PRISM [Pensioner Information System]
PRISAM- Web Site |
PRISM - USER MANUAL PRISM - PENSION REVISION |
PRISM - USER MANUAL |
പ്രിസം - ഇ-പെൻഷൻ ബുക്ക് തയ്യാറാക്കലിന്‍റെ വിവിധ ഘട്ടങ്ങൾ
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും, KSR ന്‍റെ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കുന്ന മറ്റു വിഭാഗത്തിലുള്ളവരുടെയും പെൻഷൻ ആനുകൂല്യങ്ങൾ നിർണയം നടത്തുന്നതിന് GO(P) No 421-2014-Fin dated 25-09-2014 പ്രകാരം ഉത്തരവായിട്ടുള്ളതാണ്. പ്രിസത്തിലൂടെ വളരെ എളുപ്പം ചെയ്യാം. വളരെ ലളിതമായും എളുപ്പത്തിലും PRISM സോഫ്റ്റ് വെയർ മുഖേന ഓൺലൈനായി ഇ-പെൻഷൻ ബുക്ക് തയാറാക്കാം.
പഴയ രീതിയിലുള്ള പെൻഷൻ ബുക്ക് ഇപ്പോൾ അനുവദനീയമല്ല. പുതിയ രീതിയനുസരിച്ച് വിരമിക്കുന്നവർ തന്നെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് പെൻഷൻ നിർണയം പൂർത്തിയാക്കി ഓൺലൈനിലൂടെ തന്നെ മേലധികാരിക്ക് സമർപ്പിക്കണം.
പ്രിസത്തിലെ ജീവനക്കാരുടെ ഭാഗം പൂർത്തിയായതിനുശേഷം പ്രിസത്തിൽ ആവശ്യപ്പെടുന്ന രേഖകൾ സഹിതം ഈ പെൻഷൻ ബുക്ക് (പ്രിസത്തിൽനിന്നും പ്രിന്‍റ് ലഭിക്കും) രണ്ടു പകർപ്പും ജീവനക്കാരന്‍റെ സർവീസ് ബുക്കും സ്ഥാപന മേധാവിയുടെ അംഗീകാരത്തോടെ പെൻഷൻ അനുവാദ മേലധികാരിക്കു സമർപ്പിക്കുക. മേലധികാരി ഇവ ഓൺലൈനിലൂടെ പരിശോധിച്ചതിനുശേഷം അക്കൗണ്ടന്‍റ് ജനറലിനു സമർപ്പിക്കും.
വിരമിക്കുന്ന ജീവനക്കാർ നേരിട്ടുതന്നെയാണ് പ്രിസത്തിന്‍റെ ആദ്യഘട്ടം പൂർത്തിയാക്കേണ്ടത്. ഇതിനാവശ്യമായ വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ചു കൈവശം വച്ചതിനുശേഷമേ ഓൺലൈനിലൂടെ പ്രിസത്തിലേക്കു പ്രവേശിക്കാവൂ. എന്തൊക്കെ ശേഖരിക്കണം എന്നുള്ളത് താഴെ പ്രതിപാദിക്കുന്ന വിവിധ ഘട്ടങ്ങളിൽനിന്നും മനസിലാക്കാം. വിരമിക്കുന്ന ജീവനക്കാരന്‍റെ കുടുംബഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ സ്കാൻ ചെയ്തു ഓൺലൈനിൽ നൽകണം.
സർവീസിൽനിന്നും വിരമിക്കുന്ന ജീവനക്കാരന് ലഭിക്കാവുന്ന പെൻഷൻ ആനുകൂല്യങ്ങൾ എത്രയെന്ന് കണക്കാക്കി നോക്കിയതിന് ശേഷം ഓൺലൈനിൽ ചെയ്യുന്നതാണ് ഏറെ ഉത്തമം. ഇങ്ങനെ തയാറാക്കുന്നതുമൂലം ഓൺലൈനിൽ എന്തെങ്കിലും തെറ്റു സംഭവിച്ചോ എന്നു പരിശോധിക്കാനും സാധിക്കും. വളരെ ശ്രദ്ധയോടെ വേണം ഓൺലൈനിൽ വിവരങ്ങൾ നൽകാൻ. പ്രിസത്തിൽ ഏതുവിധേനയും തെറ്റു തിരുത്താൻ അവസരമുണ്ട്. പൂർണമായും ചെയ്തതിനുശേഷം പ്രിന്‍റ് എടുത്ത് വിശദമായി പരിശോധിക്കണം. സമയമെടുത്തു പരിശോധിച്ച് തെറ്റുകൾ വന്നിട്ടില്ല എന്ന് ഉറപ്പു വരുത്തിയതിനുശേഷമേ മേലധികാരിക്ക് ഇവ സബ്മിറ്റ് ചെയ്യാവൂ.
PRISM (Pensioners Information System)
ഒന്നാം ഘട്ടം
prism.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. തുടർന്നു പെൻഷൻ ഫയലിംഗ് എന്ന ഹോം പേജ് കാണും. അതിൽ ലോഗിൻ തെരഞ്ഞെടുക്കുക. അപ്പോൾ ലോഗിൻ/രജിസ്റ്റർ എന്നിങ്ങനെ കാണും. ജീവനക്കാരൻ ആദ്യമായി രജിസ്റ്റർ ചെയ്യുമ്പോൾ രജിസ്ട്രേഷൻ എന്നത് തെരഞ്ഞെടുക്കുക. തുടർന്നു പെൻ നമ്പർ, ജനനത്തീയതി (മാതൃക 02-01-1964) എന്നിവ നൽകി check എന്ന ബോക്സ് തെരഞ്ഞെടുക്കുക. അപ്പോൾ വ്യക്തിയുടെ സ്പാർക്കിലെ ഔദ്യോഗിക വിവരങ്ങൾ ലഭിക്കും. ഇവയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ മാറ്റം വേണമെങ്കിൽ No എന്നു കൊടുത്ത് ഇവ രണ്ടും തിരുത്തുക. തുടർന്നു PROCEED ചെയ്യുക.
രണ്ടാം ഘട്ടം
വ്യക്തിയുടെ മൊബൈൽ ഫോണിലേക്ക് ഒടിപി നമ്പർ വരും. തുടർന്നു ഒടിപി നൽകി കഴിയുമ്പോൾ വ്യക്തിയുടെ സർവീസ് വിവരങ്ങൾ മുഴുവൻ വരും. ഇതിൽ സർവീസിൽ സ്ഥിരമായി പ്രവേശിച്ച തീയതിയും വിരമിക്കുന്ന തീയതിയും നൽകണം. പ്രസ്തുത പേജിന്‍റെ. അവസാന ഭാഗത്ത് വിരമിക്കുന്ന ആൾ/ഓഫീസ് മേധാവി/ പെൻഷൻ അനുവദിക്കുന്ന ഓഫീസർ / എജി എന്നിവ വരുന്ന അഞ്ചു കോളങ്ങൾ വരും. ആദ്യ ഘട്ടമെന്ന നിലയിൽ വിരമിക്കുന്ന ആൾ എന്ന കോളം മാത്രമേ ടിക് (a) ചെയ്യാവൂ. വേറെയൊരു കോളവും ടിക് ഇടരുത്. തുടർന്നു വ്യക്തിയുടെ ഫോണിൽ യൂസർ ഐഡിയും പാസ് വേഡും ലഭിക്കും.
മൂന്നാം ഘട്ടം
വീണ്ടും പ്രിസം സൈറ്റിൽ പ്രവേശിച്ച് ലോഗിൻ എടുത്ത് വ്യക്തിയുടെ യൂസർനെയിമും പാസ് വേഡും നൽകി പ്രവേശിക്കുമ്പോൾ വലതുവശത്ത് മുകളിൽ വിരമിക്കുന്ന വ്യക്തിയുടെ ഫോട്ടോയും പേരും ഇടതുവശത്ത് ജീവനക്കാരൻ എന്നും കാണും. യൂസർ ഗൈഡും ഇതിനോടു ചേർന്നു കാണും. കൂടാതെ വലതു വശത്ത് മുകളിൽ ചുവന്ന മഷിയിൽ പെൻഷൻ ഇ-ഫയലിംഗ് എന്നു കാണും. അത് തെരഞ്ഞെടുക്കുക. അപ്പോൾ പെൻഷൻ നിർണയ അപേക്ഷ ഒൻപതു പേജുകളിലായി പ്രത്യക്ഷപ്പെടും. ഒരു സമയം ഒരു പേജ് മാത്രമേ കാണുവാൻ സാധിക്കൂ. ഈ പേജുകൾ സൂചിപ്പിക്കുന്ന 1, 2, 3 ബാർ കോഡുകൾ നമുക്ക് കാണാം. അവസാനം end എന്ന കോളവും. എല്ലാ പേജും ഇഷ്ടാനുസരണം തുറന്നു നോക്കാൻ സാധിക്കുകയില്ല. ഒന്നുമുതൽ ഒൻപതു വരെ പേജുകൾ പൂർത്തീകരിച്ചുകഴിഞ്ഞാൽ പിന്നെ ഏതു പേജും നമുക്കു പരിശോധിക്കാം. ആദ്യം ഒന്നാം പേജ് ബാർ കോഡിൽ തെരഞ്ഞെടുക്കുക.
നാലാം ഘട്ടം (ഒന്നാം പേജ്)
വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങൾ ആ പേജിൽ കാണാം. കൂടാതെ മൊബൈൽ നമ്പർ, ലാൻഡ് ഫോണ്‍ നമ്പർ (നിർബന്ധമല്ല), ഇ-മെയിൽ വിലാസം, പാൻ നമ്പർ/ആധാർ നമ്പർ എന്നിവ ചേർക്കുക. ലാൻഡ് ഫോണ്‍ നമ്പർ ഒഴിച്ച് ബാക്കി എല്ലാം കോളങ്ങളും നിർബന്ധമായും പൂരിപ്പിച്ചുവേണം മുന്നോട്ടു പോകാൻ. സർവീസിൽ കയറിയ തീയതി, വിരമിക്കൽ തീയതി, സൂപ്പർ ആനുവേഷൻ തീയതി എന്നിവയും കൃത്യമായി ചേർക്കണം. മറ്റ് പെൻഷൻ വല്ലതും കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം Yes /No. തുടർന്നു PROCEED ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അഞ്ചാം ഘട്ടം (രണ്ടാം പേജ്)
വ്യക്തിയുടെ കുടുംബത്തെ സംബന്ധിച്ചിള്ള വിവരങ്ങൾ നൽകുക. കൂടാതെ ലൈഫ് ടൈം അരിയിഴേസ് (LTA), ഡെത്ത് കം റിട്ടയർമെന്‍റെ് ഗ്രാറ്റുവിറ്റി (DCRG), ഫാമിലി പെൻഷൻ, കമ്യൂട്ടേഷൻ എന്നിവ വ്യക്തിയുടെ അഭാവത്തിൽ ആർക്ക് നൽകണമെന്നുള്ള നോമിനികളെ നൽകുക. നോമിനികളെ നൽകുന്നവരുടെ പേര്, ജനനത്തീയതി, വ്യക്തിയുമായുള്ള ബന്ധം, എത്ര ശതമാനം വീതം എന്നിവ രേഖപ്പെടുത്തി രണ്ടാം പേജ് പൂർത്തിയാക്കുക. തെറ്റുകൾ വന്നാൽ തിരുത്താൻ അവസരം ഉണ്ട്. മുഴുവൻ വിവരങ്ങളും കളയണമെങ്കിൽ ഡിലീറ്റ് ബോക്സ് തെരഞ്ഞെടുക്കുക. തിരുത്തുമ്പോൾ തിരുത്തു വരുത്തിയതിനുശേഷം സേവ് ചെയ്യുകയും മുകളിൽ പ്രത്യക്ഷപ്പെടുന്ന ബോക്സിൽ OK നൽകുകയും ചെയ്യണം. തുടർന്നു PROCEED ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ആറാം ഘട്ടം (മൂന്നാം പേജ്)
വ്യക്തിയുടെയും ഭാര്യ/ഭർത്താവ് എന്നിവർ ഒന്നിച്ചുള്ള ഫോട്ടോ (കുടുംബ ജീവിതമാണെങ്കിൽ), അഞ്ചു വിരലുകളുടെ അടയാളം, ഒപ്പ് (മൂന്നെണ്ണം) എന്നിവ സ്കാൻ ചെയ്തു അപ്ഡേറ്റ് ചെയ്യുക. ഇതേ പേജിൽ കമ്യൂട്ടേഷൻ വേണമോ വേണ്ടയോ എന്നുള്ള ചോദ്യം പൂരിപ്പിക്കുക. വേണമെങ്കിൽ ശതമാനവും നൽകുക (പരമാവധി 40%) ഏതു ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങണമോ ആ ട്രഷറിയുടെ പേര് ഈ പേജിൽ നൽകി PROCEED ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ഏഴാം ഘട്ടം (4,5,6 പേജുകൾ)
നാലാം പേജിൽ കുടുംബാംഗങ്ങളുടെ വിവരങ്ങൾ നൽകുക. തുടർന്നു പ്രൊസീഡ്. അഞ്ചാം പേജിൽ വായ്പകളെ, മുൻകൂർ വായ്പകളെ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ, ബാധ്യതകൾ ഇല്ല എങ്കിൽ പൂജ്യം പൂരിപ്പിച്ച് മുന്നോട്ടു പോകുക. ആറാം പേജിൽ അയോഗ്യ സർവീസുകൾ, കൂട്ടിച്ചേർക്കാവുന്ന സർവീസുകൾ, ശൂന്യവേതനാവധികൾ തുടങ്ങിയവ ചേർക്കുക.
എട്ടാം ഘട്ടം (പേജ് 7, 8)
ഈ പേജിൽ സർവീസിൽ പ്രവേശിച്ച തീയതി, റിട്ടയർമെന്‍റ് തീയതി, സൂപ്പർ ആനുവേഷൻ തീയതി എന്നിവ തെളിഞ്ഞു കാണും. ഒന്നാം പേജിൽ കൊടുത്തതാണ് ഈ പേജിൽ വരുന്നത്. മുകളിൽ പ്രതിപാദിക്കുന്ന തീയതികൾ ഈ പേജിൽ മാറ്റം വരുത്താൻ സാധിക്കില്ല. മാറ്റം വരുത്തണമെങ്കിൽ ഒന്നാം പേജിൽ പ്രവേശിച്ചു തിരുത്തണം. കൂടാതെ ഈ പേജിൽ ഫാമിലി പെൻഷൻ നിയമങ്ങൾ (കെ എസ്ആർ), ഏതു തരത്തിലുള്ള പെൻഷൻ, ശമ്പള പരിഷ്കരണനില (പത്താം ശമ്പള കമ്മീഷൻ), സ്കെയിൽ ഓഫ് പേ, വിഭാഗം എന്നിവ നൽകി പ്രൊസീഡ് ചെയ്യുക
ഒൻപതാം ഘട്ടം (പേജ് 8)
പെൻഷൻ നിർണയത്തിന്‍റെ, ഭാഗമായി റിട്ടയർ ചെയ്യുന്ന മാസം മുതൽ പുറകോട്ടു പത്തു മാസം ലഭിച്ച അടിസ്ഥാന ശമ്പളം മാത്രം നൽകി പ്രൊസീഡ് ചെയ്യുക.
പത്താം ഘട്ടം (പേജ് 9)
പെൻഷൻ, ഗ്രാറ്റുവിറ്റി (DCRG), ഫാമിലി പെൻഷൻ, കമ്യൂട്ടേഷൻ എത്രയെന്നു രേഖപ്പെടുന്ന വളരെ പ്രധാനപ്പെട്ട പേജാണ്. മുകളിലെ പേജുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യ സർവീസ് (QS) എത്രയെന്നു രേഖപ്പെടുത്തി വരും. ഇത് ശരിയാണോയെന്നു പരിശോധിക്കണം. തെറ്റുകൾ കടന്നുകൂടിയാൽ മുകളിലെ പേജുകളിലെ വിവരങ്ങൾ വിശകലനം ചെയ്ത് മാറ്റങ്ങൾ വരുത്തണം.
ഗ്രാറ്റുവിറ്റി (DCRG) ക്കുവേണ്ടി അവസാന ശമ്പളം (Basic Pay DA), ഫാമിലി പെൻഷനുവേണ്ടി അവസാന മാസത്തെ അടിസ്ഥാന ശമ്പളം, കമ്യൂട്ടേഷനുവേണ്ടി കമ്യൂട്ടേഷൻ ഘടകം (56 ൽ വിരമിക്കുന്നവർക്ക് 57 ന്‍റേതായ 11.10) എന്നിവയും മറ്റു ബാധ്യതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും രേഖപ്പെടുത്തി മുൻപോട്ടു പോകുക. മുകളിൽ കാണിച്ച തുകകൾ ശരിയാണോയെന്ന് യഥാസമയം പരിശോധിച്ച് ഉറപ്പു വരുത്തിയതിനുശേഷമേ PROCEED നൽകാവൂ.
പതിനൊന്നാം ഘട്ടം (‘End’)
തുടർന്ന് ‘End’ എന്നു രേഖപ്പെടുത്തിയ പേജിലേക്ക് പ്രവേശിക്കുക. View Draft E-Pension Book എന്നത് ചുവന്ന നിറമുള്ള കോളത്തിൽ കാണാം. അത് തെരഞ്ഞെടുത്ത് പ്രിന്‍റ് എടുക്കുക. തുടർന്നു മുകളിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന് Yes/No ചോദിക്കുന്നുണ്ട്. ശരിയാണെങ്കിൽ Yes തെരഞ്ഞെടുക്കുന്നു. തുടർന്നു സത്യപ്രസ്താവന ചെയ്ത് വകുപ്പനുസരിച്ചുള്ള മേൽ ഉദ്യോഗസ്ഥനെ തിരഞ്ഞെടുത്ത് ഇ- സൈൻ കൊടുക്കുമ്പോൾ വ്യക്തിയുടെ മൊബൈലിൽ ഒടിപി വരും. ഒടിപി കൊടുത്ത് സബ്മിറ്റ് ചെയ്യുക. അപ്പോൾ പ്രിസത്തിലൂടെയുള്ള പെൻഷൻ അപേക്ഷ സമർപ്പണം പൂർത്തിയാകും
Government Orders
|
GO(P) No. 14/2020/Fin dt 07.02.2020
(പ്രിസം മുഖേന ഓൺലൈൻ ആയി പെൻഷൻ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്വാൻസ് ഇൻക്രിമെന്റ് കൂടി കണക്കാക്കി ശരാശരി വേതനം കണക്കാക്കി വേതനം കണക്കാക്കുന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്) |
VIEW |
GO(P) No. 63/2020/Fin dt 21.05.2020
(പെൻഷൻ അപേക്ഷ - അധിക നിർദ്ദേശങ്ങൾ - ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്) |
VIEW |
GO(P) No. 120/2019/Fin dt 30.08.2019
(പെൻഷനേഴ്സ് ഇൻഫർമേഷൻ സിസ്റ്റം (PRISM) - പെൻഷൻ അപേക്ഷകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് അധിക നിർദ്ദേശങ്ങൾ - ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു) |
VIEW |
GO(P)No95-2019-Fin Dated 25-07-2019
State Administrator - PRISM |
VIEW |
GO(P)No55/2019/Fin. Dt 04-05-2019
(PRISM-Early disbursement of Pension and related benefits) |
VIEW |
G.O(P) No.35/2019/Fin dt 25-03-2019
പ്രിസം (PRISM) - സോഫ്റ്റ്‌വെയർ മുഖേന ഓൺലൈനായി പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നത് സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളിലും നടപ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
VIEW |
G.O(P) No.33/2019/Fin dt 19-03-2019
(വിദേശത്ത് സ്ഥിര താമസമാക്കിയ സേവന പെൻഷൻകാർക്ക് നേരിട്ട് ഹാജരാകാതെ തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു) |
VIEW |
GO(P)No 98/2018/Fin dt 26-06-2018
(PRISM സോഫ്റ്റ് വെയർ വഴി ഓൻലൈനായി അപേക്ഷകൾ തീർപ്പാക്കുന്നത് വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചുകൊണ്ട് ഉത്തരവാകുന്നു.) |
VIEW |
GO(P)No 114/2017/Fin dt 25-08-2017
(പ്രിസം (PRISM) - പെൻഷൻ അപേക്ഷകൽ സ്വീകരിക്കുന്ന അധികാരിയുടെ അഭിപ്രായം (RRA) രേഖപ്പെടന്ത്തുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റ്) |
VIEW |
GO(P)No 115/2017/Fin dt 25-08-2017
(പ്രിസം (PRISM) - സെക്രട്ടെറിയേറ്റിലെ പെൻഷൻ അനുവദിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റ്) |
VIEW |
GO(P)No 49-2017-Fin Dated 21-04-2017
PRISM-e-Submission of pension papers-Detailed Guidelines issued |
VIEW |
GO(P)No.179/2016/Fin dt 10/12/2016
PRISM- List of Pension Sanctioning Authorities -Orders issued |
VIEW |
GO(P) No 421-2014-Fin dated 25-09-2014
Preparation of Database in respect of State Service Pensioners - PRISM (Pensioner Information System) -Sanctioned |
VIEW |
Government Circulars
|
Circular No 77/2011/Fin dated 02-11-2011
(വിരമിച്ച് ഒരു വർഷത്തിനകം പെൻഷൻ ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ പെൻഷൻ സാങ്ക്ഷനിംഗ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി) |
VIEW |
Circular No 100/2021/Fin dt 30/10/2021
(PRISM - പതിനൊന്നാംപെൻഷൻ പരിഷ്കരണം - 01-07-2019 നു ശേഷം സംസ്ഥാന സർവ്വിസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പുന: നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ) |
VIEW |
Circular No 10/2021/Fin dt 03/02/2021
(ഇ പെൻഷൻ പ്രൊപ്പോസലിനൊപ്പം ഫിസിക്കലായി നൽകിയിട്ടുള്ള പെൻഷണറുടെ Descriptive Roll and Identification Particulars രേഖകളുടെ പകർപ്പ് ട്രഷറിയിൽ സമർപ്പിക്കുന്നത് സംബന്ധിച്ച്) |
VIEW |
Circular No.51/2020-Fin Dated.15.09.2020
PRISM - നോഡൽ ആഫീസർമാർക്കുള്ള നിർദ്ദേശങ്ങൾ |
VIEW |
CircularNo26-2019-Fin Dated22-03-2019
PRISM -പെൻഷൻ അനുവദിക്കാൻ അധികാരപ്പെടുത്തിയ ജീവനക്കാർക്കുളള നിർദ്ദേശം |
VIEW |
Circular No.21/2019/Fin
പെൻഷനേഴ്സ് ഇൻഫർമേഷൻ സിസ്റ്റം - PRISM- സർക്കാർ മെഡിക്കൽ കോളേജുകളിൽ ജേോലി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരുടെ പെൻഷൻ അനുവദിക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ - ചുമതലപ്പെടുത്തി - ഉത്തരവാകുന്നു |
VIEW |
Circular No.16/2019/Fin
PRISM - പെൻഷൻ അപേക്ഷകൾ പ്രിസം വഴി ഓൺലെനായി മാത്രം സമർപ്പിക്കണമെന്ന നിർദ്ദേശം സംബന്ധിച്ച് |
VIEW |
05/2018/Fin
PRISM- Pensioners Information System- e submission of pension papers through online- Extending the facility to General Administration Department and Law Department- Instructions issued |
VIEW |
PRISM-Instructions to Nodal Officers
|
VIEW |
Forms
|
PRISAM _ LOGIN _USER MANUAL
|
VIEW |
Pension Book - Identification particulars
|
VIEW |
> Application for Pension/Gratuity, Death-cum-retirement and Family Pension |
VIEW |
Form 4B Nomination for D.C.R. Gratuity |
VIEW |
Form 4D Nomination for D.C.R. Gratuity (when the employee has no family) |
VIEW |
Form 5 Nomination for Non- Contributory Family Pension |
VIEW |
Form 5A Details of Family Pension |
VIEW |
Form 6 Application for Family Pension/Contributory Family Pension D.C.R. Gratuity |
VIEW |
Form 6A Form of Intimation |
VIEW |
Form 8 Indemnity Bond |
VIEW |
Form 8A Indemnity Bond to be executed by the Guardian of a Minor |
VIEW |
Form 11 Formal Application for Pension/Commutation |
VIEW |
Form 15 Nomination for Payment of arrears of Pension |
VIEW |
Form 16 Nomination for Payment of arrears of Family Pension |
VIEW |
Form 17 Notice of Modification of Nomination |
VIEW |
Form A Commutation of Pension on Medical Examination |
VIEW |
Form B
|
VIEW |
Form C Statement to be filled in by the Applicant for Commutation of a portion of his pension |
VIEW |
Form D Form of application for commutation of pension without Medical Examination |
VIEW |
Form E(1) Nomination |
VIEW |
Form E Form of Application for restoration of Commuted Portion of Pension |
VIEW |
Schedule IV Form A Application for injury pension or gratuity- Schedule IV |
VIEW |
Schedule IV Form B Application for Family Pension(Extra ordinary Pension) |
VIEW |
Schedule IV Form C Forms to be used by the Medical Board when reporting on injuries |
VIEW |
No 64/2014/Fin dt 21.06.2014
(DCRG _ Declaration) |
VIEW |
Pension book _Malayalam
|
VIEW |
Form of Agreement for adjustment of gratuity/death-cum-retirement gratuity
|
VIEW |
പെൻഷൻ നിർണയം ചുരുക്കത്തിൽ
I. പെൻഷൻ= [*ശരാശരി വേതനം / 2] X [**യോഗ്യ സർവീസ് / 30]
* ശരാശരി വേതനം (Average Emoluments): വിരമിക്കുന്ന മാസം മുതൽ പുറകോട്ട് പത്തു മാസത്തെ അടിസ്ഥാന ശമ്പളത്തിന്‍റെ ശരാശരി.
** വിരമിക്കുന്ന തീയതിയിൽനിന്നും സർവീസിൽ (സ്ഥിരം) പ്രവേശിച്ച തീയതി കുറച്ചു റൗണ്ട് ചെയ്യുക (അയോഗ്യകാലയളവ് കുറയ്ക്കുക).
. കുറഞ്ഞ പെൻഷൻ 11500 രുപ, കൂടിയ പെൻഷൻ 83400 രൂപ (12/02/2021 തിയ്യതിയിലെ GO(P) No.30/2021/Fin നമ്പർ ഉത്തരവ് പ്രകാരം)
.കുറഞ്ഞ ഫാമിലി പെൻഷൻ 11500 രുപ, കൂടിയ ഫാമിലി പെൻഷൻ 50040 രൂപ (12/02/2021 തിയ്യതിയിലെ GO(P) No.30/2021/Fin നമ്പർ ഉത്തരവ് പ്രകാരം)
II. ഗ്രാറ്റുവിറ്റി (ഡിസിആർജി) = Last Month Pay DA* x യോഗ്യസർവീസ് **
* അവസാന മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂട്ടിയ തുക
** യോഗ്യ സർവീസ് പെൻഷന് പരമാവധി 30 വർഷം, (ഡിസിആർജി) ഗ്രാറ്റുവിറ്റിക്ക് പരമാവധി 33 വർഷം.
ഡിസിആർജി പരമാവധി 17 ലക്ഷം (2019 PR)
III. കമ്യൂട്ടേഷൻ: പെൻഷൻ x 40% x 12 x 11.10*
* ടേബിൾ വാല്യു വിരമിക്കൽ പ്രായം 56 എങ്കിൽ 57ന്‍റെ 11.10
IV. ഫാമിലി പെൻഷൻ അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 30% (സാധാരണ നിരക്ക്) 50% ഉയർന്ന നിരക്ക്.
* ജീവനക്കാരന്‍റെ മരണശേഷം ഉയർന്ന നിരക്ക് (50%) ഏഴു വർഷമോ 63 വയസോ, അതിനുശേഷം സാധാരണ നിരക്കായ (30%)
›› ›› ››