Undertaking
for Excess Payment Recovery
|
ശമ്പള നിർണ്ണയങ്ങൾ നടത്തിയതിലെ അപാകതമൂലം അധികമായി
ലഭിച്ച ശമ്പളവും അലൻസുകളും
മടക്കി നൽകുന്നതാണ് എന്ന്
കാണിക്കുന്ന Undertaking രണ്ടെണ്ണം വീതം എല്ലാ ജീവനക്കാരിൽ
നിന്നും DDO വാങ്ങി,
അതിൽ ഒരെണ്ണം സേവന പുസ്തകത്തിൽ ഒട്ടിച്ച് വയ്ക്കുകയും ആവശ്യമായ
രേഖപ്പെടുത്തലുകൾ സേവന
പുസ്തകത്തിൽ നടത്തേണ്ടതും
ഒരു കോപ്പി ഫയലിൽ
സൂക്ഷികേണ്ടതാണെന്നും കൂടാതെ ഇപ്രകാരം Undertaking ഹാജരാക്കിയാൽ മാത്രമേ അടുത്ത ഇൻക്രിമെന്‍റ് അനുവദിക്കേണ്ടതുള്ളു എന്നും
കാണിച്ച് 13/12/2019 തീയതി GO(P)
No.169/2019/Fin നമ്പരായി സർക്കാർ
ഉത്തരവായിട്ടുള്ളതാണ്. ടി ഉത്തരവിൽ, ഉത്തരവ് തീയതി മുതൽ 3 മാസങ്ങൾക്കുള്ളിൽ Undertaking ഫയൽ
ചെയ്തിരിക്കണം എന്ന് നിർദ്ദേശിച്ചിരുന്നു.എന്നാൽ
02.06.2020 തീയതിയിലെ G.O(P)
No.70/2020/Fin നമ്പർ ഉത്തരവ് പ്രകാരം Undertaking ഫയൽ
ചെയ്യാനുള്ള തീയതി 30/09/2020 വരെ നീട്ടി നൽകിയിട്ടുള്ളതാകുന്നു. ഒരു ആഫീസിലെ
ജീവനക്കാരുടെ Undertaking ആഫീസിലെ ഡി.ഡി.ഒ Counter signature
ചെയ്താണ് ഫയൽ
ചെയ്യേണ്ടത്. എന്നാൽ ഡി.ഡി.ഒ -യുടെ Undertaking തൊട്ടു
മുകളിൽ ഉള്ള ആഫീസർ ആണ് Counter signature ചെയ്യേണ്ടത്.
ഇപ്രകാരം Counter
signature ചെയ്ത Undertaking ന്‍റെ കോപ്പി 30/09/2020
തീയതിക്ക് മുമ്പായി സ്പാർക്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
അതിനായി ആദ്യം Undertaking സ്കാൻ
ചെയ്ത് കമ്പ്യൂട്ടറിൽ SAVE
ചെയ്യുക. SPARK ൽ അപ്‌ലോഡ്
ചെയ്ത ഫയലിൽ
പിന്നീട് മാറ്റം വരുത്താൻ
സാധിക്കാത്തതിനാൽ സ്പാർക്കിൽ Undertaking അപ്‌ലോഡ് ചെയ്യുന്നതിന്
മുമ്പ് Undertaking ലെ
വിവരങ്ങൾ പരിശോധിച്ച് ഉറപ്പ്
വരുത്തിയിരിക്കണം. ഇനി ഇപ്രകാരം കമ്പ്യൂട്ടറിൽ SAVE ചെയ്തിരിക്കുന്ന Undertaking കോപ്പി
അപ് ലോഡ് ചെയ്യുന്നതിന് SPARK ലോഗിൻ ചെയ്ത ശേഷം Service Matters à Undertaking for Excess Payment Recovery എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് Undertaking for Excess Payment Recovery എന്ന പേജ് തുറക്കുക.
|
LATEST UPDATES