LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

BiMS – Proceedings

             PDF File(Click Here)
          ഡി ഡി ഒ യുടെ പേരിൽ ട്രഷറിയിൽ ഉള്ള സ്‌പെഷ്യൽ ട്രഷറി സേവിങ് ബാങ്ക് (STSB ) അക്കൗണ്ടിൽ നിന്നും തുകകൾ BIMS  മുഖേന പ്രൊസീഡിംഗ്സ് തയ്യാറാക്കി ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്ന നടപടി ക്രമം പരിശോധിക്കാം. ജീവനക്കാരുടെ സാലറിയിൽ നിന്നും പിടിക്കുന്ന  കോ ഓപറേറ്റീവ് റിക്കവറി,  പ്രൊഫഷണ ടാക്സ്, Contingent ബില്ലുകൾ എന്നിവ സംബന്ധിച്ച ഇടപാടുകൾക്ക് STSB ചെക്കിൽ തുക എഴുതി BIMS  മുഖേന പ്രൊസീഡിംഗ്സ് തയ്യാറാക്കി ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയും.
 BIMS ഡി ഡി ഒ ലോഗിൻ ചെയ്യുക 
      ഹോം പേജിന്‍റെ ഇടതു സൈഡിൽ കാണുന്ന മെനുവിലെ TSB യിൽ ക്ലിക്ക് ചെയ്ത് TSB Accounts  എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 
   തുറന്ന് വരുന്ന പേജിൽ View – Entry – Edit  എന്നീ ഓപ്ഷനുകൾ കാണം. View ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ  ഡി ഡി ഒ യുടെ STSB നമ്പർ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കാണാൻ കഴിയും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ Entry ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് താഴെ പറയുന്നപ്രകാരം വിവരങ്ങൾ നൽകി ഡി ഡി ഒ യുടെ STSB നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും.
Account Type:-  STSB  സെലക്ട് ചെയുക
Account Number:-STSB നമ്പർ  ടൈപ്പ് ചെയുക
Account Holder Name :-ഓട്ടോ മാറ്റിക് ആയി വരും
Active Status:-Yes  ഓപ്ഷൻ ക്ലിക്ക് ചെയുക, തുർന്ന് SAVE പറയുക

        SAVE  ചെയ്ത ശേഷം അപ്പ്രൂവൽ ചെയ്യുന്നതിന്  DDO - Admin ലോഗിൻ ചെയ്ത് ഹോം പേജിന്‍റെ ഇടതു സൈഡിൽ കാണുന്ന മെനുവിലെ TSB യിൽ ക്ലിക്ക് ചെയ്ത് TSB Account Approval  എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇവിടെ  ഇൻബോക്സിൽ അക്കൗണ്ട് ഡീറ്റെയിൽസിൽ കാണുന്ന Allow  എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.  
     വീണ്ടും DDO - ലോഗിൻ ചെയ്ത് TSB Accounts  എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നോക്കിയാൽ Approve ഓപ്ഷൻ ആക്റ്റീവ് ആയതായി കാണാം 
     കൂടാതെ View Passbook  ഓപ്ഷന്‍ മുഖേന STSB അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് കാണാനും റൈറ്റ് ക്ലിക്ക് പറഞ്ഞു പ്രിന്‍റ് എടുക്കാനും കഴിയും.
    അടുത്തതായി TSB മെനുവിലെ Present Details അപ്ഡേറ്റ് ചെയ്ത് നിലവിലെ ഓഫീസിലെ  വിശദാംശങ്ങൾ നൽകണം.അതിനായി Present Details ക്ലിക്ക് ചെയുക.
   ഇവിടെ View – Entry – Edit  എന്നിങ്ങനെ  മുന്ന് ഓപ്ഷൻ കാണാം  View ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ  DDOയുടെ വിവരങ്ങ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കാണാൻ കഴിയും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ Entry ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് താഴെ പറയുന്നപ്രകാരം വിവരങ്ങൾ നൽകി അപ്ഡേറ്റ് ചെയ്യണം. [DDO യ്ക്ക് മാറ്റം സംഭവിക്കുമ്പോ എല്ലാം ഈ ഭാഗം അപ്ഡേറ്റ് ചെയ്യണം] 
Name :-ഡി ഡി ഒ യുടെ പേര് ചേക്കുക
Designation:- 
Phone number:-
Email :-
Active status :-Yes  ഓപ്ഷൻ ക്ലിക്ക് ചെയ്ത് Save  ചെയ്യുക 

   തുടന്ന്   Forward Details അപ്ഡേറ്റ് ചെയ്യണം.അതിനായി  Forward Details ക്ലിക്ക് ചെയുക.
  ഈ ഓപ്ഷൻ  പ്രോസീഡിങ്സ് കൈമാറുന്ന ഉദ്യോഗസ്ഥന്‍റെ  ഡീറ്റെയിൽസ് ൾപ്പെടുത്തി അപ്ഡേറ്റ് ചെയ്യണം.അതായത് കൈമാറുന്ന ഉദ്യോഗസ്ഥന്‍റെ പദവി വിശദാംശങ്ങൾ മുതലായവ. ഇവിടെ മുന്ന് ഓപ്ഷൻ കാണാം View – Entry – Edit ഇതിൽ   Entry എന്ന ഓപ്ഷൻ സെലക്ട് ചെയുക.അതിൽ Forwarded by എന്ന കോളത്തിലെ വിവരങ്ങ ചെയുക. Save  പറയുക 
   അടുത്തതായി  Beneficiary  Master  അപ്ഡേറ്റ് ചെയ്യണം.അതിനായി  Beneficiary  Master ക്ലിക്ക് ചെയ്ത് ഗുണഭോക്താവിന്‍റെ വിവരങ്ങ അപ്ഡേറ്റ് ചെയ്യുക.
  ഇവിടെ View – Entry – Edit  എന്നിങ്ങനെ  മുന്ന് ഓപ്ഷൻ കാണാം  View ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ  ഗുണഭോക്താവിന്‍റെ വിവരങ്ങ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കാണാൻ കഴിയും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ Entry ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് താഴെ പറയുന്നപ്രകാരം വിവരങ്ങൾ നൽകി അപ്ഡേറ്റ് ചെയ്യണം. [ഗുണഭോക്താവിന് മാറ്റം സംഭവിക്കുമ്പോ എല്ലാം ഈ ഭാഗം അപ്ഡേറ്റ് ചെയ്യണം] 
Add Beneficiaries Details
Name of Beneficiary:- പേര് ചേർക്കുക
Mobile Number:-നമ്പർ കൊടുക്കുക
Credit To :-ഏതു തരം അക്കൗണ്ട് ടൈപ്പ് ആണ് എന്ന് സെലക്ട് ചെയുക
Account Number:-ന്‍റ ചെയ്യുക
Purpose ;- എന്ത് ആവശ്യം ആണ് എന്നുള്ളത് ടൈപ്പ് ചെയുക
Active Status Yes   സെലക്ട് ചെയുക   
Save  പറയുക
   തുടർന്ന് Proceedings  തയ്യാറാക്കുന്നതിന് TSB മെനുവിലെ Add/Edit Proceedings   എന്ന സബ് മെനു ക്ലിക്ക് ചെയ്യുക.
  STSB യിൽ ഉള്ള ബാലൻസ് തുക ഇവിടെ കാണാവുന്നതാണ്.GO  ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
   Select A S* :- സെലക്ട് ചെയുക (AS എന്ന് വെച്ചാൽ അഡ്മിനിട്രേറ്റിവ് Sanction ആണ്)
Cheque No* ടൈപ്പ് ചെയുക      Cheque Date:-ടൈപ്പ് ചെയുക ALPHA :-കോഡ് ടൈപ്പ് ചെയുക
 (Cheque No നോടൊപ്പം കാണുന്ന ലെറ്റേഴ്സ് ആണ് ALPHA :കോഡ്)
Proceeding Details 
Proceeding No* കൊടുക്കുക  Proceeding Date* കൊടുക്കുക
Amount* :-ടൈപ്പ് ചെയുക
Amount in Words:-ഓട്ടോ മാറ്റിക് ആയി വരും
Forward Details :-സെലക്ട് ചെയുക
Purpose*;-അനുയോജ്യമായത് സെലക്ട് ചെയ്‌തു (ലിസ്റ്റിപ്പെട്ടു വരുന്നില്ല എങ്കി Others സെലക്ട് ചെയ്യുക )
Subject:- വിഷയം ടൈപ്പ് ചെയുക
Read:- പരാമർശം ടൈപ്പ് ചെയുക (ഒന്നിൽ കൂടുതൽ ചേർക്കാൻ ഉണ്ടെങ്കിൽ Add  more ക്ലിക്ക് ചെയ്ത് ആഡ് ചെയാം )
Proceedings Content  : ഈ ബോക്സിൽ proceedings ടൈപ്പ് ചെയുക
    To  എന്ന ബോക്സിൽ ആർക്കാണ് കോപ്പി നൽകേണ്ടത് എന്ന് ടൈപ്പ് ചെയ്ത് SAVE ചെയ്യുക (ഒന്നിൽ കൂടുതൽ ചേർക്കാൻ ഉണ്ടെങ്കിൽ Add  more ക്ലിക്ക് ചെയ്ത് ആഡ് ചെയ്യാം)
.  ഈ തുകയിൽ നിന്ന് deduction വല്ലതും ഉണ്ടെങ്കിൽ Add എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് വിവരങ്ങ നൽകുക. അല്ലാത്തപക്ഷം Skip പറയാം .അടുത്തതായി  Beneficiary ഡീറ്റെയിൽസ് ആഡ് ചെയ്യാനായി ഓപ്ഷൻ താഴെ വരും ആവശ്യമായ ഡീറ്റെയിൽസ് എന്‍റർ ചെയ്ത് Purpose  നൽകി SAVE ചെയ്യുക. എന്താണ് എന്നുള്ളത് ടൈപ്പ് ചെയിതു സേവ് പറയുക. ഒന്നിൽ കൂടുതൽ Beneficiaries ഉണ്ടെങ്കിൽ Add ഓപ്ഷൻ ഉപയോഗിച്ച് ഉപ്പെടുത്താം. DDO യുടെ STSB ചെക്ക് നൽകി തുക മാറി എടുക്കാനാണെങ്കിൽ  Beneficiary Details   ചേർക്കാതെ തന്നെ  Beneficiary Details   എന്ന മെനുവിന് താഴെയായികാണുന്ന ബട്ടനുകളിലെ SELF ബട്ടൻ ക്ലിക്ക് ചെയ്താൽ മതിയാകുന്നതാണ്. തുടർന്ന് അപ്രൂവലിനായി Send for Approval ക്ലിക്ക് ചെയ്യുക.  അപ്പ്രൂവൽ ചെയ്യുന്നതിന്  ഡി ഡി ഒ  അഡ്മിൻ ലോഗിൻ ചെയ്ത് ഹോം പേജിന്‍റെ ഇടതു സൈഡിൽ കാണുന്ന TSB മെനുവിലെ Proceedings  Approval  എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
GO  ബട്ടൺ ക്ലിക്ക് ചെയ്യുക
Remarks കോളത്തിൽ അപ്പ്രൂവൽ എന്ന് ടൈപ്പ് ചെയിതു Approve ക്ലിക്ക് ചെയ്യുക.
അപ്പ്രൂവ് ചെയ്ത Proceedings കാണുന്നതിനായി മുകളിൽ കാണുന്ന Out box ക്ലിക്ക് ചെയ്ത് PDF  പ്രിന്‍റ് എടുക്കാവുന്നതാണ്.
Proceedings e submit ചെയ്യുന്നതിന് TSB മെനുവിലെ Proceedings e submit എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
e submit ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യാം.
ഇതിൽ നിന്ന് കിട്ടിയ proceedings ഉം ചെക്കും ട്രഷറിയിൽ നൽകുക.ട്രഷറിയിൽ നൽകിയതിന് ശേഷം   ചെക്ക് പാസ്സായിട്ടുണ്ടോ എന്ന് അറിയുന്നതിനായി Proceedings Status ക്ലിക്ക് ചെയ്ത് View Try Status, Credit Status എന്നി ഓപ്ഷൻ ക്ലിക്ക് ചെയ്താൽ  മതിയാകുന്നതാണ്.