GPF
TEMPORARY ADVANCE APPLICATION
|
നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി വരിക്കാരന്‍റെ അക്കൗണ്ടിൽ
അവശേഷിക്കുന്ന തുകയുടെ പരമാവധി 75 ശതമാനം ടെമ്പററി
അഡ്വൻസ് അനുവദിക്കാവുന്നതാണ് (3a-b)/4 (a = balance at credit, b = amount of consolidated
advance outstanding). എന്നാൽ പാർട്ട് ടൈം ജീവനക്കാരുടെ
കാര്യത്തിൽ (a)16 മാസത്തെ ശമ്പളത്തുക അല്ലെങ്കിൽ (b)
ക്രഡിറ്റിലുള്ള തുകയുടെ പകുതി ഇതിൽ ഏതാണോ കുറവ് അത് അനുവദിക്കാവുന്നതാണ്.
താത്ക്കാലിക മുൻകൂറുകൾ
അനുവദിക്കുന്നതിനുള്ള നിബന്ധനകൾ
താത്ക്കാലിക മുൻകൂറുകളുടെ
തിരിച്ചടവ്
താത്കാലിക മുൻകൂറുകൾ അനുവദിക്കുന്നതിന്
സ്പാർക്ക് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇപ്രകാരം ജനറേറ്റ്
ചെയ്യുന്ന FORM-II, ബില്ല് എന്നിവ മാത്രം
ട്രഷറിയിൽ ഹാജരാക്കി തുക പിൻവലിക്കാവുന്നതാണ് എന്ന് ധനകാര്യ വകുപ്പിന്‍റെ 03.01.2020 തീയതിയിലെ No.1395068/SL3/2019/Fin. എന്ന
ഉത്തരവിൽ വ്യക്തമാക്കുന്നു. (ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക)
താത്കാലിക മുൻകൂറുകൾ - തുക
അനുവദിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ ധനവിനിയോഗാധികാര പരിധി
സംബന്ധിച്ച ഉത്തരവുകൾ.
FORM II
ജീവനക്കാരന്‍റെ അവസാന
GPF
സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്ന
ശമ്പള ബില്ലിന്‍റെ Encashment Details (Salary MattersàEncashment
Details) അപ്ഡേറ്റ്
ചെയ്യുക.
FORM II തയ്യാറാക്കുന്നതിന് Salary MattersàProvident Fund
(PF ) àGPF Temporary Advance
Application എന്ന
മെനുവില്‍ ക്ലിക്ക് ചെയ്ത് Employee യെ
സെലക്ട് ചെയുക. അപ്പോൾ തുറന്ന് വരുന്ന FORM II ൽ തനിയെ പൂരിപ്പിക്കപ്പെട്ടിട്ടുള്ള
ഭാഗങ്ങൾ പരിശോധിച്ച ശേഷം ബാക്കി ഭാഗങ്ങൾ ചുവടെ പറയും പ്രകാരം പൂർത്തിയാക്കാം
ക്രമ നം 7:
Amount
of Advance Required (both in figures and words) : ലോൺ എടുക്കേണ്ട തുക ചേർക്കുക.
ക്രമ നം 8: Purpose for which it is
Required: എന്ത് ആവശ്യത്തിനാണ് എന്നുള്ളത് ചേർക്കുക.
ക്രമ നം 9: Rule or Rules under which
the request is covered: കോമ്പോ
ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക.
ക്രമ നം 10: Special reason for granting the advance (to be filled by DDO) : ഈ ഓപ്ഷൻ അപ്പ്രൂവൽ പേജിൽ ഡിഡിഒ പൂരിപ്പിക്കേണ്ടതാണ്.
ക്രമ നം 11: Number of installments in
which the advance to be recovered:- ഗഡുക്കൾ തുല്യ തവണകളാകത്തക്ക രീതിയിൽ എണ്ണം നൽകി submit ബട്ടൺ ക്ലിക് ചെയുക.
സബ്മിറ്റ് ചെയുമ്പോൾ “Application Submitted
Successfully”എന്ന മെസ്സേജ് വരുന്നത് കാണാം.
അടുത്ത നടപടി അപ്പ്രൂവൽ ചെയ്യുക എന്നുള്ളതാണ്. അതിനായി Salary Matters à Provident Fund
(PF)-GPF Temporary Advance Approval എന്ന മെനു വഴി Approval
പേജിൽ
എത്തുന്നു. അവിടെ നേരത്തെ സബ്മിറ്റ് ചെയ്ത അപ്ലിക്കേഷൻ പെൻഡിങ് ആയി കാണാം
തുടർന്ന് View ബട്ടൺ ക്ലിക് ചെയുക തുടർന്ന് Select ക്ലിക് ചെയ്യുമ്പോൾ വീണ്ടും FORM II പേജിലേക്ക് പോകും. ഇതിൽ .പതിന്നാമാത്തെ കോളം ഡിഡിഒ പൂരിപ്പിക്കേണ്ടതാണ് Special reason for granting the advance
പതിനാലാമത്തെ കോളത്തിനു താഴെ ആയി രണ്ടു ബോക്സ് കാണാൻ കഴിയും
.ഇടതു സൈഡിൽ GPF അനുവദിച്ചു
നൽകുന്ന
ഓഫീസറുടെ Upper
monetary limit revised അവിടെ കാണാൻ കഴിയും .അത് അനുസരിച്ചു
വലതു സൈഡിൽ കാണുന്ന Department, Office, Designation, Name കോമ്പോ ബോക്സില്‍ നിന്നും
സെലക്ട് ചെയ്യുക.അതിനു താഴെ ആയി കാണുന്ന ബോക്സിൽ Approval / Rejection
comments ടൈപ്പ് ചെയുക .അതിനു താഴെ ആയി ഒരു certificate കാണാം അതിനോട് ചേർന്ന് കാണുന്ന ബോക്സും ടിക് ചെയുക. അതിനു താഴെ ആയി മുന്ന് ഓപ്ഷൻ കാണാം (1) Approve (2)Generate Draft
order (3)Reject ഇതിൽ ആദ്യം Generate Draft order ക്ലിക്ക് ചെയ്ത് നൽകിയ വിവരങ്ങൾ പരിശോധിക്കാം തെറ്റുണ്ടെങ്കിൽ
Reject
ചെയ്യാം.
[താത്കാലിക മുൻകൂർ അനുവദിക്കേണ്ടത്
ഉയർന്ന തലത്തിലുള്ള ആഫീസർ ആണെങ്കിൽ Approve എന്ന
ഓപ്ഷനു പകരം Forward to Approving Authority എന്ന്
വരികയും അവിടെ Forwarding
Comments ആയി
“Certified that I have made enquiries about the purpose for
which the loan is applied and I have satisfied myself with genuiness of the
fact stated in the application” എന്ന്
രേഖപ്പെടുത്തി, Generate Draft Sanction Order ൽ
ക്ലിക്ക് ചെയ്ത് Sanction Order ന്‍റെ Draft
പ്രിന്‍റ് എടുത്ത ശേഷം അപേക്ഷ Forward ചെയ്യാവുന്നതും അപേക്ഷ അപ്രൂവ്
അകുന്ന മുറയ്ക്ക് ഇനി പറയുന്ന പ്രകാരം ബില്ല് എടുക്കാവുന്നതുമാണ്]
ശരി ആണെകിൽ അപ്പ്രൂവ് പറയാം (Approval നൽകുന്നതിന് മുൻമ്പ് DSC (Digital
Signature Certificate) കണക്ട്
ചെയ്തിരിക്കണം) തുടർന്ന് പാസ്സ്‌വേർഡ് നൽകിയ അപേക്ഷ പൂർത്തിയാക്കി Form II പ്രിന്‍റ് എടുക്കാം.
അടുത്ത നടപടി Claim Approval ആണ് അതിനായി AccountsàClaim Approval എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുമ്പോൾ നേരത്തെ
ക്രിയേറ്റ് ചെയ്ത ക്ലയിം ലിസ്റ്റ്
ചെയ്യപ്പെടും. അവിടെ Select എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്യുക.അതിന്
താഴെ Approve, Reject എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ കാണാം. അതിലെ Approve എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇനി Accounts à Bill à Make bill from
Approved Claims എന്ന മെനു ക്ലിക്ക് ചെയ്ത് DDO Code, Nature
of Claim എന്നിവ
സെലക്ട് ചെയ്യുക. തുടർന്ന് നാം അപ്രൂവ് ചെയ്ത് ക്ലയിം ലിസ്റ്റിൽ
Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യ്ത് Make Bill എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. Make bill ക്ലിക്
ചെയ്ത് കൺഫേം ആയി കഴിഞ്ഞാൽ താഴെ Print എന്ന
ഒരു ബട്ടണ്‍ കൂടി കാണാൻ കഴിയും . അതില്‍ ക്ലിക്ക് ചെയ്ത് പ്രിന്‍റ് എടുക്കാം. തുടർന്ന് ബില്ല് Accounts-Bills-E_Submit
Bill എന്ന
മെനു മുഖേന E_Submit ചെയ്യാവുന്നതാണ്.
ട്രഷറിയിൽ ബില്ലിനോടൊപ്പം Form II (Application and Sanction)മാത്രം സമർപ്പിച്ചാൽ മതി.കൂടാതെ Form II ന്‍റെ ഒരു കോപ്പി ട്രഷറി ആഫീസർക്ക് പ്രത്യേകം നൽകേണ്ടതാണ്. Cancel Processed Bill
ബില്ലിൽ തെറ്റു ഉണ്ടെങ്കിൽ ട്രഷറിയില്‍ ഇ-സബ്മിഷന്‍ നടത്തി കഴിഞ്ഞാൽ ട്രഷറിയില്‍ പറഞ്ഞു ക്യാൻസൽ ചെയേണ്ടതുണ്ട്.ട്രഷറി
ഒ്ബ്ജക്ഷൻ പരിശോധിക്കുന്നതിനായി
Accounts-BillsàView prepared
contingent claims എന്ന ഓപ്ഷനിൽ പരിശോധിക്കാവുന്നതാണ്
.അവിടെ
സ്റ്റാറ്റസ് rejected ആണ് കാണിക്കുന്നത് എങ്കിൽ Accounts à Bills à Cancel Bill എന്ന മെനുവില്‍ പ്രവേശിക്കുക. അപ്പോള്‍ നാം
ജനറേറ്റ് ചെയ്ത ബില്ലിന് നേരെ ടിക് രേഖപ്പെടുത്തി Cancel ബട്ടണ്‍ ക്ലിക്ക് ചെയ്ത് Claim Entry യുടെ ഡിലീറ്റ് ചെയ്യാം. ഇതിന് Accounts മെനുവില്‍ Claim Entry എന്ന സബ് മെനുവില്‍ ക്ലിക്ക്
ചെയ്യുക. അതില്‍ നാം ജനറേറ്റ് ചെയ്ത ക്ലെയിം
എന്ട്രി് ലിസ്റ്റ് ചെയ്തിരിക്കും. ഇതിന് നേരെയുള്ള Select ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്ലയിം
എൻട്രി ചെയ്ത ജീവനക്കാരുടെ ലിസ്റ്റ് കാണപ്പെടും. അവിടെ Delete Claim എന്ന ബട്ടണ്‍ കാണാം. ഇതില്‍ ക്ലിക്ക്
ചെയ്ത് ഈ ക്ലെയിം എന്ട്രി ഡിലീറ്റ് ചെയ്യാം. ഈ അപ്പ്രൂവൽ ചെയ്ത
പി എഫ് സാങ്ഷൻ ഓർഡർ തെറ്റു ഉണ്ടെങ്കിൽ ക്യാൻസൽ ചെയാം അതിനായി Salary Matters àProvident Fund
(PF) àCancel Approved GPF
Temporary Advance Sanction order ഇവിടെ GO പറഞ്ഞു
ക്യാൻസൽ ചെയ്യാവുന്നതാണ്.
|
LATEST UPDATES