LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

LEAVE TRAVEL CONCESSION (LTC)


Government Orders

CircularNo. 10/2019/Fin dtd 02-02-2019

(Leave Travel Concession(LTC) -Clarification)

VIEW
Circular No.92 - 2018 - Fin dated 05-10-2018

(Leave Travel Concession(LTC) -Destination change-Circular)

VIEW
G.O.(P).No.317-13-fin dated 04.07.2013

(LTC head of accounts)

VIEW
G.O(P) No 5/2013/fin dtd 02-01-2013

(Detailed guideline for Leave Travel Concession(LTC) Govt Order)

VIEW
GO(P) No.713/2012 fin dated 31.12.2012

(LTC to state govt employees introduction ordres)

VIEW
G.O/(P) No. 85/2011/Fin Dated, 26th February, 2011

(Recommendations of the 9th Pay Revision Commission –Implementation of LTC Orders issued.)

VIEW
LTC FAQ

VIEW
FORMS

Application For LTC

VIEW

LTC (Leave travel concession)


     കേരളത്തിലെ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം (GO(P) No 85/2011 | dt 26/02/2011) കുടുംബത്തോടൊപ്പം ഒരിക്കൽ വിനോദയാത്ര പോകാൻ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്. G.O(P) No 5/2013/fin dtd 02-01-2013 എന്ന ഉത്തരവിലൂടെ സർക്കാർ (LTC യുടെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. .

     എയിഡഡ് സ്കൂളിലെയും കോളേജിലേയും അധ്യാപകർ ഉൾപ്പെടെ എല്ലാ ഫുൾടൈം ജീവനക്കാർക്കും (ലോക്കൽ ബോഡി ജീവനക്കാർ ഉൾപ്പെടെ) LTC ക്ക് അർഹതയുണ്ട്. പതിനഞ്ച് വർഷം സർവ്വീസ് പൂർത്തിയാക്കിയവരാകണം അപേക്ഷകർ. (പെൻഷന് കണക്കുകൂട്ടുന്ന എല്ലാ സർവീസും ഇതിനായി കണക്കുകൂട്ടാവുന്നതാണ്). സർവ്വീസിനിടയ്ക്ക് ഒരു പ്രാവശ്യം മാത്രമേ നിലവിലെ ഉത്തരവ് പ്രകാരം LTC ലഭിക്കൂ.എന്നാൽ സസ്പെൻഷൻ കാലത്തും, മറ്റ് ജോലികൾക്കായി LWA എടുത്തവർക്കും,പാർടൈം കണ്ടിജന്റ് ജീവനക്കാർക്കും, താത്കാലിക ജീവനക്കാർക്കും LTC അർഹതയില്ല.

    ജീവനക്കാരൻ ജീവനക്കാരന്റെ ഭാര്യ ഭർത്താവ്, അവിവാഹിതരായ മക്കൾ, നിയമപരമായി ദത്തെടുത്ത മക്കൾ(എന്നിവര്ക്കാ ണ് LTC അനുവദിക്കുക) എന്നിങ്ങനെ എല്ലാ ജീവനക്കാരും കുടുംബാംഗങ്ങളുടെ പേരുവിവരം സർവ്വീസ് ബുക്കിൽ (പേജ് 5) രേഖപ്പെടുത്തേണ്ടതാണ്. LTC യ്ക്കായി അപേക്ഷിക്കുമ്പോൾ കൊടുക്കുന്ന കുടുംബാംഗങ്ങളുടെ പേരുകളും, സർവ്വിസ് ബുക്കിലെ പേരുകളും ഒന്നാണെന്ന് മേലധികാരി ഉറപ്പ് വരുത്തണം. .

     6500 കിലോമീറ്റർ യാത്രയയ്ക്കാണ് (മടക്കയാത്ര ഉൾപ്പെടെ) LTC അനുവദിക്കുന്നത്. ഏറ്റവും ഷോർട്ടസ്റ്റ് ഡയറക്ട് റൂട്ടിലൂടെയുള്ള യാത്ര മാത്രമേ അംഗീകരിക്കു. അവധി ദിനങ്ങൾ ഉൾപ്പെടെ പതിനഞ്ച് ദിവസത്തേക്കാണ് LTC അനുവദിക്കുക, വെക്കേഷൻ കാലത്ത് മാത്രമേ അധ്യാപകർക്ക് LTC അനുവദിക്കുകയുള്ളു. (ഓണം, ക്രിസ്തുമസ് അവധിക്ക് പറ്റില്ല)

     ജീവനക്കാരൻ യാത്ര കഴിഞ്ഞ് വന്നാൽ മൂന്ന് മാസത്തിനകം ഒറിജിനൽ ടിക്കറ്റുൾപ്പെടെയുള്ള എല്ലാ രേഖകളും കൺട്രോളിംഗ് ഓഫീസർക്ക് സമർപ്പിക്കണം.

     യാത്രയ്ക്ക് പോകും മുന്നെ 90% തുക അഡ്വാൻസായി ക്ലെയിം ചെയ്യാവുന്നതാണ്. ഇതിനായി അപേക്ഷയോടൊപ്പം ടിക്കറ്റിന്റെ കോപ്പി സമർപ്പിക്കണം.അലോട്ട് മെന്റിനനുസരിച്ച് അഡ്വാൻസ് അനുവദിക്കും. അഡ്വാൻസ് കൈപ്പറ്റിയവർ യാത്ര കഴിഞ്ഞ് ഒരു മാസത്തിനകം എല്ലാ രേഖകളും കൺട്രോളിംഗ് ഓഫീസറിന് സമർപ്പിക്കണം. അല്ലാത്ത പക്ഷം അടുത്ത ശമ്പളത്തിൽ നിന്നും അഡ്വാൻസ് തുക പലിശ സഹിതം തിരിച്ച് പിടിക്കുന്നതാണ്. പോകുന്ന സ്ഥലത്തിനെ സംബന്ധിക്കുന്ന ഡിക്ളറേഷൻ കൺട്രോളിംഗ് ഓഫീസറിന് യാത്രയ്ക്ക് മുമ്പ് സമർപ്പിക്കണം, ഇത് പിന്നീട് മാറ്റാൻ സാധിക്കില്ല.

     യഥാർത്ഥ ട്രെയിൻ, റോഡ്, എയർ ഫെയർ (അങ്ങോട്ടും ഇങ്ങോട്ടും ഉള്ളത്) മാത്രമേ ലഭിക്കുകയുള KSR ടൂർ TA എന്നിവയിൽ പറഞ്ഞിട്ടുള്ള മറ്റാനുകൂല്യങ്ങൾ ലഭ്യമല്ല. (Incidental expenses, DA for halt etc)

     ഭാര്യയും ഭർത്താവും ജീവനക്കാരാണെങ്കിൽ ഒരാൾക്ക് മാത്രമേ LTC ക്ലെയിം അനുവദിക്കൂ. അടുത്ത ആൾ LTC വിനിയോഗിച്ചില്ലെന്ന സർട്ടിഫിക്കറ്റ് നൽകണം.

     കൺട്രോളിംഗ് ഓഫീസറാണ് LTC യുടെ Sanctioning Authority.