വ്യക്തികള്‍ക്ക് 2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി
ജൂലായ് 31 ൽ നിന്നും നവംബർ 30 വരെ നീട്ടിയിരിക്കുന്നു.
സമയ പരിധിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ 5000 രൂപയാണ് Late Filing Fee. 2020 ഡിസംബര്‍ 31 കഴിഞ്ഞാൽ അത് 10,000 യാകും. Taxable Income 5 ലക്ഷത്തിൽ കുറഞ്ഞവര്‍ക്ക് (ടാക്സ് ഇല്ലാത്തവര്‍ക്ക്) Late Filing Fee 1,000 രൂപയിൽ കൂടില്ല. Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ വരുമാനത്തിൽ നിന്നും പ്രൊഫഷനൽ ടാക്സ്, ഹൗസിങ് ലോൺ പലിശ എന്നിവ മാത്രം കുറച്ച
ശേഷം ഉള്ള സംഖ്യ) രണ്ടര ലക്ഷം രൂപയിൽ കൂടുതലുള്ള 60 വയസ്സു വരെ ഉള്ളവരും 3 ലക്ഷം രൂപയില്‍ കൂടുതൽ ഉള്ള 60 നു മുകളിലുള്ളവരും റിട്ടേൺ സമര്‍പ്പിക്കണം. 80 വയസ്സു കഴിഞ്ഞവര്‍ക്ക് E Filing നടത്തുകയോ Paper Format ല്‍ നല്‍കുകയോ ആവാം. ശമ്പള
വരുമാനം, ഒരു House Property യില്‍ നിന്നും ഉള്ള വരുമാനം, ബാങ്ക് പലിശ, ഫാമിലി പെന്ഷൻ പോലുള്ള മറ്റ് വരുമാനങ്ങൾ, 5,000 രൂപ വരെയുള്ള കാർഷിക വരുമാനം എന്നിവ ഉള്ളവര്‍ക്ക് റിട്ടേൺ ഫോം ITR 1 (SAHAJ) ഉപയോഗിക്കാം.
2019-20 വര്‍ഷത്തെ റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് ഏതാനും
കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1. E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കിൽ അത് ചെയ്യണം. കൂടുതൽ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
2. PAN കാര്‍ഡ് ADHAR കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി 2021 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നു
എങ്കിലും ഇപ്പോൾ ലിങ്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
3. 2019-20 വര്‍ഷത്തിൽ Form
10 E ഉപയോഗിച്ച്
Section 89 പ്രകാരമുള്ള റിലീഫ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E
Filing സൈറ്റില്‍
ലോഗിൻ ചെയ്ത് അതില്‍ Form 10 E തയ്യാറാക്കി submit ചെയ്യണം. കൂടുതൽ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
4. ശ്രദ്ധിക്കേണ്ട മറ്റൊരു
കാര്യം അധികമായി അടച്ച TDS തിരിച്ചു കിട്ടാനുള്ളവര്‍
അവരുടെ ബാങ്ക് അക്കൌണ്ട് E Filing Portal ല്‍ ‘Pre-validate’
ചെയ്തിട്ടില്ലെങ്കില്‍
റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് അത്
നടത്തേണ്ടതാണ്. ഇല്ലെങ്കിൽ Refund തുക അക്കൌണ്ടിലേക്ക് വരില്ല. കൂടുതൽ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
5. സ്ഥാപനമേധാവി TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് തന്ന Form 16 Part A നോക്കി TDS ആയി കുറച്ച മുഴുവന്‍ തുകയും
അതിൽ വന്നിരിക്കുന്നോ എന്ന്
പരിശോധിക്കാം. Part B യില്‍ ടാക്സ് കണക്കാക്കിയത് 2019-20 ലെ Income Tax Statement മായി ഒത്തു
നോക്കുകയും ചെയ്യാം. Form 16 യെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ
ക്ലിക്ക് ചെയ്യുക.
6. E Filing സൈറ്റിൽ നിന്നും 26 AS ഡൌണ്‍ലോഡ് ചെയ്ത് പാൻ നമ്പറിൽ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. ബാങ്കുകളിലോ
മറ്റു സ്ഥാപങ്ങളിലോ സ്ഥിര നിക്ഷേപമോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും
26 AS പരിശോധിക്കണം. അതില്‍ മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അത് കൂടി കൂട്ടി ആകെ
വരുമാനത്തിന് ടാക്സ് കണക്കാക്കി TDS കുറച്ചത് കഴിച്ച് ബാക്കി
അടച്ച ശേഷം വേണം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍. Form
26 AS നെ
കുറിച്ച് കൂടുതല്‍ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
E Filing Procedure
PAN നമ്പര്‍ E Filing സൈറ്റില്‍ രജിസ്റ്റർ ചെയ്ത് കഴിഞ്ഞവര്‍ http://incometaxindiaefiling.gov.in/ എന്ന E Filing സൈറ്റ് തുറക്കുക. അപ്പോള്‍ വരുന്ന “Kind Attention Taxpayer” എന്ന മെസേജ് ബോക്സിന്റെ ചുവടെയുള്ള “Continue to Homepage” ക്ലിക്ക് ചെയ്യുക.
ഹോം പേജില്‍ വലത്തു ഭാഗത്ത് കാണുന്ന ‘Login
Here’ ക്ലിക്ക്
ചെയ്താല്‍ തുറക്കുന്ന പേജില്‍ User ID (PAN Number),
Password എന്നിവ
ചേര്‍ക്കുക. അതിനു ശേഷം captcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത്
Login ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന Address Details Update എന്ന മെസേജ് ബോക്സില്‍ “Continue” ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ ചുവടെയുള്ള “Skip” ക്ലിക്ക് ചെയ്ത് തുടരാവുന്നതാണ്. Update
Profile Details എന്ന പേജിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ഉണ്ടെങ്കിൽ എഡിറ്റ് ചെയ്ത് മാറ്റാം.
മൊബൈലിലേക്കും മെയിലിലേക്കും വരുന്ന OTP നമ്പര്‍ അടിച്ചു കൊടുത്താൽ മാത്രമേ അഡ്രസ്സ് മാറ്റം
വരൂ.
തുറക്കുന്ന പേജില്‍ E File എന്ന ടാബിലെ Income Tax Return ക്ലിക്ക് ചെയ്യുക.
Assessment Year 2020-21 സെലക്ട് ചെയ്യുക.
ITR Form No – ITR 1 സെലക്ട് ചെയ്യുക.
Filing Type –
Original/Revised Return സെലക്ട് ചെയ്യുക.
Submission mode – Prepare and
submit online സെലക്ട് ചെയ്യുക. (Income Tax സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ്
ചെയ്യുന്ന Excel അല്ലെങ്കിൽ Java ഫയലില്‍ റിട്ടേൺ Offline
ആയി
തയ്യാറാക്കി upload ചെയ്യുന്നതിന് ആണ് രണ്ടാമത്തെ
ഓപ്ഷന്)·
Bank Account Details നു താഴെ അക്കൌണ്ട് വിവരങ്ങള്‍
കാണാം. അതില്‍ Select Account for Refund Credit താഴെ ക്ലിക്ക് ചെയ്യാം.
താഴെയുള്ള continue ക്ലിക്ക് ചെയ്യുക. അപ്പോള്‍ Prefill
Consent എന്ന
മെസേജ് ബോക്സ് തുറക്കും. അതില്‍ “ I agree …” എന്നതിന് മുമ്പിലുള്ള
ബോക്സില്‍ ക്ലിക്ക് ചെയ്ത് continue അമര്‍ത്തുക. ഇതോടെ E Filing നടത്താനുള്ള പേജില്‍ എത്തുന്നു. ഇതില്‍ Instructions, Part A General Information, Computation of
Income Tax, Tax Details, Tax Paid and Verification, Schedule D1, Schedule
80 D, Schedule 80 G, Schedule 80 GGA എന്നീ ടാബുകള്‍ കാണാം. Instructions എന്ന പേജില്‍ ചില പൊതുനിര്‍ദേശങ്ങൾ കാണാം. അവ വായിച്ചു നോക്കുക.
പഴയ പേജില്‍ പോകുന്നതിനായി ‘Back’ ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമര്‍ത്തുകയോ ചെയ്താൾ സൈറ്റിൾ നിന്നും logout ചെയ്യപ്പെടും. വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇടയിൾ ഇടയ്ക്കിടെ “Save Draft” ബട്ടണ്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്തിയ വിവരങ്ങൾ സേവ് ചെയ്യണം.
Part A General Information
ഈ പേജില്‍ വ്യക്തിയെ കുറിച്ചുള്ള പല വിവരങ്ങളും ചേര്‍ക്കപ്പെട്ടിരിക്കും.
ചുവപ്പു നക്ഷത്ര ചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങൾ ഇല്ലെങ്കിൽ അവ നിര്‍ബന്ധമായും ചേര്‍ക്കണം.
ഏതെങ്കിലും Data മാറ്റാനുണ്ടെങ്കില്‍ അവ
മാറ്റുകയും ചെയ്യാം. ആധാര്‍ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ എന്നിവ കൃത്യമായി ചേര്‍ക്കുക.
“Filed
u/s” എന്നയിടത്ത്
139/1 On or before due date തെരെഞ്ഞെടുക്കുക. റിട്ടേണ്‍
ഫയല്‍ ചെയ്യാനുള്ള അവസാന ദിവസത്തിന് ശേഷമാണ് E
Filing നടത്തുന്നത്
എങ്കില്‍ ‘’139(4) Belated’ തെരെഞ്ഞെടുക്കുക. ഒരിക്കല്‍ ഫയൽ ചെയ്ത് പിന്നീട് സ്വമേധയാ Revise ചെയ്യുകയാണെങ്കില്‍ ‘139(5)
Revised’ സെലക്ട്
ചെയ്യുക.
ഇതിന് ചുവടെ “Are you filing Return under Seventh Proviso of Section 139(1)
……….” എന്ന
ചോദ്യം കാണാം. ഇവിടെ ‘No’ തെരെഞ്ഞെടുക്കുക. ഇത്
എന്താണെന്ന് നോക്കാം. 2,50,000 രൂപയിൽ കുറഞ്ഞ വരുമാനമുള്ള ഒരാൾ Section
139(1) പ്രകാരം
റിട്ടേണ്‍ ഫയൽ ചെയ്യേണ്ടതില്ല. എന്നാല്‍
ഇതിലും വരുമാനം കുറഞ്ഞ ഒരാള്‍ 2019-20 ല്‍ ഒരു ലക്ഷം രൂപയിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുകയോ
വിദേശ യാത്രയ്ക്കായി 2 ലക്ഷം രൂപയില്‍ കൂടുതൽ ചെലവഴിക്കുകയോ, ഒരു കോടി രൂപയില്‍ കൂടുതൽ നിക്ഷേപം നടത്തുകയോ ചെയ്തെങ്കില്‍
അവര്‍ റിട്ടേൺ ഫയൽ ചെയ്യണം. ഇങ്ങനെയുള്ളവരാണ്
അവിടെ ‘Yes’ നൽകേണ്ടത്. താഴേയ്ക്കുള്ള വിവരങ്ങള്‍ അവർ മാത്രം ചേര്‍ത്താൽ മതി. തുടര്‍ന്ന് ‘Save Draft’ ക്ലിക്ക് ചെയ്ത് ‘Computation
of Income and Tax’ എന്ന ടാബ് ക്ലിക്ക് ചെയ്ത് തുറക്കുക.
Computation of Income and Tax
വരുമാന വിവരങ്ങള്‍ ഈ
പേജിലാണ് ചേര്‍ക്കേണ്ടത്. 2019-20 ലെ Income
Tax Statement നോക്കി ഇത് പൂരിപ്പിക്കാം. ഈ പേജില്‍ ഒരു പക്ഷേ സംഖ്യകൾ ചേര്‍ക്കപ്പെട്ടതായി കാണാം. Statement മായി ഒത്തു നോക്കി ശരിയല്ലാത്തവ ഉണ്ടെങ്കില്‍ മാറ്റുക. CMDRF ലേക്ക് നല്കിയ 80 G പ്രകാരമുള്ള കിഴിവ്, 80 D പ്രകാരമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക എന്നിവയ്ക്കു
പ്രത്യേക പേജുകൾ ഉണ്ട്. അവിടെ ചേര്‍ത്തെങ്കിൽ മാത്രമേ ഈ പേജിലേക്ക് സംഖ്യകൾ കടന്നു വരികയുള്ളൂ. അതിനാല്‍
ആ പേജുകള്‍ ആദ്യമേ ചേര്‍ക്കാവുന്നതാണ്. Computation
of Income and Tax ലെ പ്രധാന എന്‍ട്രികൾ നോക്കാം.
B1 ൽ (a) Salary as per Section 17 (1): Statement ലെ ആകെ വരുമാനം Total Salary Income ഇതില്‍ ചേര്‍ക്കാം. (സെക്ഷന്‍ 10 ലെ വിവിധ ഉപവകുപ്പുകൾ പ്രകാരം ഒഴിവാക്കാവുന്ന
ഏതെങ്കിലും വരുമാനം ലഭിച്ചെങ്കില്‍ അത് കൂടി കൂട്ടുകയും അതിനു ശേഷം ‘B ii’ യില്‍ Nature of Exempt allowance ല്‍ സെലക്ട് ചെയ്ത് തുക ചേര്‍ക്കുകയും
വേണം.)·
(a) standard deduction u/s
16(ia): 50,000 രൂപ Standard Deduction ചേര്‍ക്കുക. ·
(c.) Professional Tax u/s
16 (iii): പ്രൊഫഷണല്‍ ടാക്സ് ഇവിടെ ചേര്‍ക്കണം.
·
Housing Loan Interest ഉള്ളവര്‍ മാത്രം B2 വിലെ വിവരങ്ങള്‍ ചേര്‍ക്കണം.
Type of House Property യില്‍ Self
Occupied സെലക്ട്
ചെയ്യണം.·
(v) Interest Payable on
Borrowed Capital : ഇവിടെയാണ് Housing Loan Interest ചേര്‍ക്കേണ്ടത്. മൈനസ് ചിഹ്നം ചേര്‍ക്കരുത്.
B3 Income from other
Sources: ബാങ്ക് പലിശ, ഫാമിലി പെന്ഷൻ പോലുള്ള മറ്റ് വരുമാനങ്ങള്‍ ഉണ്ടെങ്കിൽ അത് ഈ കോളത്തിൽ കാണിക്കണം. താഴെ Nature of Income സെലക്ട് ചെയ്ത് സംഖ്യ കാണിക്കണം. (മറ്റ് വരുമാനം ലഭിക്കാന്‍
സാധ്യത ഉള്ളവര്‍ 26 AS പരിശോധിച്ച് അതില്‍
ശമ്പളവരുമാനം അല്ലാതെ മറ്റ് വരുമാനങ്ങള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണം.)
Part C Deductions and
Taxable Total Income
താഴെ 80 C മുതല്‍ 80 U വരെയുള്ള കിഴിവുകള്‍ അതാത്
കള്ളികളിൽ ചേര്‍ക്കുക. എന്നാല്‍ 80 D (Medical Insurance Premium et c), 80 G (CMDRF) എന്നീ കിഴിവുകള്‍ ലഭിക്കാൻ Schedule
80 D, Schedule 80 G എന്നീ പേജുകളില്‍ വിവരം ചേര്‍ക്കണം.
Deductions ചേര്‍ത്തു കഴിഞ്ഞാൽ ‘Whether
you have made any investment/ Deposit/ Payments between 01/04/2020 to
30/06/2020.. എന്നതിന്
നേരെ ഉള്ള സെല്‍ ആക്ടിവ് ആകും. 01/04/2020 നും 30/06/2020 നും ഇടയിൽ നിക്ഷേപം നടത്തിയെങ്കിൽ Yes ഇല്ലെങ്കില്‍ No തെരഞ്ഞെടുക്കുക. ഇക്കാലയളവില്‍ നടത്തിയ നിക്ഷേപം കിഴിവിനായി
പരിഗണിക്കാന്‍ ‘Yes’ സെലക്ട് ചെയ്യുകയും Schedule D1 എന്ന പേജില്‍ വിവരങ്ങൾ ചേര്‍ക്കുകയും വേണം. 80 D, 80 G എന്നീ പേജുകള്‍ ചേര്‍ത്ത ശേഷം ഈ പേജിൽ തിരിച്ചെത്തി Total Income (Taxable Income) ശരിയാണോ എന്നു
പരിശോധിയ്ക്കുക. Tax payable on total income, Rebate,
Cess, Total Tax and Cess എന്നിവ Statement മായി ഒത്തു നോക്കുക.
D6 Relief u/s 89 (1) നു നേരെ Form
10 E ഉപയോഗിച്ച്
നേടിയ റിലീഫ് ചേര്‍ക്കുക. (Income Tax Return ഫയല്‍ ചെയ്യുന്നതിന് മുമ്പ് 10 E form വഴി നേടിയ റിലീഫ് E
Filing സൈറ്റില്‍
തയ്യാറാക്കി Submit ചെയ്യാന്‍ മറക്കരുത്. എങ്കില്‍
മാത്രമേ റിലീഫ് അനുവദിക്കുള്ളൂ.) ഇനി Balance
Tax after Relief ശരിയാണോ എന്നു നോക്കുക. Interest
u/s 234 A, B, C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നു എങ്കില്‍ Tax Details എന്ന പേജില്‍ വിവരങ്ങൾ ചേര്‍ക്കുന്നതോടെ ഇത് മാറാം.
Schedule DI
Computation of Income and Tax
പേജില്‍
‘Whether you have made any investment/ Deposit/ Payments
between 01/04/2020 to 30/06/2020..’ എന്നതിന് നേരെ Yes ആണ് ചേര്‍ത്തതെങ്കിൽ ഇക്കാലയളവിൽ നടത്തിയ നിക്ഷേപങ്ങൾ ഇതിൽ ചേര്‍ക്കണം.
Computation of Income and Tax പേജില്‍ ചേര്‍ത്ത 80 C മുതല്‍ 80 U വരെയുള്ള deductions ഈ പേജില്‍ രണ്ടാം കോളത്തിൽ വന്നിരിക്കും. ഇതില്‍
സാമ്പത്തിക വര്‍ഷം കഴിഞ്ഞ് 2020 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ നടത്തിയ നിക്ഷേപം ഉള്‍പ്പെട്ടിട്ടുള്ളത്
മൂന്നാം കോളത്തിൽ ചേര്‍ക്കണം. Schedule 80 D Section
80 D പ്രകാരമുള്ള
കിഴിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ പേജില്‍ ഡാറ്റ ചേര്‍ക്കണം.
(1) Whether you or any of
your family members (excluding parents) is a Senior Citizen? എന്ന ആദ്യ ചോദ്യത്തിന്, 80 D പ്രകാരം കിഴിവ് ഇല്ലെങ്കിൽ “Not
claiming for Self/Family” തെരെഞ്ഞെടുക്കാം. കിഴിവ് നേടുകയും Self / Family 60 വയസ്സില്‍ കുറഞ്ഞവരും എങ്കില്‍ “No” യും 60 വയസ്സില്‍ കൂടിയവര്‍
ഉണ്ടെങ്കിൽ “Yes”
ഉം
തെരെഞ്ഞെടുക്കുക. അതിനു താഴെയുള്ള ആവശ്യമായ വരികളില്‍ സംഖ്യ ചേര്‍ക്കുക.
(2) Whether any one of
parents is a Senior Citizen? എന്ന ചോദ്യത്തിന്, രക്ഷിതാക്കളുടെ പേരില്‍
ചെലവായത് 80 D പ്രകാരം കിഴിവിന് പരിഗണിക്കുന്നു എങ്കില്‍ അവര്‍ Senior Citizen ആണോ അല്ലയോ എന്ന് ചേര്‍ക്കുന്നു. ഇല്ലെങ്കില്‍ “Not Claiming for Parents” തെരെഞ്ഞെടുക്കുക.
Schedule 80 G
CMDRF പോലെയുള്ള സെക്ഷന്‍ 80 G പ്രകാരമുള്ള സംഭാവനകളുടെ വിവരങ്ങള്‍ ചേര്‍ക്കാനുള്ള പേജ് ആണിത്.
ഈ പേജിലെ ആദ്യ പട്ടിക യായ ‘A. Donations entitled for
100% deduction without qualifying limit’ യിലാണ് CMDRF ലേക്ക് നൽകിയ തുക നല്‍കേണ്ടത്.
Name of Donee : Chief
Minister distress Relief fund
Address : Government of
Kerala
City or Town or District :
Thiruvananthapuram
State Code : Kerala
Pin code : 695001
PAN of Donee : AAAGD0584M
Donation in Cash: പണമായി നൽകിയ തുക ഉണ്ടെങ്കില്‍ മാത്രം
ചേര്‍ക്കുക. പണമായി 2,000 രൂപ വരെ മാത്രമേ കിഴിവ്
ലഭിക്കൂ.
Donation in Other Mode : ശമ്പളത്തില്‍ നിന്നും
കുറച്ചതോ മറ്റ് വഴിയോ നൽകിയ തുക ചേര്‍ക്കുക.
Tax Details
ഈ പേജില്‍ ശമ്പളത്തിൽ നിന്നും കുറച്ച TDS വിവരങ്ങള്‍ Sch TDS 1 എന്ന പട്ടികയില്‍ കാണാം. (ഇല്ലെങ്കില്‍ ഇതിലെ ‘Refresh” ബട്ടണ്‍ ക്ലിക്ക് ചെയ്ത് തുറക്കുന്ന പേജില്‍ ‘OK’ ക്ലിക്ക് ചെയ്യുക.) ചുവടെയുള്ള മറ്റ് പട്ടികകളും പരിശോധിച്ച്
അതില്‍ വരുമാനം ടാക്സ് എന്നിവ കാണുന്നുണ്ടോ എന്ന് നോക്കണം.
· Tax Deduction Account
Number എന്ന
കോളത്തില്‍ ശമ്പളം നൽകിയ സ്ഥാപനത്തിന്റെ TAN നമ്പര്‍ കാണാം. ഇല്ലെങ്കില്‍
അത് ചേര്‍ക്കുക. · Name of Employer : സ്ഥാപനത്തിന്റെ പേര് ഇല്ലെങ്കിൽ ചേര്‍ക്കണം. · Income Chargeable under the head Salary എന്നിടത്ത് Income Details എന്ന പേജിലെ B1 (vi) ലെ Income
chargeable under the head Salaries നു നേരെയുള്ള സംഖ്യ ചേര്‍ക്കുക.
അതിനെക്കാള്‍ കുറഞ്ഞ സംഖ്യയാണ് ഇവിടെ കാണുന്നതെങ്കില്‍ എഡിറ്റ് ചെയ്ത് ശരിയായ
തുക ചേര്‍ക്കണം. · Total Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍
നിന്ന് കുറച്ച TDS ചേര്‍ക്കുക. രണ്ടാമതൊരു
സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചു എങ്കില്‍ തൊട്ട് താഴെയുള്ള ‘ADD’ ക്ലിക്ക് ചെയ്ത് ഒരു വരി കൂടി കൂട്ടിച്ചേര്‍ത്തു ആ സ്ഥാപനത്തിൽ നിന്നും ഉള്ള വിവരങ്ങൾ ചേര്‍ക്കണം. ബാങ്കില്‍
ടാക്സ് അടച്ചു എങ്കിൽ അത് അവസാന പട്ടികയായ Sch IT – Details of
Advance Tax and Self Assessment Tax എന്ന പട്ടികയില്‍ വന്നുവോ എന്ന്
നോക്കുക. വന്നില്ലെങ്കില്‍ അതിലെ കോളങ്ങളിൽ ചേര്‍ക്കാം. ശേഷം Tax Paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു
തുറക്കാം.
Tax Paid and Verification
D12(iii)- Total TDS claimed എന്ന കോളത്തിൽ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സ് വന്നിരിക്കും. D12 Tax Payable “0” ആണെന്ന് ഉറപ്പ് വരുത്തുക. D14 Refund എന്നതിന് നേരെ പണം തിരിച്ചു കിട്ടാനുണ്ടെങ്കില്‍ ആ സംഖ്യ
കാണാം. (Refund ഉണ്ടെങ്കില്‍ Bank Account
Pre-validate ചെയ്തെങ്കില്‍
മാത്രമേ ലഭിക്കുകയുള്ളൂ.)
Bank Account in which refund if any shall be credited – അടച്ച ടാക്സ് തിരിച്ചു
കിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചേര്‍ക്കുക. IFSC Code, ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ എന്നിവ ചേര്‍ക്കുക. കൂടുതല്‍
നമ്പറുകള്‍ ചേര്‍ക്കാൻ ‘ADD’ ബട്ടണ്‍ അമര്‍ത്തി കൂടുതൽ വരികൾ ചേര്‍ക്കാവുന്നതാണ്. ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇത് വരെ ചേര്‍ത്തിയ
വിവരങ്ങൾ പരിശോധിച്ചു തെറ്റുകൾ ഇല്ലെന്നും ഒന്നും
വിട്ടുപോയിട്ടില്ലെന്നും ഉറപ്പ് വരുത്തുക. അതിനു ശേഷം Verification നില് പേരും പിതാവിന്റെ പേരും സ്ഥലവും ചേര്‍ക്കുക.
...in my capacity as എന്നിടത്ത് Self തെരെഞ്ഞെടുക്കുക.
Please select the
verification option എന്നതിന് താഴെ മൂന്ന്
ഓപ്ഷനുകള്‍ കാണാം. ഇവയില്‍ ഉചിതമായത് തെരെഞ്ഞെടുക്കാം.
Option 1 - I would like to e
verify: Aadharവിവരങ്ങളോടൊപ്പം മൊബൈല്‍ നമ്പർ ചേര്‍ത്തിയവര്‍ക്ക് Aadhaar OTP വഴി e verification നടത്താം. E filing സൈറ്റില്‍ ബാങ്ക് അക്കൌണ്ട് Pre
Validate ചെയ്തവര്‍ക്ക്
അതു വഴി ലഭിക്കുന്ന OTP വഴി E
Verification നടത്താം.
E Filing സൈറ്റില്‍ Digital Signature certificate
രജിസ്റ്റര്‍
ചെയ്തവര്‍ക്ക് അതു വഴി E Verification നടത്താം. ഇവര്‍ക്ക്
ഒന്നാമത്തെ ഓപ്ഷന് തെരെഞ്ഞെടുക്കാം.
Option 2 - I would like to e
verify later within 120 days from date of filing : E Verification 120 ദിവസത്തിനുള്ളില്‍ പിന്നീട്
നടത്താൻ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ
ഓപ്ഷന് തെരെഞ്ഞെടുക്കാം. E Verification നടന്നാല്‍ മാത്രമേ റിട്ടേൺ ഫയൽ ചെയ്യപ്പെടുകയുള്ളൂ.
Option 3 – I don’t want to E
verify and would like to send signed ITR V through normal or speed post to
Centralized Processing Centre : E Filing നടത്തുന്നവര്‍ക്ക് E Verification നടത്തണമെന്ന് നിര്‍ബന്ധമില്ല. ITR V
പ്രിന്റ്
എടുത്ത് ഒപ്പിട്ട് Centralized Processing Centre
ലേക്ക്
അയച്ചാല്‍ മതി. ഇതിനായി ഈ ഓപ്ഷന് സെലക്ട് ചെയ്യുക. അതിനു ശേഷം ‘Save Draft’ ക്ലിക്ക് ചെയ്ത് എല്ലാം ശരിയാണ് എന്ന് ഉറപ്പ് വരുത്തിയ
ശേഷം “Preview and Submit” ക്ലിക്ക് ചെയ്യുക. ഇതോടെ ചേര്‍ത്തിയ
വിവരങ്ങള്‍ എല്ലാം ഉള്‍പ്പെട്ട ഒരു പേജ് തുറക്കുന്നു. അതിലുള്ള “click here to download the preview pdf” ക്ലിക്ക് ചെയ്ത് കോപ്പി
എടുക്കാവുന്നതാണ്. നിര്‍ബന്ധമില്ല. എല്ലാം പരിശോധിച്ച് ശരിയാണ് എന്ന് ഉറപ്പ്
വരുത്തിയ ശേഷം മാത്രം “Submit” ക്ലിക്ക് ചെയ്യുക.
E Verification of Return
E filing submit ചെയ്യുന്നതിന് മുമ്പ് നാം Verification നു വേണ്ടി ഒന്നാമത്തെ ഓപ്ഷന് ആണ് തെരെഞ്ഞെടുത്തത് എങ്കില്‍
പുതിയൊരു window തുറക്കും. അതില്‍ നിന്നും ഒരു ഓപ്ഷന് തെരെഞ്ഞെടുക്കണം.
1. Adhar OTP : ആധാര്‍ വിവരങ്ങളിൽ മൊബൈൽ നമ്പര്‍ കൂടി ചേര്‍ത്തിട്ടുണ്ടെങ്കിൽ ഇത് തെരെഞ്ഞെടുക്കാം. മൊബൈല്‍
ഫോണിലേക്ക് ഉടനെ ഒരു OTP നമ്പര്‍ ലഭിക്കും. OTP ചേര്‍ക്കാൻ തുറക്കുന്ന വിന്‍ഡോയിൽ നിശ്ചിത സമയത്തിനുള്ളില്‍
അത് ചേര്‍ക്കണം. സമയ പരിധിക്കുള്ളില്‍ ചേര്‍ക്കാൻ കഴിഞ്ഞില്ല എങ്കില്‍ റിട്ടേൺ submit
ആവും.
ഇങ്ങനെ സംഭവിച്ചാല്‍ പിന്നീട് verification നടത്താവുന്നതാണ്.
2. EVC Generated through Bank
ATM or Generate EVC option under my account : ഇതില്‍ Digital signature, Pre validated Bank Account, Pre validated
De-mat Account എന്നീ മൂന്നു സബ് ഓപ്ഷനുകള്‍ ഉണ്ട്.
3. Net Banking : ഇത് തെരെഞ്ഞെടുത്താല്‍ ഒരു message box തുറക്കം. അത് വായിച്ചു നോക്കി Continue
ക്ലിക്ക്
ചെയ്യാം. അപ്പോള്‍ തുറക്കുന്ന പേജിൽ E
Filing Login സൗകര്യം
ലഭ്യമായ ബാങ്കുകളുടെ ലിസ്റ്റ് കാണാം. നിങ്ങളുടെ ബാങ്കിന്റെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോൾ ഒരു Disclaimer message വരുന്നു. അതില്‍ Confirm
ക്ലിക്ക്
ചെയ്യുന്നതോടെ ബാങ്കിന്റെ Net Banking ലോഗിന്‍ ചെയ്യാനുള്ള പേജില്‍
എത്തും. അതിനു ശേഷം ലോഗിന്‍ ചെയ്ത് E Verification നടത്താം.
4. I would like to e verify
later or send ITR V : E filing നടത്തിയാല്‍ ലഭിക്കുന്ന acknowledgement
അഥവാ ITR V പ്രിന്റ് എടുത്ത് ഒപ്പിട്ട് Centralized
Processing Centre, Income Tax Department, Bengaluru 560 500 എന്ന മേല്‍വിലാസത്തില്‍
അയച്ചു വെരിഫിക്കേഷൻ നടത്താം. ഒപ്പിടാന്‍ മറക്കരുത്. ഒപ്പിടാത്തവ സ്വീകരിക്കില്ല.
റിട്ടേണ്‍ ഫയൽ ചെയ്ത് 120 ദിവസത്തിനുള്ളിൽ ഇത് അവിടെ കിട്ടിയിരിക്കണം. Acknowledgement
അഥവാ ITR V പിന്നീട് ലഭിക്കാന്‍ My Account ടാബില്‍ E filed Returns/ forms ക്ലിക്ക് ചെയ്താല്‍ ഇ ഫയൽ ചെയ്ത എല്ലാ വര്‍ഷത്തെയും
റിട്ടേൺ കാണാം. അതില്‍ 2020-21 Assessment Year വരിയില്‍ ഉള്ള ചുവന്ന നിറത്തിലുള്ള Acknowledge Number ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന വിന്‍ഡോയിൽ Acknowledgement
/ ITR V ക്ലിക്ക്
ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും. PDF ഫയല്‍ ആയി ലഭിക്കുന്ന ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമുണ്ട്. Small letter ആയി PAN നമ്പറും ജനനതീയ്യതിയും ആണ് password ആയി നല്‍കേണ്ടത്. ഉദാഹരണമായി 1965 ജനുവരി 1 ജനനതീയ്യതിയും ABCDE1234F പാന്‍ നമ്പറും എങ്കിൽ abcde1234f01011965 ആയിരിയ്ക്കും password. ഇത് ഒപ്പിട്ട് 120 ദിവസത്തിനുള്ളിൽ ലഭിക്കത്തക്ക വിധം മുകളില്‍
കൊടുത്ത മേല്‍വിലാസത്തിലേക്ക് സാധാരണ പോസ്റ്റ് ആയോ സ്പീഡ് പോസ്റ്റ് ആയോ
അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടൂ.
Password Re-setting
ലോഗിന്‍ ചെയ്യാനുള്ള പേജിലെ Login
ബട്ടനടുത്തുള്ള
‘Forgot password’ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID ആയി പാന്‍ നമ്പർ ചേര്‍ത്ത് captcha code അടിച്ച ശേഷം Continue ക്ലിക്ക് ചെയ്യുക. അടുത്ത
പേജില്‍ ‘Please select option’ എന്നതിന് ‘Using
OTP (PINS)’ എന്ന്
സെലക്ട് ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍
ചെയ്ത മൊബൈൽ നമ്പരും ഇ മെയിൽ ID യും അറിയാവുന്നതും നിലവില്‍
ഉള്ളതും ആണെങ്കിൽ ഒന്നാമത്തെ ഓപ്ഷൻ സെലക്ട് ചെയ്യുക. അറിയില്ലെങ്കില്‍ ‘New E Mail ID and Mobile Number’ സെലക്ട് ചെയ്യുക. എന്നിട്ട്
പുതിയ മൊബൈല്‍ നമ്പരും മെയിലും നൽകുക. പിന്നീട് ’26 AS TAN’ എന്ന ഓപ്ഷന് സെലക്ട് ചെയ്ത്
താഴെ സ്ഥാപനത്തിന്റെ TAN നമ്പര്‍ ചേര്‍ക്കുക. ‘Validate’ ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജ് തുറക്കുന്നു. അതില്‍
പുതിയൊരു password ഉണ്ടാക്കി രണ്ടു കള്ളികളിലും ചേര്‍ക്കുക.
Revised Return
Submit ചെയ്ത് Verification കഴിഞ്ഞ റിട്ടേണില്‍ എന്തെങ്കിലും തെറ്റ് പിന്നീട്
കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കൽ കൂടി അതേ രീതിയിൽ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാൽ മതി. ഇത് Income Tax Department അസ്സസ്സ് മെന്റ് പൂര്‍ത്തിയാക്കുന്നതിന്
മുമ്പ് പരമാവധി 2021 ജൂലൈ 31 വരെ ആവാം. Revised Return തയ്യാറാക്കുമ്പോള്‍ General Information പേജില്‍ · A
22 – Return File എന്നിടത്ത് ’17 – Revised 139 (5)’ എന്ന് സെലക്ട് ചെയ്യണം. · Whether Original or Revised എന്നതിന് Revised ചേര്‍ക്കണം. · A 25- If under
section section 139 (5) Revised Return എന്നതിന് ചുവടെ ഒറിജിനല്‍
റിട്ടേണിന്റെ Acknowledge Number ഉം Date
of filing original return ഉം ചേര്‍ക്കണം.
|