ഭവന നിർമ്മാണ വായ്പ [HOUSE BUILDING ADVANCE]
സർക്കാർ ജീവനക്കാർക്ക് HBA ലോണ്‍ നേരിട്ടുകൊടുത്തിരുന്ന സംവിധാനം മാറ്റി, പകരം ബാങ്ക് മുഖേന എടുക്കുന്ന ഹൗസിംഗ് ലോണിന്, സർക്കാർ സബ്സിഡി നൽകുന്ന സംവിധാനമാണ് നിലവിലുള്ളത്.
മാർച്ച് 31 ന് അഞ്ചു വർഷം സേവനകാലം പൂർത്തീകരിക്കുന്ന ജീവനക്കാർക്ക് (കുറഞ്ഞത് 50 മാസത്തെ തുടർ സർവ്വീസ് ഉണ്ടായിരിക്കണം) ഹൗസിങ് ലോണ്‍ സബ്സിഡി ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതാണ്. പാർട്ട് ടൈം, എയ്ഡഡ്, കമ്പനി, കോപറേഷൻ, യൂണിവേഴ്സിറ്റി മുതലായവ വിഭാഗം ജീവനക്കാർ ഇതിന്റെ പരിധിയിൽ വരില്ല. സ്വന്തമായോ, ഭാര്യ/ ഭർത്താവ്/ മക്കൾ എന്നിവരുടെ പേരിലോ വീട് ഉണ്ടാകരുത്. വീട് നിർമ്മാണം, വീടും സ്ഥലവും/ ഫ്ലാറ്റ് വാങ്ങൽ എന്നിവയ്ക്ക് ഈ പദ്ധതി പ്രകാരം വായിപ അനുവദിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 50 ഇരട്ടി( പരമാവധി 20 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പങ്കാളികൾ രണ്ടുപേരും സർക്കാർ ജീവനക്കാർ ആയാൽ ഒരാളുടെ പേർക്ക് മാത്രമായോ പങ്കാളികളുടെ രണ്ടുപേരുടെയും പേരിൽ സംയുക്തമായോ വായ്പ എടുക്കാവുന്നതാണ്. സംയുക്തം ആയി എടുക്കുന്ന ലോൺ ആണെങ്കിൽ രണ്ടു ജീവനക്കാരും 5 വർഷ സർവീസ് പൂർത്തിയാക്കിയിരിക്കണം എന്നാൽ പരമാവധി 20ലക്ഷംരൂപ മാത്രമേ അനുവദിക്കു. സർക്കാർ ജീവനക്കാർ ജീവനക്കാരി/ ജീവനക്കാരന് അല്ലാത്ത പങ്കാളിയുടെ പേരിൽ ഉള്ള സ്ഥലത്ത് വീട് വെച്ചാൽ അത് സംയുക്തം അല്ല(അപേക്ഷകരായി രണ്ടു പേരും ഉണ്ടെങ്കിലും) സിംഗിൾ ലോൺ ആണ്. വായ്പയ്ക്ക് ഈടായി നൽകേണ്ടത് സർക്കാർ ജീവനക്കാരൻ അല്ലെങ്കിൽ പങ്കാളിയുടെ പേരിൽ ഉള്ള സ്ഥലം ആകണം
ലോണെടുക്കുന്നതിനു മുന്നോടിയായി അപേക്ഷകൻ G.O.(P)No. 143/2018/Fin dated TVM 11.09.2018, G.O. (P) No. 105/2018/Fin dated TVM 05.07.2018 എന്നീ രണ്ട് സർക്കാർ ഉത്തരവുകളും No.06/2019/Fin dt 18.01.2019 എന്ന പരിപത്രവും ബാങ്കിന് നൽകുക (കാരണം ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് ബാങ്കുകളുടെ ഹെഡ് ഓഫീസിലേക്കാണ് ടി ഉത്തരവുകള്‍ കൈമാറിയിട്ടുള്ളത്. പല ഹെഡ്ഓഫീസുകളിൽ നിന്നും ബ്രാഞ്ചുകളിലേക്ക് ഉത്തരവിന്റെ് പകർപ്പുകൾ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബ്രാഞ്ച് മാനേജർമാർ സബ്സിഡി നൽകുന്നത് സംബന്ധിച്ച് അജ്ഞരായിരിക്കും എന്നതിനാല്‍)
തുടർന്ന് ബാങ്ക് ആവശ്യപ്പെടുന്ന ആധാരമടക്കമുള്ള രേഖകള്‍ ബാങ്കുകളിൽ ഹാജരാക്കി ലോണിന് അപേക്ഷ സമർപ്പിക്കുകയും ലോണ്‍ നൽകാൻ തയ്യാറായ ബാങ്കിൽ നിന്നും NOC വാങ്ങി പൂരിപ്പിച്ചശേഷം അത് ഡി.ഡി.ഒ.ക്ക് സമർപ്പിക്കുക. ഡെപ്യൂട്ടേഷനിൽ ഉള്ള ജീവനക്കാർക്ക് മാതൃ സ്ഥാപനത്തിലെ DDO ആണ് NOC നൽകേണ്ടത്. (അനുബന്ധം ഒന്നില്‍ വായ്പ യോഗ്യതാ മാനദണ്ഡങ്ങൾ, അനുബന്ധം രണ്ടില്‍ NOC ക്കുള്ള അപേക്ഷാ ഫോറം, അനുബന്ധം 3 ഡി.ഡി.ഒ.മാര്‍ ബാങ്കുകൾക്ക് നൽകേണ്ട NOC)
അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ഇരട്ടി തുക വരെ മാത്രമേ (പരമാവധി 20 ലക്ഷം) വായ്പയായി അനുവദിക്കുയുള്ളു.
വായ്പ അനുവദിച്ചുകഴിഞ്ഞാല്‍ സാങ്ഷനിംഗ് ലെറ്റർ ബാങ്കിൽ നിന്നും തരും. അതില്‍ വായ്പ അനുവദിച്ച തീയതി, ലോണ്‍ തുക, തിരിച്ചടവ്, ലോണിന്റെ വായ്പാ കാലാവധി തുടങ്ങിയ കാര്യങ്ങളൊക്കെ ഉണ്ടായിരിക്കും. സാങ്ഷനിംഗ് ലെറ്റർ വാങ്ങി ഡി.ഡി.ഒക്ക് സമർപ്പിക്കുക
പരമാവധി സബ്സിഡി കാലം18 വർഷം അല്ലെങ്കിൽ സർവീസ് പീരിയഡ് ആണ്. അതിനു ശേഷം ലോൺ തുടരുന്നു എങ്കിൽ സബ്സിഡി ഉണ്ടാകില്ല. നാഷണലൈസ്ഡ് ബാങ്ക്/ഷെഡ്യൂൾഡ് ബാങ്ക് /NBFC വഴി ലോൺ എടുക്കാം.സാലറി അക്കൗണ്ട് ലോൺ എടുക്കുന്ന ബാങ്ക് ലേക്ക് മാറ്റേണ്ടി വന്നേക്കാം കാരണം സർക്കാർ പലിശ യുടെ സബ്സിഡി നേരിട്ട് ബാങ്കിലേക്ക് ക്രെഡിറ്റ് ചെയ്യും. ബാങ്കുകൾക്ക് ആര്‍.ബി.ഐ.യുടെ മാനദണ്ഡപ്രകാരമുള്ള അവരുടേതായ പലിശ നിരക്കുണ്ട്. നിലവില്‍ 8.5, 8.6 ശതമാനമൊക്കെയാണ് ഓരോ ബാങ്കിന്റെയും പലിശ നിരക്കുകള്‍. നമ്മള്‍ തിരിച്ചടവ് അടച്ചുകൊണ്ടിരിക്കണം. സർക്കാർ സംവിധാനവും ബാങ്കിംങ് സംവിധാനം യോജിപ്പിച്ചുകൊണ്ട് 3.25 ശതമാനം പലിശതുക സബ്സിഡിയായി നമ്മുടെ സാലറി ബില്ലിൽ ക്രഡിറ്റ് ചെയ്യും. ജീവനക്കാരന്‍ ലോൺ തിരിച്ചടയ്ക്കുന്ന വിവരം പരിശോധിച്ചിട്ടാണ് സബ്സിഡി നൽകുക. ഇതിനായി ബാങ്കിൽ നിന്നും ഓരോ വർഷവും ലോൺ തുക തിരിച്ചടായ്ക്കുന്നത് സംബന്ധിച്ച സർട്ടിഫിക്കറ്റ് ഡി.ഡി.ഒ.ക്ക് സമർപ്പിക്കേണ്ടതാണ്.
ആധികാരികവിവരങ്ങൾക്ക്:
Ref:- (1) ധനകാര്യ (ഭവന നിർമ്മാണ വായ്പ) വകുപ്പ് പരിപത്രം നമ്പര്‍ 06/2019/ധന, തീയതി 18.01.2019
(2) G.O.(P) No. 143/2018/Fin dated TVM 11.09.2018
(3) G.O. (P) No. 105/2018/Fin dated TVM 05.07.2018
Government Orders
|
GO(P)No. 165/2021-Fin Dated 06-12-2021 സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുളള ഭവനനിർമ്മാണ വായ്പ - വായ്പവിനിയോഗ സാക്ഷ്യപത്രം സമർപ്പിക്കുന്നത് - പിഴ പലിശ സംബന്ധിച്ച ഉത്തരവ് |
VIEW |
No.06/2019/Fin dt 18.01.2019 House Building Advance sanctioned to State Government Employees-revised guidelines published |
VIEW |
GO(P) No.53/2019/Fin Dated 03-05-2019 Housing loan - for not utilizing the sanctioned loan amount and for not complying with the housing loan rules - imposes a fine. |
VIEW |
GO(P) No 166 - 2018-Fin dated 26-10-2018 House Building Advance sanctioned to State Government Employees from 2009-10 onwards - Transfer of Principal portion of Housing Loan Portfolio to Punjab National Bank and Federal Bank Ltd-Operating Procedure for repayment to banks. |
VIEW |
GO(P) No 150 - 2018-Fin dated 25-09-2018 House Building Advance sanctioned to State Government Employees from 200940 onwards -Transfer of Principal portion of Housing Loan Portfolio to Punjab National Bank and Federal Bank Ltd. |
VIEW |
GO(P) No 143 - 2018-Fin dated 11-09-2018 House Building Advance for State Government Employees - Availing bank financing with interest subvention. |
VIEW |
GO(P)No.105/2018/Fin dtd 05-07-2018 House Building Advance for State Government Employees-HBA Availing bank financing with interest subvention |
VIEW |
No. 30/2017/Fin dt 29.04.2017 Online Registration of HBA Application |
VIEW |
No. 30/2017/Fin dt 18.04.2016
HBA _ Spouse Declaration |
VIEW |
Government Circulars
|
Circular No. 30/2020/Fin Dated 01-06-2020
2020-21 സാമ്പത്തിക വർഷം ഭവനവായ്പയെടുക്കുന്നതിന് തുടർ നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്) |
VIEW |
Circular No. 44/2017/Fin Dated 30-05-2017
(സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള HBA യ്ക്ക് ആദായ നികുതി ഇളവ് - ധനകാര്യ വകുപ്പിന്റെു പാൻ നമ്പർ ഉപയോഗിക്കാൻ അനുമതി നൽകുന്നത് സംബന്ധിച്ച്) |
VIEW |
Circular No. 26/2017/Fin. Dated 25-04-2017
(House Building Advance Scheme to State Government Employees Additional instructions issued.) |
VIEW |
Forms
|
Terms and conditions of the scheme
|
VIEW |
Application For NOC
|
VIEW |
No Objection Certificate (NOC)
|
VIEW |
Check List For Applications
|
VIEW |
HBA _ Declarations
|
VIEW |
House Building Advance _ Online Application _ Hand Book
|
VIEW |