LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

Assigning DDO charge in SPARK


     ധനകാര്യ (ITSF) വകുപ്പിന്റെ 21/12/2020 തീയതിയിലെ നം.81/2020/ഫിൻ നമ്പർ ഉത്തരവ് പ്രകാരം ഡിഡിഒ ട്രാൻസ്‌ഫർ ആയി പുതിയ ഓഫീസിൽ ചാർജ് എടുക്കുമ്പോഴും, ഓഫീസിൽ നിലവിലുള്ള ഒരു ജീവനക്കാരന് DDO യുടെചുമതല ലഭിക്കുമ്പോഴും, ഒരു ഓഫീസിലെ ഡിഡിഒയ്ക്ക് മറ്റൊരു ഓഫീസിന്റെ അധിക ചുമതല ലഭിക്കുമ്പോഴും BIMS ൽ രജിസ്‌ട്രേഷൻ നടത്തി സ്പാർക്കിൽ DDO യെ സെറ്റ് ചെയ്യാവുന്നതാണ്. ആയതിനാൽ ഇനിമുതൽ DDO യെ സെറ്റ് ചെയ്യുന്നതിന് ഫോം 3, 5 എന്നിവ സ്പാർക്കിലേക്ക് മെയിൽ ചെയ്ത് കൊടുക്കേണ്ട ആവശ്യം ഇല്ല. .

     സാധാരണയായി ഒരു ഓഫീസിൽ പുതിയ DDO യെ സെറ്റ് ചെയ്യേണ്ടിവരുന്ന
1) DDO having Additional charge in the office (ഒരു ഓഫീസിലെ DDO യ്ക്ക് മറ്റൊരു ഓഫീസിന്റെ DDO അധികചുമതല കൂടി ലഭിക്കുന്ന സാഹചര്യം)
2) DDO Taking charge in present office (നിലവിൽ ഒരു ഓഫീസിലെ സ്പാർക്കിൽ ഉൾപ്പെട്ടിട്ടുള്ള ആൾ DDO ചാർജ്ജ് എടുക്കുന്ന സാഹചര്യം)
3) DDO Taking charge in new office (Transfer) (ഒരു ഓഫീസറെ പഴയ ഓഫീസിലെ സ്പാർക്കിൽ നിന്നും റിലീവ് ചെയ്തിട്ടുണ്ടെങ്കിലും പുതിയ ഓഫീസിലെ സ്പാർക്കിൽ ടിയാളിനെ ജോയിൻ ചെയ്യിച്ചിട്ടില്ലാത്ത സാഹചര്യം) എന്നീ സന്ദർഭങ്ങളിൽ പുതിയ DDO യെ ചുവടെ പറയും പ്രകാരം സ്പാർക്കിൽ സെറ്റ് ചെയ്യാവുന്നതാണ്

     DDO യെ സെറ്റ് ചെയ്യാൻ ആദ്യം BIMS - ൽ രജിസ്‌ട്രേഷൻ നടത്തുകയാണ് വേണ്ടത്.

     BIMS സൈറ്റിലെ DSC Registration / Renewal എന്ന ലിങ്ക് മുഖേന പുതിയ ഡിഡിഒ യുടെ DSC രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന റിപ്പോർട്ടിന്റെ പ്രിന്റ് ട്രഷറിയിൽ ഹാജരാക്കി പുതിയ DDO യുടെ DSC അപ്ഡേറ്റ് ചെയ്ത ശേഷം DDO യെ സ്പാർക്കിൽ സെറ്റ് ചെയ്യാവുന്നതാണ്.

ഇപ്രകാരം BIMS സൈറ്റിലെ DSC Registration / Renewal മുഖേന പുതിയ DDO യുടെ DSC രജിസ്ട്രേഷൻ നടത്തി ടി വിവരം ട്രഷറിയിൽ അപ്ഡേറ്റ് ചെയ്ത ശേഷം DDO യെ സ്പാർക്കിൽ സെറ്റ് ചെയ്യുന്നതിനുമുമ്പായി ചുവടെ പറയുന്ന വിവരങ്ങൾ ഉറപ്പാക്കേണ്ടതാണ്

1. DDO ചുമതല എടുക്കുന്ന ആഫീസറുടെ ആധാർ നമ്പർ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലാത്ത പക്ഷം ആധാർ അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം DDO യെ സ്പാർക്കിൽ സെറ്റ് ചെയ്യാൻ ശ്രമിക്കുക. (Linking ADHAR in SPARK_Help File)

2. DDO ചുമതല എടുക്കുന്ന ആഫീസർക്ക് “Individual” ലോഗിൻ ഉണ്ടോ എന്ന് പരിശോധിക്കുക. ഇല്ലാത്ത പക്ഷം “Individual” ലോഗിൻ ക്രിയറ്റ് ചെയ്യണം (INDIVIDUAL LOGIN – IN SPARK _ Help File)


നിലവിലെ ഡിഡിഒ യുടെ യൂസർ വിവരങ്ങൾ ഉപയോഗിച്ച് സ്പാർക്ക് ലോഗിൻ ചെയ്യുക



തുടർന്ന് Service Matters–>>Take Charge of DDO എന്ന menu സെലക്ട് ചെയ്യുമ്പോൾ . Charge Assumption By Drawing and Disbursing Officer എന്ന പേജ് ഓപ്പണാകുന്നു. .


     ടി പേജിലെ Additional Charge, Take Charge in Present office,Take Charge in new office (transfer) എന്നീ ഓപ്ഷനുകളിലെ അനുയോജ്യമായതും തുടർന്നുള്ള ഓഫീസ് വിവരങ്ങളും നൽകി Verify DDO Details from treasury എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ Verify DDO Details From Treasury എന്ന ഭാഗം തുറന്ന് വരികയും അതിലെ Privileges assigned എന്ന ഭാഗത്തെ ചെക്ക് ബോക്സ് എല്ലാം ടിക് മാർക്ക് രേഖപ്പെടുത്തി Conform ബട്ടൺ ക്ലിക്ക് ചെയ്താൽ സ്പാർക്കിൽ പുതിയ DDO യുടെ വിവരങ്ങൾ അപ്ഡേറ്റ് ആകുന്നതാണ്