് നെറ്റ് ബാങ്കിംഗ് / UPl / Card വഴി തുക അടക്കാം. ഇ_ചലാൻ റിസിപ്റ്റ് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ ലഭ്യമാക്കി പോളിസിയിൽ ചേരാം

     പോളിസി സർട്ടിഫിക്കറ്റും പ്രീമിയം പാസ്സ് ബുക്കും പിന്നീട് ജീവനക്കാരന്റെ ആഫീസിലേക്ക് തപാൽ ആയി അയച്ചുതരുന്നതാണ്.

     ശമ്പളം ലഭിക്കുന്നത് അടുത്ത മാസം ആണെങ്കിലും പോളിസി അടവ് അതാത് മാസം തന്നെ ആണ് വക ഇരുത്തുന്നത്.

    3 വർഷം കഴിഞ്ഞാൽ loan കിട്ടും. (Application Form for Loan) . പരമാവധി 36 തവണ ആയി തിരിച്ച് അടക്കാം. GPF Loan പോലെ പുതിയ ലോൺ പഴയ തിരിച്ച് അടവ് കൂടെ കൂട്ടി വീണ്ടും എടുക്കാം

    6 മാസം തുടർച്ചയായി പ്രിമിയം അടക്കാതിരുന്നാൽ പോളിസി lapse ആവും. അങ്ങനെ സംഭവിച്ചാൽ പലിശ സഹിതം പെൻഡിംഗ് തുക അടച്ച് പോളിസി Revive ചെയ്യണം.

     LWA with mc ആണെങ്കിലും തിരികെ ജലിയിൽ പ്രവേശിച്ച ശേഷം മുടങ്ങിയ കാലയളവിലെ പ്രീമിയം തുക പലിശ സഹിതം അടയ്ക്കേണ്ടതാണ്

     സസ്പെൻഷൻ കാലയളവിലേയും SLI പ്രീമിയം തുകയും അടയ്ക്കേണ്ടതാണ്.

     പ്രീമിയം പാസ്സ് ബുക്കിൽ പ്രതിമാസമുള്ള പ്രീമിയം അടവ് വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തിൽ പോളിസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയാൽ 500 രൂപയുടെ മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ നഷ്ടോത്തരവാദപത്രം (INDEMNITY BOND – FORM - 1) ഉചിത മാർഗ്ഗേന ജില്ലാ ഇൻഷ്വറൻസ് ഓഫീസർക്ക് സമർപ്പിച്ച് ഡ്യൂപ്ലിക്കേറ്റ് വാങ്ങാവുന്നതാണ്. പോളിസി ഉടമ മരണപ്പെട്ടാൽ അവകാശികൾ എല്ലാരും ചേർന്ന് നഷ്ടോത്തരവാദപത്രം (INDEMNITY BOND – FORM - 2) ഹാജരാക്കി പോളിസി സർട്ടിഫിക്കറ്റിന്‍റെ ഡ്യൂപ്ലിക്കേറ്റ് വാങ്ങാവുന്നതാണ്. പോളിസി സർട്ടിഫിക്കറ്റ്, പ്രീമിയം പാസ്സ് ബുക്ക് എന്നിവയുടെ ഡ്യൂപ്ലിക്കേറ്റിന് 10/-രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. ടി ഫീസ് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ടോ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ “8011 - 105 - 99 - State Life Insurance Fund” എന്ന കണക്കുശീർഷകത്തിൽ ഒടുക്കിയോ സമർപ്പിക്കാവുന്നതാണ്.


Rate of monthly premium

Insured shall have to pay a minimum monthly premium fixed by Government from time to time. The existing rates effective from 1.4.2012 are the following. Vide G.O (P) No. 151/2021/Fin dated 30/11/2021
Pay range

Rate of monthly premium(Rs.)

Basic pay up to Rs. 9189/-

150/-

Basic pay from Rs. 9190 to Rs. 18739

230/-

Basic pay from Rs. 18740 to Rs. 29179

380/-

Basic pay Rs.29180/- and above

450/-


* Insured will have to take additional policies when they cross from one pay range to the next pay range.

** When an employee crosses one pay range to the next higher range, he should take additional policy within 2 years of his coming to the higher pay range. But this condition will not apply to an employee who has attained 50 years of age at the time of crossing over to the next pay slab.

*** The premium shall be payable monthly in advance and shall be recovered by deduction from the pay of the insured or by other prescribed method of payment every month till the insured completes 55 years of age.


     Pay റേഞ്ച് അനുസരിച്ചാണ് premium തുക നിശ്ചയിക്കുക. മിനിമം തുകക്കുള്ള പോളിസി എടുക്കണം. ജീവനക്കാരന്‍റെ ശമ്പള സ്കെയിൽ നിലവിൽ അടച്ച്കൊണ്ടിരിക്കുന്ന SLI പ്രീമിയം നിരക്കിൽ നിന്നും അധികരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരന് 50 വയസ്സ് പൂർത്തിയായിട്ടില്ലെങ്കിൽ നിലവിലുള്ളത് കൂടാതെ അധിക തുകയ്ക്ക് പുതിയ ഇൻഷ്വറൻസ് പോളിസി എടുക്കേണ്ടതാണ്.

     എന്ഡോവ്മെന്‍റ് പോളിസികളിൽ (ഒരു നിശ്ചിത കാലയളവിൽ തുടങ്ങി 56, 60വയസ്സു വരെ നിശ്ചിത തുക അടക്കുന്നത്) ഏറ്റവും കൂടുതൽ ബോണസ് ലഭിക്കുന്ന ഒന്നാണ് STATE LIFE INSURANCE (SLI) പദ്ധതി. 30 വയസ്സിൽ താഴെയുള്ള ഒരാൾക്ക് 6.5%ഉം 45 വയസ് വരെയുള്ളവർക്ക് 5.4%ഉം 45ന് മുകളിൽ ഉള്ളവർക്ക് 4.4%ഉം ആണ് ഇപ്പോഴത്തെ ബോണസ് നിരക്ക്.(ഒരു ഇൻഷ്വറൻസ് പോളിസി എടുക്കുമ്പോൾ ഉള്ള വയസാണ് കണക്കാക്കുന്നത് എന്നതിനാൽ ആദ്യ പോളീസിയിൽ തന്നെ കൂടുതൽ പ്രീമിയം തുക അടയ്ക്കുന്നതാണ് ആദായകരം; തന്മൂലം കൂടിയ നിരക്കിൽ ബോണസ് ലഭിക്കുന്നതാണ്.

ഉദാഹരണത്തിന് 30 വയസ്സുള്ള ഒരാൾ(retiremet age 60) 1000 രൂപ യുടെ പോളിസി ചേരുമ്പോൾ ഉള്ള ഗുണങ്ങൾ.
Suminsured - 408900
Bonus per year - 408900*6.5%-26579
Bonus for 30 year of service - 26579*30=797370
Maturity amount - 408900+797370=1206270




SLI പോളിസി ക്ലെയിം അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം [SLI Closure Procedure]




     പെൻഷൻ പ്രായം കൂട്ടുന്നതിന് മുൻമ്പ് പോളിസി എടുത്തവര്‍ക്ക് 55 വയസ്സ് പൂർത്തിയായാൽ ക്ലെയിമിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിശ്ചിത സമയ പരിധി കഴിഞ്ഞ് പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ ടി തുക കൂടി ക്ലോസ് ചെയ്യുമ്പോൾ ലഭിക്കും എന്നാൽ ടി തുകയുടെ ബോണസ്സോ, പലിശയോ ലഭിക്കില്ല. SLI പോളിസി ക്ലെയിം ആനുകുല്യം ലഭിക്കുന്നതിനായി പൂരിപ്പിച്ച ClAIM FORM , അസ്സൽ പോളിസി സർട്ടിഫിക്കറ്റ്, പ്രീമിയം പാസ്സ് ബുക്ക് എന്നിവ DDO യുടെ ആമുഖ കത്ത് സഹിതം ജില്ലാ ഇൻഷ്വറൻസ് ഓഫീസർക്ക് സമർപ്പിക്കണം. ഒന്നിൽ കൂടുതൽ പോളിസികൾ ഉള്ള പക്ഷം ഓരോന്നിനും പ്രത്യേകം ClAIM FORM ആവശ്യമാണ്. അസ്സൽ പോളിസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കിൽ 500 രൂപയുടെ മുദ്ര പത്രത്തിൽ നഷ്ടോത്തരവാദപത്രം (INDEMNITY BOND – FORM - 1) കൂടി സമർപ്പിക്കണം. മരണപ്പെട്ട ജീവനക്കാരന്‍റെ അനന്തരവകാശികളാണ് അപേക്ഷ സമപ്പിർക്കുന്നത് എങ്കിൽ എല്ലാ അനന്തരവകാശികളുടെയും ഒപ്പു സമ്മതം രേഖപ്പെടുത്തി 500 രൂപയുടെ മുദ്ര പത്രത്തിൽ തയ്യാറാക്കിയ നഷ്ടോത്തരവാദപത്രം, (INDEMNITY BOND – FORM - 2) Death certificate, Legal heriship certificate എന്നിവ കൂടി സമർപ്പിക്കണം.

     ജില്ലാ ഇൻഷുറൻസ് ആഫീസിൽ ഹാജരാക്കേണ്ട രേഖകൾ


# DDO യുടെ ആമുഖ കത്ത്
# അപേക്ഷാ ഫാറം ClAIM FORM
# അസ്സൽ പോളിസി സർട്ടിഫിക്കറ്റ്
# ജീവനക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ Death certificate, Legal Heriship Certificate,INDEMNITY BOND
# അസ്സൽ പോളിസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ INDEMNITY BOND
# ജോലി ചെയ്തിട്ടുള്ള ആഫീസുകളിലെ DDO ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയിട്ടുള്ള പാസ്സ് ബുക്ക് (പാസ്സ് ബുക്ക് നഷ്ടപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ടി ജീവനക്കാരൻ ജോലി ചെയ്ത എല്ലാ സ്ഥാപനങ്ങളിൽ നിന്നള്ള Deduction Statement )



     അപേക്ഷ അനുവദിച്ച് ഇൻഷുറൻസ് ക്ലെയിം തുകക്ക് ഉള്ള വൗച്ചർ ഇൻഷുറൻസ് ആഫീസിൽ നിന്നും അപേക്ഷകന് ലഭിക്കുമ്പോൾ ടി വൗച്ചർ gazetted officer സാക്ഷ്യപ്പെടുത്തി റവന്യൂ സ്റ്റാമ്പ് പതിപ്പിച്ചു ഒപ്പിട്ട് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തി ബാങ്ക് പാസ്ബുക്കിന്‍റെ പകർപ്പ് സഹിതം ജീവനക്കാരന് നേരിട്ട് ജില്ലാ ഇൻഷുറൻസ് ആഫീസിൽ ഹാജരാക്കാവുന്നതും തുടർന്ന് തുക അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്തു നൽകുന്നതുമാണ്.

Forms

Aplication _proposal for state life insurance policy

VIEW
Application for Claim in SLI policy

VIEW
Application Form for Changing Nomination

VIEW
Application Form for Loan

VIEW
Deduction Schedule

VIEW
Indemnity Bond for Duplicate Policy - Instructions

VIEW
Indemnity Bond for Duplicate Policy - for the Use of Insured

VIEW
Indemnity Bond for Duplicate Policy - for the Use of Nominee(s)/Legal Heirs

VIEW
Government Orders

Kerala State Life Insurance Rules

VIEW
SLI Benefit Chart

VIEW
No. Insurance /Life/T 001901518 dt. 21/12/2021

പാർട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാർക്ക് SLI/GIS പോളീസികൾ അനുവദിക്കുന്നത് സംബന്ധിച്ച്

VIEW
SLI Rate - Revision order

G.O.(P) No.159/2021/Fin. Dated 30/11/2021

VIEW
G.O.(P) No.140/2021/Fin. Dated25/10/2021

നോമിനേഷൻ ഇല്ലാത്തത് മൂലം, തഹസിൽദാർ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ നൽകുന്ന എസ്. എൽ. ഐ. പോളിസികളുടെ മരണാനന്തര ക്ലെയിം തുക - പരിധി വർദ്ധിപ്പിച്ചത് സംബന്ധിച്ച്

VIEW
G.O.(P) No.149/2016/Fin. Dated 04/10/2016

SLI _ Subscription Amount Reg

VIEW
VISWAS _ Online _ Help

VIEW
G.O.(P) No.97/2017/Fin dt 28.07.2018

Implemention of VISWAS Software

VIEW
G.O (P) No.493/2014/Fin dated 12/11/2014

State Life Insurance - Amendments

VIEW
G.O (P) No.104/2012/Fin dated 09/02/2012

State Life Insurance - Premium Revised from the Salary of March 2012

VIEW
G.O (P) No.460/2010/Fin dated 18/08/2010

Kerala State Life Insurance Rules - Increase in number of instalments for repayment of Loan under SLI

VIEW
G.O (P) No.25/2004/Fin dated 12/01/2004

State Life Insurance - Extension to the Employees of Aided Schools, Private Colleges, Universities, City Corporations, Municipalities, Govt. Owned Boards & Corporations and PSUs

VIEW