LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

How to process charge allowance bill in Spark
ചാർജ്ജ് അലവൻസ് അനുദിക്കാവുന്ന സാഹചര്യങ്ങൾ
1.ഉയർന്ന  തസ്തികയിലേക്ക് ഒഫിഷ്യേറ്റിംഗ് ആയി നിയമിക്കുകയും താഴ്ന്ന തസ്തികയിലെ പൂർണ്ണ അധിക ചുമതല നിലനിർത്തുകയും ചെയ്യുക.  (ഇപ്രകാരമുള്ള നിയമനത്തിന് ഉയർന്ന തസ്തികയിലേക്ക് ശമ്പളം ക്രമപ്പെടുത്താനും അതോടൊപ്പം താഴ്ന്ന തസ്തികയുടെ ശമ്പള നിരക്കിലെ ഏറ്റവും കുറഞ്ഞ നിരക്കിന്‍റെ 4% (01.12.2016 മുതൽ പ്രാബല്യം) തുക ചാർജ്ജ് ആലവൻസായി ലഭിക്കും)
2.ഒന്നിലധികം തസ്തികകളുടെ പൂർണ്ണ അധിക ചുമതല നൽകുക. (ഇപ്രകാരമുള്ള സാഹചര്യങ്ങളിൽ പൂർണ്ണ അധിക ചുമതല ലഭിക്കുന്ന ഓരോ തസ്തികയുടേയും  ശമ്പള നിരക്കിലെ ഏറ്റവും കുറഞ്ഞ നിരക്കിന്‍റെ 4% (01.12.2016 മുതൽ പ്രാബല്യം) തുക ചാർജ്ജ് ആലവൻസായി ലഭിക്കും. ചുമതല 14 ദിവസത്തിൽ അധികരിച്ചാൽ മാത്രമേ ഈ ആലവൻസിന് അർഹതയുള്ളു.
3.ഒന്നിലധികം തസ്തികകളുടെ തത്സമയ കർത്തവ്യങ്ങൾ മാത്രം നിർവ്വഹിക്കുവാൻ അധികാരം നൽകുക. (ഇപ്രകാരം അധികാരം നൽകുന്നത് ഒരു മാസത്തിലധികമായാൽ അധിക തസ്തികകളുടെ ശമ്പള നിരക്കിലെ ഏറ്റവും കുറഞ്ഞ നിരക്കിന്‍റെ 2% (01.12.2016 മുതൽ പ്രാബല്യം) തുക ചാർജ്ജ് ആലവൻസായി ലഭിക്കും)
ചാർജ്ജ് അലവൻസ് വ്യവസ്ഥകൾ R.(53) (c). 
v  അധിക ചുമതല വഹിക്കുന്ന തസ്തിക ഒരേ ഓഫീസിലോ എസ്റ്റാബ്ലി ഷ്മെന്‍റിലോ ഉദ്യോഗക്കയറ്റ തസ്തികയിലോ അല്ലാതിരുന്നാചാർജ്ജ് അലവൻസിന് അഹതയുണ്ട്. (ഉദാ. ലേബർ കമ്മീഷണർ കോ-ഓപ്പറേറ്റീവ് രജിസ്ട്രാറുടെ അധിക ചുമതല വഹിക്കുക)
v  അധിക ചുമതല വഹിക്കുന്ന തസ്തിക ഒരേ ഓഫീസിലോ എസ്റ്റാബ്ലി ഷ്മെന്‍റിലോ ഉള്ളതും ഉദ്യോഗക്കയറ്റ തസ്തികയായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ അധിക ചുമതല വഹിക്കുന്ന തസ്തിക റഗുലർ തസ്തികയുടെ കീഴിലുള്ള തസ്തികയായിരിക്കുകയും ചെയ്താൽ ചാർജ്ജ് അലവൻസിന് അഹതയുണ്ടായിരിക്കുന്നതല്ല. (ഉദാ. രജിസ്ട്രേഷൻ ഡി.ഐ.ജി ആയിട്ടുള്ള ഉദ്യോഗസ്ഥൻ ജില്ലാ രജിസ്ട്രാറുടെ അധിക ചുമതല വഹിക്കുക)
v  അധിക ചുമതല വഹിക്കുന്ന തസ്തിക ഒരേ തസ്തികതന്നെയാണെങ്കിലും, അധിക തസ്തികയുടെ അധികാര പരിധി വ്യത്യസ്തമാണെങ്കിൽ ചാർജ്ജ് അലവൻസിന് അഹതയുണ്ട്. (ഉദാ. ഒരു ജില്ലാ രജിസ്ട്രാർ മറ്റൊരു ജില്ലാ രജിസ്ട്രാരുടെ അധിക ചുമതല വഹിക്കുക)
v  അധിക ചുമതല വഹിക്കുന്ന തസ്തിക ഒരേ തസ്തികതന്നെയാവുകയും ഒരേ ഓഫീസിൽ തന്നെയാവുകയും ചെയ്താൽ ചാർജ്ജ് അലവൻസിന് അഹതയുണ്ടായിരിക്കുന്നതല്ല. (ഉദാ. ഒരു ജില്ലാ രജിസ്ട്രാർ (ജനറൽ) അതേ ജില്ലയിലെ ജില്ലാ രജിസ്ട്രാർ (ആഡിറ്റ്)) ന്‍റെ  അധിക ചുമതല വഹിക്കുക)
v  അധിക ചുമതല വഹിക്കുന്ന തസ്തിക ഒരേ തസ്തികതന്നെയാവുകയും ഒരേ ഓഫീസിൽ തന്നെയാവുകയും എന്നാൽ തസ്തികകളുടെ ജോലിയിൽ വ്യത്യാസമുണ്ടാവുകയും ചെയ്താൽ ചാർജ്ജ് അലവൻസിന് അഹതയുണ്ടായിരിക്കും. (ഉദാ. അമാൽഗമേറ്റഡ് സബ് രജിസ്ട്രാർ ചിട്ടി ഇൻസ്പെക്ടറുടെ അധിക ചുമതല വഹിക്കുക)
v  അധിക ചുമതല വഹിക്കുന്ന തസ്തിക റഗുലർ തസ്തികയുടെ ശമ്പള നിരക്കിനേക്കാൾ ഉയർന്ന തസ്തികയാണെങ്കിൽ ചാർജ്ജ് അലവന്‍സിന് അർഹതയുണ്ട്. (ഉദാ. ഒരു ജില്ലാ രജിസ്ട്രാരുടെ പൂർണ്ണഅധിക ചുമതല വഹിക്കുന്ന അമാൽഗമേറ്റഡ് സബ് രജിസ്ട്രാർ)
v  ചാർജ്ജ് അലവന്‍സ് 01.03.1997 മുതൽ പ്രാബല്യത്തിൽ സ്പെഷ്യൽ അലവൻസായിട്ടാണ് പരിഗണിക്കുന്നത്. അതിനാൽ ചാർജ്ജ് അലവന്‍സ് ക്ഷാമബത്ത, വീട്ട് വാടക ബത്ത തുടങ്ങിയവ കണക്കാക്കുന്നതിന് പരിഗണിക്കുകയില്ല
v  ഗസറ്റഡ് തസ്തികയിലെ അധിക ചുമതല വഹിക്കുന്ന നോണ്‍  ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് ചാർജ്ജ് അലവന്‍സ് ലഭിക്കുന്നതിന് അക്കൗണ്ടന്‍റ് ജനറലിന്‍റെ അംഗീകാരം ആവശ്യമില്ല.
v  ധനവകുപ്പിന്‍റെ  20/01/2016 ലെ ജി.ഒ.(പി)നം.7/2016 നമ്പർ ഉത്തരവ് (ഖണ്ഡിക 28) പ്രകാരം  01/02/2016 മുതൽ പൂർണ ചുമതലക്ക് ഉള്ള ചാർജ്ജ് അലവൻസ് 4% ആയി നിജപ്പെടുത്തി.

v  അന്യ തസ്തികയുടെ പൂർണ അധിക ചുമതലക്ക് യാതൊരു കാരണവശാലും മുന്ന് മാസത്തിൽ കൂടുതൽ ചാർജ് അലവൻസ് അനുവദിക്കുന്നതല്ല.

v  ചുമതല പതിനാലു ദിവസങ്ങളിൽ താഴെ ആണെങ്കിൽ ചാർജ് അലവൻസിന് അർഹതയില്ല.

v  അധികാരികളുടെ ഉത്തരവ് അനുസരിച്ചു ആ സ്ഥാനത്തു നിന്നു പോയ ജീവനക്കാരനിൽ  നിന്നും ചുമതല ഏറ്റു  വാങ്ങിരിക്കണം.

v  പൂർണ  അധിക ചുമതല  വഹിക്കുന്ന തസ്തികയിൽ നാമമാത്രമായ ജോലികൾ മാത്രമേ ഉള്ളു എങ്കിൽ അധിക ബത്തക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.

v  ഒഴിവുകാലത്തു, യഥാർത്ഥത്തിൽ കൃത്യനിർവഹണം വേണ്ടി വരികയാണെകിൽ മാത്രമേ. ചുമതല ബത്ത നൽകാൻ പാടുള്ളു

v  പൂർണ അധിക ചുമതല വഹിക്കുന്ന ജീവനക്കാരനു നയപരവും, സാമ്പത്തികവും, ഭരണപരവും നിയമപരവും  ആയ കാര്യങ്ങൾ ഉൾപ്പെടെ ആ തസ്തികയിൽ ഒരു ജീവനക്കാരന് നൽകിയിട്ടുള്ള എല്ലാ അധികാരങ്ങളും പൂർണ്ണമായും ഉണ്ടായിരിക്കും.

    ശമ്പള ബില്ലിനോടൊപ്പമാണ് ചാർജ് അലവൻസ് നൽകുന്നത്. ഗസറ്റഡ് ജീവനക്കാരുടെ സംഗതിയിൽ എ ജി യിൽ നിന്നും ചാർജ്ജ് അലവൻസ് അനുവദിക്കുന്ന മുറക്ക് മാറി നൽകാം. എ ജി തന്നെ സ്പാർക്കിൽ അപ്ഡേറ്റ് ചെയുകയും ചെയ്യും. ബിൽനോടൊപ്പം എ.ജി യുടെ സ്ലിപ് കുടി ഹാജരാക്കേണ്ടതാണ്. എ.ജി യിൽ നിന്നും ചാർജ് അലവൻസ് സ്ലിപ് ലഭിക്കണമെങ്കിൽ ചാർജ് ലഭിച്ച അനുമതി ഉത്തരവ് സഹിതം എ ജി യിലേക്ക് പ്രൊപോസൽ അയക്കണം.  നോൺ ഗസറ്റഡ് ആണെകിൽ DDO തന്നെ ഒരു ഉത്തരവ് തയാറാക്കി തുക സ്പാർക്കിൽ Enter  ചെയ്തു സാലറിൽ ഉൾപ്പെടുത്തി മാറി നൽകാം.

      സ്പാർക്കിൽ ചാർജ്ജ് അലവൻസ് എൻട്രി വരുത്തുന്നതിന്  Salary Matters  à Changes in the month à Present Salary  :–ക്ലിക്ക് ചെയ്ത് Present Salary Details (Current Monthly rates) എന്ന പേജ് തുറക്കുക.   
  • Department   
  • Office                 
  • Employee എന്നിവ Select ചെയ്ത ശേഷം  GO  ക്ലിക്ക് ചെയ്താൽ ടി ജീവനക്കാരന്‍റെ നിലവിലെ ശമ്പള വിവരം കാണാൻ കഴിയും.
     ടി പേജി കാണുന്ന Other Allowances എന്ന ഓപ്ഷൻ മുഖേന നമുക്ക് ഉൾപ്പെടുത്തേണ്ട അലവൻസ് തെരഞ്ഞുടുക്കാവുന്നതാണ്. ഇവിടെ Charge allowance ആയി (1) Charge allowance (DA eligible), (2) Charge allowance (No DA ) എന്നീ രണ്ടു ഓപ്ഷനുക കാണാം. നേരത്തെ Proceedings തയാറാക്കിയത് അനുസരിച്ചു ഏതാണ് അനുവദിക്കേണ്ടത് എന്ന് നോക്കി സെലക്ട് ചെയ്ത്  Amount എന്ന കോളത്തിൽ തുക ചേത്ത് W.E. From എന്ന കോളത്തിൽ തീയതി ചേർത്ത് ADD ചെയ്യുക.
     ഇവിടെ ഡിലീറ്റ് ഓപ്ഷൻ ഇല്ല,  Terminate ഓപ്ഷൻ ആണ് ഉള്ളത്. അതുകൊണ്ടു തെറ്റായ എൻട്രി നൽകാതിരിക്കുക. ഇപ്പോൾ നൽകി കൊണ്ടരിക്കുന്ന അലവൻസ് തീയതി നൽകി Terminate ചെയാം Terminate നൽകുമ്പോൾ ആ മാസത്തെ ആവസാന ദിവസം വച്ച് മാത്രമേ Terminate ചെയ്യാൻ പാടുള്ളു. ഇപ്രകാരം തീയതി നൽകി Terminate  ചെയ്താൽ പിന്നെ ഇത് ഇവിടെ കാണാൻ കഴിയില്ല. അത് കാണണമെങ്കിൽ മറ്റൊരു ഓപ്ഷൻ ഉപയോഗിക്കാം അതിനായി
Salary Matters  à Changes in the month à Allowance History  ക്ലിക്ക് ചെയ്ത് Allowance History  പേജ് തുറക്കുക.

  • Department   
  • Office                 
  • Employee        എന്നിവ  Select ചെയ്യുക   
      ബന്ധപ്പെട്ട ജീവനക്കാരന് അദർ അലവൻസായി ചേത്തിട്ടുള്ള ഇനങ്ങ എല്ലാം ഇവിടെ ലിസ്റ്റ് ചെയ്ത് കാണാം. വേണമെങ്കിൽ തീയതി എഡിറ്റ് ചെയ്ത് കൺഫേം ചെയാം. ഈ ഓപ്ഷ നോൺഗസറ്റഡ് ജീവനക്കാരുടെ കാര്യത്തിൽ മാത്രമേ സാധ്യമാകുകയുള്ളു. ഗസറ്റഡ് ജീവനക്കാരുടെ അദർ അലവൻസ് കൂട്ടിച്ചേർക്കുന്നതിനോ എഡിറ്റ് ചെയ്യുന്നതിനോ  DDO യ്ക്ക് സാധ്യമല്ല. ടി വിവരങ്ങ എ ജി ആണ് അപ്ഡേറ്റ് ചെയ്യുന്നത്. ഇപ്രകാരം അദർ അലവൻസ് ഉപ്പെടുത്തി കഴിഞ്ഞാ സാലറി ബിൽ പ്രോസസ്സ് ചെയ്താൽ മതിയാകുന്നതാണ്.