അവധി [Leave]
KSR റൂൾ 65 ൽ "Leave cannot be claimed as a matter of right" എന്ന് വിവരിച്ചിരിക്കുന്നു. അതായത് leave ഒരു ജീവനക്കാരന്‍റെ അവകാശമല്ല. അത് സർക്കാരിന്‍റെ ഒരു ഔദാര്യമാണ്. അതുകൊണ്ടുതന്നെ അവധി (Leave) ലഭിച്ചില്ല എന്നതിനെതിരായി നിയമനടപടികൾ ഒന്നും നിലനിൽക്കില്ല. എന്നാൽ വ്യക്തമായ കാരണം കൂടാതെ അവധി അപേക്ഷ മേലധികാരി നിരസിക്കാനും പാടില്ല. അവധി അപേക്ഷ നിരസിക്കുന്നതിനു ചില പ്രത്യേക സാഹചര്യങ്ങൾ നിലവിലുണ്ടാകണം. അത് ആ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമായിരിക്കുകയും വേണം.
പൊതുതാല്പര്യം പരിഗണിച്ച് അവധി അപേക്ഷ നിരാകരിക്കുന്നതിനോ അനുവദിച്ച അവധി റദ്ദാക്കുന്നതിനോ അവധി അനുവദിക്കുന്ന മേലധികാരിക്ക് അധികാരമുണ്ട്. എന്നാൽ ഇത് ഒരിക്കലും വ്യക്തിതാല്പര്യം മുൻനിർത്തി ആയിരിക്കരുത് എന്നർത്ഥം.
ജീവനക്കാർക്ക് അവധി(leave) അനുവദിക്കുമ്പോൾ സ്ഥാപനം സുഗമമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് മേലധികാരിയുടെ ചുമതലയാണ്. അതുകൊണ്ട് സ്ഥാപനത്തിന്‍റെ സുഗമമായ നടത്തിപ്പിന് തടസം നേരിടും എന്ന് ഉത്തമവിശ്വാസമുള്ള അവസരങ്ങളിൽ ഒരു മേലധികാരിക്ക് തന്‍റെ കീഴ്ജീവനക്കാർക്ക് അവധി (leave) നിഷേധിക്കാം. എന്നാൽ അവധി (leave) നിഷേധിക്കുന്നതിനുള്ള കാരണം ജീവനക്കാരനെ രേഖാമൂലം ബോധ്യപ്പെടുത്തിയിരിക്കണം.
മറ്റൊരു പ്രധാന കാര്യം ഒരിക്കൽ ലീവിന് അപേക്ഷ കൊടുത്തു കഴിഞ്ഞാൽ പിന്നെ ആ ലീവിന്‍റെ തരം (Nature of Leave) വ്യത്യാസപ്പെടുത്താൻ ലീവ്അനുവദിക്കുന്ന അധികാരിക്ക് അവകാശമില്ല. അതിനുള്ള അവകാശം അപേക്ഷകന് മാത്രമാണ്
ജോലിയിൽ പ്രവേശിച്ച് അടുത്ത ദിവസം വേണമെങ്കിലും ഒരു അത്യാവശ്യം നേരിട്ടാൽ casual leave എടുക്കാം. ജോലിയിൽ പ്രവേശിച്ച് ആദ്യ ആഴ്ചയിൽ തന്നെ ഒരു പബ്ലിക് ഹോളിഡേ വന്നാൽ അത് holiday ആയി എടുക്കാം. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ഒരു പൊതു അവധിയാണെന്നും അന്ന് ജോലി ചെയ്തു എന്നുമിരിക്കട്ടെ. അതിന്‍റെ Compensatory ഹോളിഡേ അതിനടുത്ത ദിവസം എടുക്കാം. മറ്റേതെങ്കിലും സർവീസിൽ നിന്നും റിലീവ് ചെയ്തു പുതിയ ജോലിയിൽ പ്രവേശിച്ചയാളോ അതല്ലെങ്കിൽ ട്രാൻസ്ഫർ അല്ലെങ്കിൽ പ്രൊമോഷൻ മുഖേന പുതിയ സ്ഥലത്ത് വന്നയാളോ ആണെങ്കിൽ അക്കൗണ്ടിൽ ഉള്ള ഏത് വിധത്തിലുള്ള Eligible ലീവും എടുക്കാം.
(Earned leave, Half Pay Leave, Commuted ലീവ് എന്നിവ തുടങ്ങുന്നതിനു തൊട്ടുമുൻപോ ലീവ് കഴിഞ്ഞതിനു ശേഷം ഉടനെയോ പൊതു അവധി ദിനങ്ങളോ ഞായറാഴ്ചയോ വന്നാൽ അവ ലീവിൽ പെടുത്താതെ അവധി ആയി തന്നെ എടുക്കാം. ഇങ്ങനെ ലീവിന് മുൻപ് വരുന്ന അവധിദിനങ്ങൾ എടുക്കുന്നതിനെ പ്രിഫിക്സ് (Prefix) ചെയ്യുക എന്നും ലീവിനുശേഷം വരുന്ന അവധികൾ എടുക്കുന്നതിനെ സഫിക്സ് (Suffix) ചെയ്യുക എന്നും പറയുന്നു)
സർവീസിലുള്ളവർക്കു അനുവദിച്ചിരിക്കുന്ന വിവിധതരം അവധികൾ
1. ആർജ്ജിതാവധി (Earned leave)
ഡ്യൂട്ടി നോക്കിയിരുന്ന കാലയളവിന്റെ അടിസ്ഥാനത്തിൽ ഒരു ജീവനക്കാരന്‍ സമ്പാദിക്കുന്ന അവധിയെയാണ് Earned Leave അഥവാ ആർജ്ജിതാവധി എന്നുപറയുന്നത്. കെ.എസ്.ആർ. ഭാഗം I ലെ ചട്ടം 78 മുതല്‍ 81 എ വരെയുള്ള ഭാഗത്താണ് ആർജ്ജിതാവധിയുടെ വ്യവസ്ഥകൾ പ്രധാനമായും വിശദീകരിച്ചിരിക്കുന്നത്. സർവ്വീസിൽ പ്രവേശിക്കുന്ന ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് (1/22) എന്ന നിരക്കിലും രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് (1/11) എന്ന നിരക്കിലുമാണ് ആർജ്ജിതാവധിക്ക് അർഹതയുള്ളത്. മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ, ആദ്യവർഷത്തെ 1/22 എന്ന നിരക്കിലുള്ള ആർജിത അവധി 1/11 എന്ന നിരക്കിൽ റീകാസ്റ്റ് ചെയ്ത് നൽകും. [Amendment in KSR Rule 86A vide GO(P)No.75/2007/Fin Dated 27/02/2007]
ജോലി നോക്കിയിരുന്ന കാലയളവ് അനുസരിച്ചാണ് ആർജ്ജിതാവധി അവധി അനുവദിക്കുന്നത്.ജോലി നോക്കിയ കാലയളവ് അഥവാ ഡ്യൂട്ടി എന്നതിൽ ആകസ്മിക അവധി, അംഗീകൃത ഒഴിവു ദിവസങ്ങള്‍, പ്രവേശന കാലം എന്നിവ ഉൾപ്പെടും.എന്നാല്‍ ആകസ്മിക അവധി ഒഴികെയുള്ള എല്ലാ അവധികളും അതായത് പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരമോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, Half Pay Leave, Commuted Leave, Earned leave പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ തുടങ്ങിയവ ആർജ്ജിതാവധി (Earned leave) കണക്കാക്കുന്നതിന് പരിഗണിക്കില്ല. ആർജ്ജിതാവധി (Earned leave) കണക്കാക്കുന്നതിന് ആദ്യം ആർജ്ജിതാവധി (Earned leave) കണക്കാക്കേണ്ട കാലയളവിലെ ദിവസങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുക.അതില്‍ നിന്ന് നേരത്തെ ഒഴിവാക്കപ്പെടുമെന്ന് സൂചിപ്പിച്ച ഹാജരില്ലായ്മകളുടെ ദിവസം കുറയ്ക്കുക. ബാക്കി കിട്ടുന്ന ഡ്യൂട്ടി ദിവസങ്ങളെ സ്ഥിരം ജീവനക്കാരുടെ കാര്യത്തിൽ 11 കൊണ്ടും സ്ഥിരമല്ലാത്ത ജീവനക്കാരുടെ കാര്യത്തില്‍ ആദ്യവർഷം 22 കൊണ്ടും ഹരിക്കുക. ഇപ്രകാരം കിട്ടുന്ന ഹരണഫലത്തെയാണ് ആർജ്ജിതാവധി എന്നുപറയുന്നത്. ആർജ്ജിതാവധി അക്കൌണ്ട് മിശ്രഭിന്ന രൂപത്തിലാണ് സേവന പുസ്തകത്തിലെ അവധി കണക്കുകളില്‍ എഴുതുന്നത്. ഉദാഹരണമായി 365 ദിവസത്തെ ഡ്യൂട്ടിയുള്ള ഒരു സ്ഥിരം ജീവനക്കാരന്റെ ആർജ്ജിതാ അവധി കണക്കാന്‍ 365 ദിവസത്തെ 11 കൊണ്ട് ഭാഗിക്കും.അങ്ങനെ ഭാഗിക്കുമ്പോള്‍ ഹരണഫലം 33 ഉം ബാക്കി 2 ഉം കിട്ടും. അവധി കണക്കാക്കി മിശ്രഭിന്ന രൂപത്തിൽ എഴുതുമ്പോള്‍ 33 ഉം 2/11 ലഭിക്കും. 365 ദിവസത്തെ ഡ്യൂട്ടിയുള്ള സ്ഥിരം അല്ലാത്ത ജീവനക്കാരുടെ ആർജ്ജിതാവധി എന്ന് പറയുന്നത് 16 ഉം 13/22 ആയിരിക്കും. ഒരാളുടെ ആര്‍ജ്ജിത അവധി കണക്കിൽ പരമാവധി എഴുതാവുന്ന ആര്‍ജ്ജിത അവധികളുടെ എണ്ണം 300 ആണ്. 300 ൽ കൂടുതൽ അവധി ഒരു സമയം ഒരു വ്യക്തിക്ക് സമ്പാദിക്കാൻ കഴിയില്ല.
പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ഒരു വര്‍ഷം 15 എന്ന പരിധിക്ക് വിധേയമായി 22 ദിവസത്തെക്ക് 1 എന്ന (1/22) നിരക്കിലാണ് ആര്‍ജ്ജിത അവധി കണക്കാക്കുന്നത്. പാര്‍ട്ട്ടൈം ജീവനക്കാരുടെ ആര്‍ജ്ജിത അവധി അവരുടെ സേവനം ഓരോ വര്‍ഷവും പൂര്‍ത്തിയാകുമ്പോഴാണ് അവധി കണക്കുകളിൽ എഴുതുന്നത്. അക്കൌണ്ടില്‍ അവര്‍ക്ക് അവധി ഉണ്ടെങ്കിൽ തുടര്‍ച്ചയായി 120 ദിവസം ആര്‍ജ്ജിത അവധി എടുക്കാം. പാര്‍ട്ട്ടൈം ജീവനകാര്‍ക്ക് റിട്ടയര്‍മെന്‍റിന് മുന്നോടിയായി 120 ആര്‍ജ്ജിത അവധികൾ എടുക്കാം. പാര്‍ട്ട്ടൈം ജീവനകാര്‍ക്ക് റഗൂലർ സര്‍വ്വീസിൽ ജോലി ലഭിച്ചാൽ പഴയ പാര്‍ട്ട്ടൈം സര്‍വ്വീസിൽ ബാക്കി ഉണ്ടായിരുന്ന ആര്‍ജ്ജിത അവധികൾ പുതിയ സര്‍വ്വീസിലേക്ക് അതുപോലെ ക്യാരി ഓവർ ചെയ്യാം.
ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല. ഒരു സമയം തുടർച്ചയായി അനുവദിക്കാവുന്ന പരാമാവധി ആർജ്ജിതാവധികൾ (Earned leave) 180 ദിവസം ആണ്. എന്നാൽ വിരമിക്കുന്നതിന് മുന്നോടിയായി 300 അവധി വരെ എടുക്കാം. സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളെ അനുവദിക്കാൻ പാടുള്ളൂ. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലോ അല്ലാതെയോ ആർജ്ജിതാവധി എടുക്കാം. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ആർജ്ജിതാവധി എടുത്താൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.ഗസറ്റഡ് ജീവനക്കാർക്ക് അസിസ്റ്റന്‍റ് സർജന്‍ ഉം നോൺ ഗസറ്റഡ് ജീവനക്കാർക്ക് registered medical practitioner ഉം അനുവദിക്കുന്ന സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഗസറ്റഡ് ജീവനക്കാരന് ആണെങ്കിൽ AG യിലേക് ലീവ് അപേക്ഷയോടൊപ്പം RTC കൂടി അയക്കണം. AG ആണ് ലീവ് പാസ്സ് ആക്കേണ്ടത്. വിരമിക്കുന്നതിനു മുന്നോടിയായി പരാമാവധി 300 ലീവ് വരെ അനുവദിക്കാവുന്നതാണ്
ആർജ്ജിതാവധി (Earned leave) അനുവദിക്കാൻ സർവീസിൽ കയറി ഒരു വർഷം പൂർത്തിയാക്കേണ്ട ആവശ്യമില്ല. കൂടാതെ അക്കൗണ്ടിൽ leave ഉണ്ടെങ്കിൽ ഒരു വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും Earned Leave എടുക്കാവുന്നതാണ്
ഒരു സാമ്പത്തിക വർഷത്തിൽ ഒരു പ്രാവശ്യം പരമാവധി 30 ഏൺഡ് ലീവ് സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്. Leave അക്കൗണ്ടിൽ ആവശ്യത്തിന് earned leave ഉണ്ടെങ്കിൽ മാർച്ച് മാസത്തിൽ leave സറണ്ടർ എടുത്തയാൾക്കു ഏപ്രിൽ മാസത്തിൽ വീണ്ടും സറണ്ടർ എടുക്കാം. (ഡ്യൂട്ടി ചെയ്യുമ്പോൾ കിട്ടുന്ന സ്പെഷ്യൽ അലവൻസുകൾ ടി ആനുകുല്യത്തോടൊപ്പം കിട്ടില്ല അതു കൊണ്ട് ടി ആനുകുല്യത്തെ ലീവ് സാലറി എന്ന് പറയന്നു). റിട്ടയർ ചെയ്യുന്ന സമയത്ത് അക്കൗണ്ടിൽ earned leave ബാക്കിയുണ്ടെങ്കിൽ 300 ഏൺഡ് ലീവുകൾ ഒന്നിച്ച് സറണ്ടർ ചെയ്യാം. Terminal Surrender എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശമ്പള നിരക്കിൽ 300 ദിവസത്തെ ശമ്പളം ലഭിക്കും. (PTS ന് Terminal Surrender ചെയ്യാവുന്നത് പരമാവധി 120 ദിവസമാണ്). പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരമോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, Half Pay Leave, Commuted Leave, Earned leave പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ തുടങ്ങിയവ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. അതായത് ഈ അവധിയിൽ ഉള്ള കാലത്ത് Earned Leave ആർജ്ജിക്കാൻ കഴിയില്ല. പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും. അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്. ഒരു സമയം leave അക്കൗണ്ടിൽ പരാമാവധി ആർജ്ജിക്കാവുന്ന earned ലീവുകളുടെ എണ്ണം 300 ആണ്. അതായത് 300 ലീവുകൾ ആയിട്ടും അത് സറണ്ടർ ചെയ്യുകയോ leave എടുക്കുകയോ ചെയ്യാതിരുന്നാൽ പിന്നീട് ജോലി ചെയ്യുന്ന കാലത്തിനു Earned Leave ആർജ്ജിക്കാൻ കഴിയില്ല
കുറഞ്ഞ കാലത്തേക്ക് വിദേശത്തു പോകുന്നത്തിനുള്ള അവധി അനുസരിച്ച് മൂന്നു മാസത്തിൽ കൂടാത്ത കാലത്തേക്ക് വിദേശത്തുള്ള ഇണയോടൊപ്പം ചേരുന്നതിനു എടുത്തിട്ടുള്ള ആർജിത അവധിയുടെ കാര്യത്തിൽ ഒഴികെEarned Leave ഒരിക്കൽ അനുവദിച്ചാൽ പിന്നീട് ഇനം മാറ്റാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അനുവദിച്ച മറ്റേതൊരു അവധിയും പിന്നീട് എപ്പോൾ വേണമെങ്കിലും മുൻകാലപ്രാബല്യത്തോടെ ഇനം മാറ്റി അവധി അനുവദിച്ച സമയത്ത് ജീവനക്കാരന് അർഹതയുണ്ടായിരുന്ന മറ്റൊരു അവധിയായി വേണമെങ്കിൽ Transform ചെയ്യാവുന്നതാണ്.ഏതൊരു അവധിയുംആകസ്മികാവധികൂടാത മറ്റേതൊരവധിയോടും ചേർത്തെടുക്കാം. അതുപോലെ ആകസ്മികാവധികൂടാതെ ഏതൊരു അവധിക്കും തുടർച്ചയായി മറ്റേതൊരാവധിയും എടുക്കുകയും ചെയ്യാം. എന്നാൽ ആർജ്ജിത അവധിയും കമ്മ്യൂട്ടഡ് ലീവും ഒരുമിച്ച് എടുക്കുകയാണെങ്കിൽ ആകെ അവധി കാലയളവ് 240 ദിവസത്തിൽ കൂടാൻ പാടില്ല.
എംപ്ലോയ്മെന്‍റ് ജീവനകാര്‍ക്കും അനുവദിക്കപ്പെട്ട റഗുലർ തസ്തികയിൽ ഹോണറേറിയം വ്യവസ്‌ഥയിൽ ജോലി നോക്കുന്നവർക്കും കരാറുകാര്‍ക്കും 11 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ഒന്ന് എന്ന നിരക്കിൽ ഒരു വര്‍ഷം 15 ആര്‍ജ്ജിത അവധികൾക്ക് അര്‍ഹതയുണ്ട്. ഒരു വർഷത്തിന് മുകളിൽ അഞ്ചു വർഷം വരെ കരാർ കാലയളവുള്ള കരാറുകാര്‍ക്കും 11 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ഒന്ന് എന്ന നിരക്കിൽ ഒരു വര്‍ഷം 15 ആര്‍ജ്ജിത അവധികൾക്ക് അര്‍ഹതയുണ്ട്. ഇവർക്ക് രണ്ടു മാസത്തെ ആർജ്ജിത അവധി സ്വരൂപിക്കാം. കരാർ വ്യവസ്‌ഥയിൽ തുടരുന്ന പോസ്റ്റിലോ, മറ്റേതെങ്കിലും പോസ്റ്റിലോ ഇടവേളയില്ലാതെ പുതിയ കരാർ ജോലിയിൽ ഏർപ്പെടുന്നവർക്ക് അവരുടെ പഴയ കരാർ കാലയളവിൽ ബാക്കി ഉണ്ടായിരുന്ന ആർജിത അവധി കാരി ഓവർ ചെയ്യാം.പക്ഷെ ഒരു വർഷത്തെ കരാറുകാർക്ക് വർഷത്തിൽ 15 ൽ കൂടുതൽ ആർജിത അവധിക്ക് അർഹതയില്ലാത്തതിനാൽ ഇങ്ങനെ കാരി ഓവർ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം ഒരു വർഷത്തെ കരാറുകാർക്ക് ലഭിക്കുകയില്ല
2. അർദ്ധവേതനാവധി (Half Pay Leave)
ഇത് വർഷത്തിൽ 20 ദിവസമാണ് ലഭിക്കുക . സർവ്വീസിൽ കയറി ഓരോ പൂർത്തീകരിച്ച വർഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക. ഒന്നര വർഷം ആയെന്നു കരുതി 30 കിട്ടില്ല. പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ leave കണക്കാക്കൂ എന്നർത്ഥം
പ്രസവാവധി, ഉൾപ്പെടെയുള്ള എല്ലാ അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും. എന്നാൽ വിദേശത്ത് ജോലി ചെയ്യാനോ വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതനവധിക്കാലം ( LWA as per KSR appendix 12 A, 12B, and 12C ) Half Pay Leave കണക്കാക്കുന്നതിന് പരിഗണിക്കില്ല. സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ half pay leave എടുക്കാൻ കഴിയൂ. ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്. ഒരു സമയം തുടർച്ചയായി എടുക്കാവുന്ന half pay ലീവുകളുടെ എണ്ണം പരാമാവധി ഇത്ര എന്ന് നിയന്ത്രണം ഇല്ല. അതുകൊണ്ട് ക്രെഡിറ്റിൽ ബാക്കിയുള്ള ലീവ് എത്രവേണമെങ്കിലും തുടർച്ചയായി എടുക്കാം. GO(P) No.79/2021/Fin dt 01/06/2021 ഉത്തരവ് പ്രകാരം 50200/- രൂപ വരെ അടിസ്ഥാന ശമ്പളം വാങ്ങുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ പകുതിയും മുഴുവൻ DA ഉം ലഭിക്കുന്നതാണ്
അവധിക്കാല ശമ്പളം
50,200 ൽ കൂടുതൽ മാസ ശമ്പളം ലഭിക്കുന്ന ജീവനക്കാർ • BASIC PAY - യുടെ പകുതി + പകുതി BASIC PAY - യുടെ DA യും അലവൻസുകളും. 50,200 ൽ താഴെ മാസ ശമ്പളം ലഭിക്കുന്ന ജീവനക്കാർ • BASIC PAY - യുടെ പകുതി + ആകെ BASIC PAY - യുടെ പകുതി DA യും അലവൻസുകളും. • •അല്ലെങ്കിൽ (പൂർണ്ണ ശമ്പളം + DA) എന്നതിന്റ്റെ 65% ഇവയിൽ ഏതാണോ കൂടുതൽ അത്. അങ്ങനെ ഉണ്ടായ ശമ്പള വ്യത്യാസത്തിനെ Special Leave Allowance എന്ന് വിളിക്കുന്നു. |
3.പരിവർത്തിതാവധി (Commuted Leave)
രണ്ട് ഹാഫ് പേ ലീവുകൾ commute ചെയ്ത് ഒരു ഫുൾപേ ലീവ് ആക്കി എടുക്കുന്നതിനെയാണ് commuted leave എന്ന് പറയുന്നത്. ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെങ്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്. കമ്മ്യൂട്ടഡ് ലീവിന് Earned Leave പോലെ തന്നെ മുഴുവൻ ശമ്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെങ്കിൽ സർവ്വീസിൽ കയറി മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഈ ലീവും പ്രൊബേഷന് യോഗ്യകാലമല്ല. ലഭിക്കുന്ന ബേസിക് സാലറിയുടെ പകുതിയും മുഴുവൻ DA യും half pay leave എടുത്താൽ ലഭിക്കും എന്നതിനാൽ DA ശതമാനം കൂടി നിൽക്കുന്ന സമയത്ത് half pay leave commute ചെയ്യാതെ half pay ആയിത്തന്നെ എടുക്കുന്നതാണ് leave ആവശ്യമുള്ളവർക്ക് ലാഭകരം എന്നത് ശ്രദ്ധിക്കുക. 2019 ലെ ശമ്പളപരിഷ്കരണത്തിനു ശേഷം 50200/- രൂപ വരെ ബേസിക് പേ ഉണ്ടായിരുന്നവർക്കാണ് ഇങ്ങനെ മുഴുവൻ DA ലഭിക്കുന്നത്.
Earned ലീവും commuted ലീവും കൂടി ചേർത്തെടുക്കുമ്പോൾ ഒരുസമയം തുടർച്ചയായി എടുക്കാവുന്ന ലീവുകളുടെ എണ്ണം സഫിക്‌സും പ്രിഫിക്‌സും ഉൾപ്പെടെ 240 ആണ്.
4. ശൂന്യ വേതനാവധി (Leave without Allowance)
സ്ഥിരം ജീവനക്കാർക്കും 3 വർഷമോ അതിൽ കൂടുതലോ തുടർച്ചയായ സർവ്വീസ് ഉളളവർക്കും ഈ അവധി എടുക്കാവുന്നതാണ്. ഒരു ഉദ്യോഗസ്ഥന് മറ്റ് അവധികൾ ഒന്നും ഇല്ലാതിരിക്കുകയോ ശൂന്യവേതനാവധി വേണമെന്ന് രേഖാമൂലം അപേക്ഷിക്കുകയോ ചെയ്യുമ്പോൾ ഇത് അനുവദിക്കാവുന്നതാണ്. 30.10.2021 തീയതിയിലെ G.O.(P)No.143/2021/Fin
ഉത്തരവ് പ്രകാരം 120 ദിവസം വരെയുള്ള ശൂന്യവേതനാവധി (LWA) അപ്പോയിന്റിംഗ് അതോറിറ്റിയ്ക്കും 180 ദിവസം വരെയുള്ളത് വകുപ്പ് തലവനും അനുവദിക്കാം. ഇതിൽ കൂടിയ കാലത്തേക്ക് സർക്കാരിന് മാത്രമേ അവധി അനുവദിക്കാൻ അധികാരമുളളു (റൂൾ 64). എന്നാൽ വേല വിലക്കിൽ നിൽക്കുന്ന ജീവനക്കാരുടെ സർവ്വീസ് ക്രമപ്പെടുത്താൻ ഇത് ബാധകമല്ല. അവധി അനുവദിക്കുന്ന ഉദ്യോഗസ്ഥന് തന്നെ ഇത് അനുവദിക്കാം. ഒരു വർഷത്തിൽകൂടുതൽ തുടർച്ചയായ സർവ്വീസുളള സ്ഥിരമല്ലാത്ത ജീവനക്കാർക്ക് 3 മാസത്തിൽ കൂടിയ കാലത്തേക്ക് അവധി അനുവദിക്കാൻ പാടില്ല. എന്നാൽ ക്ഷയം, കാൻസർ, മാനസിക രോഗം എന്നിവ ഉളളവക്ക്. 18 മാസം വരെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അവധി അനുവദിക്കാം. ശൂന്യ വേതനാവധിക്ക് അർഹതയില്ലാത്ത ജീവനക്കാർക്ക് XIIB പ്രകാരം ഉപാധികളോടെ അവധി അനുവദിക്കാം. ചട്ടം 91 അനുസരിച്ച് പഠന ആവശ്യത്തിന് അനുവദിക്കുന്ന ശൂന്യവേതനാവധിയും ചട്ടം 88 അനുസരിച്ചുളള അവധിയിൽ താഴെ പറയുന്നവ ഓഴികെയുളളവയും പെൻഷൻ ഉൾപ്പെടെയുളള സേവനാനുകുല്യങ്ങൾക്ക് പരിഗണിക്കുന്നതല്ല.
1. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെന പിൻബലത്തിൽ അനുവദിക്കുന്നത്
2. പ്രസവാവധിയെതുടർന്ന് 60 ദിവസത്തിൽ കവിയാത്ത കാലത്തേക്ക് അനുവദിക്കുന്നത്.
ഇതിലേക്കായി ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സേവന പുസ്തകത്തിൽ ഒട്ടിച്ച് ചേർക്കണം.
5. പ്രസവാവധി (Maternity leave)
180 ദിവസമാണ് പ്രസവാവധി. ആറുമാസമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. PSC വഴിയാണ് നിയമനം എങ്കിൽ സർവ്വീസിൽ കയറുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസത്തിൽ എത്ര നാൾ ബാക്കിയുണ്ടോ അത്രയും നാൾ സർവ്വീസിൽ പ്രവേശിച്ച് അടുത്ത ദിവസം മുതൽ അവധി എടുക്കാം.
പ്രസവം നടന്നതിന് ശേഷം സർവീസിൽ വന്നവർ ആ വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെങ്കിൽ എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.
പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്.
പ്രസവധിയുടെ തുടർച്ചയായി ആവശ്യമെങ്കിൽ 60 ദിവസത്തെ ശൂന്യവേതനവധി എടുക്കാവുന്നതാണ്. ഇതിനു പ്രത്യേകം മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാലോ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതനവധിപോലെ തന്നെ ഈ കാലഘട്ടം എല്ലാ ആനുകൂല്യങ്ങൾക്കും യോഗ്യകാലമായി പരിഗണിക്കുകയും ചെയ്യും. ഇത് പ്രസവാവധിയുടെ തുടർച്ചയായി എടുക്കേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച് ഒരു ദിവസം എങ്കിലും ജോലി ചെയ്താൽ പിന്നെ ഈ അവധിക്കു അർഹതയില്ല. ഇത് ശൂന്യവേതനവധിയാണെങ്കിൽ കൂടി ഇൻക്രിമെൻറ്, ഗ്രേഡ്, പെൻഷൻ ഇവക്കെല്ലാം പരിഗണിക്കമെങ്കിലും "പ്രൊബേഷൻ" ന് പരിഗണിക്കില്ല.
പ്രസവാവധിയെ തുടർന്ന് മെഡിക്കൽ സർട്ടിഫക്കറ്റ് ഹാജരാക്കി ക്രെഡിറ്റിൽ ഉള്ള മറ്റ് അവധികളും combine ചെയ്ത് ഉപയോഗിക്കാം. കുഞ്ഞിന് പ്രത്യേക പരിഗണന ആവശ്യം ഉണ്ടെന്നു കാണിച്ച് ഹാജരാക്കുന്ന Medical സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലും ലീവ് എടുക്കാവുന്നതാണ്.
പ്രസവാവധി കൂടാതെ അബോർഷൻ ആകുന്നവർക്ക് മിസ്കാരേജ് ലീവ് എന്ന പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ ആറ് ആഴ്ചത്തെ അതായത് 42 ദിവസത്തെ അവധി ലഭിക്കും
ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയമാകുന്ന വനിതകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ് പിൻബലത്തിൽ 45 ദിവസം അവധി ലഭിക്കും.
വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാകുന്ന പുരുഷ ജീവനക്കാർക്ക് 6 ദിവസവും സ്ത്രീ ജീവനക്കാർക്ക് 14 ദിവസവും സ്പെഷ്യൽ casual leave ലഭിക്കും. ആദ്യ ശസ്ത്രക്രിയ പരാജയമാണെങ്കിൽ വീണ്ടും ചെയ്യുന്നതിനായി സർവീസിൽ രണ്ടാമത് ഒരുവട്ടം കൂടി ഈ അവധി എടുക്കാം.
6.പിത്യത്വാവധി (Paternity leave)
ഭാര്യ പ്രസവിക്കുമ്പോൾ സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ.10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി. കേന്ദ്രത്തിൽ ഇത് 15 ദിവസമാണ്. സർവ്വീസിൽ കയറും മുൻപ് പ്രസവം നടന്ന കേസുകളിലും ഈ ലീവെടുക്കാം. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം എന്നു മാത്രം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെത അടിസ്ഥാനത്തിലോ ഭാര്യയുടെ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കണം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ഇന്നയാൾ എന്നും ഉദ്യോഗസ്ഥന്റെജ മേൽവിലാസവും എഴുതിയിരിക്കണം. ഇത് പ്രൊബേഷന് യോഗ്യകാലമായി പരിഗണിക്കുന്ന തരം അവധിയാണ്.
7. യാദൃശ്ചികാവധി (Casual leave)
കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി. വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്. കാഷ്വൽ ലീവ് ജീവനക്കാരന്റെം അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിന്റൊ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും 20 കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും ജനുവരിയിലോ ഫെബ്രുവരിയിലോ വിരമിക്കുന്നയാൾക്കും 20 കാഷ്വൽ ലീവും നൽകാൻ മേലധികാരിക്ക് അധികാരമുണ്ട്. അങ്ങനെ നൽകി എന്നതുകൊണ്ട് leave അനുവദിക്കുന്ന അധികാരിയുടെ മേലധികാരികൾക്കോ ഓഡിറ്റ് വിഭാഗത്തിനോ യാതൊരുവിധ ഒബ്ജെക്ഷനും ഉന്നയിക്കാൻ കഴിയില്ല. എന്നാൽ നൽകിയില്ല എന്ന് കരുതി ജീവനക്കാരന് പരാതിപ്പെടാനും ആവില്ല.
കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. എന്നുകരുതി ചുമ്മാ കേറി അങ്ങ് നിഷേധിക്കാനൊന്നും പറ്റില്ല. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിന്റെന പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാവുകയും അവ രേഖാമൂലം ലീവിനപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം. ചില മേലധികാരികൾ casual leave എടുക്കാൻ മുൻകൂട്ടി അപേക്ഷ നൽകണം എന്ന് ശഠിക്കാറുണ്ട്. അത് നിയമപരമല്ല. കാരണം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അവിചാരിതമായ ആവശ്യങ്ങൾക്കായി എടുക്കാനുള്ളതാണ് casual leave അഥവാ യാദൃശ്ചികാവധി. അത്തരം ആവശ്യങ്ങൾക്ക് തലേന്ന് അപേക്ഷ കൊടുത്ത് അവധി അനുവദിപ്പിക്കാൻ എങ്ങനെ കഴിയും ! എന്നാൽ അങ്ങനെ അത്യാവശ്യങ്ങൾക്കായി casual ലീവ് എടുക്കുമ്പോൾ leave എടുക്കുന്ന കാര്യം മേലധികാരിയെ ഫോണിലൂടെ അറിയിച്ചിരിക്കണം.
സർക്കാർ സർവീസിലെ നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം. ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല. ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്. ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം. സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല. ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം. എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും. എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരന്റെ. അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരന്റെ് സമ്മതത്തോട് കൂടിയല്ലാതെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്.
കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം. എന്നാൽ കോംപൻസേറ്ററി ഹോളിഡേകൾ ആ ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം കോംപൻസേറ്റ് ചെയ്തിരിക്കണം. ചില നഴ്സിംഗ് സൂപ്രണ്ടുമാർ കോംപൻസേറ്ററി ഹോളിഡേകൾ 22 എണ്ണമേ എടുക്കാവൂ, ബാക്കി holidays ആയി തന്നെ എടുക്കണം എന്നൊക്കെ വാശിപിടിക്കുന്നത് കാണാറുണ്ട്. അതൊക്കെ വെറുതെ ഓരോരോ പിടിവാശികൾ എന്നല്ലാതെ അങ്ങനെയൊന്നും വ്യവസ്ഥയില്ല.
ആശുപത്രികളിൽ ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിന്റെഅ തസ്തിക ഇല്ലാത്ത സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെങ്കിൽ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് അനുവദിക്കണം. എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്. ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് ലീവ് അപേക്ഷ എഴുതേണ്ടത്.
കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ എന്നും വ്യവസ്ഥയുണ്ട്. എന്നാൽ eligible ലീവുകൾ കൂടുതൽ നാളേക്ക് വേണേലും എടുക്കാം.
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെത പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെന്റ്p, സീനിയോറിറ്റി, പെൻഷൻ, ശമ്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും. പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന (സ്ഥാപനമേലധികാരിക്ക് അനുവദിക്കാൻ കഴിയുന്ന) ശൂന്യവേതനാവധി. ഇത് അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു. അത് വളരെയധികം ബുദ്ധിമുട്ടുള്ളതും കാലവിളംബം ഉള്ളതുമായ ഒരു പ്രക്രിയ ആയതിനാൽ മുകളിൽ പറഞ്ഞ കാലയളവിൽ കൂടുതൽ ശൂന്യവേതനാവധി എടുക്കാതിരിക്കലാണ് അഭികാമ്യം. അഥവാ അത്യാവശ്യമാണെങ്കിൽ ലീവ് കഴിഞ്ഞു തിരിച്ച് ജോലിയിൽ പ്രവേശിച്ചശേഷം വീണ്ടും എടുക്കുക.
മേൽപ്പറഞ്ഞ ലീവുകൾ കൂടാതെ XRay, CT സ്കാൻ, Cath Lab പോലുള്ള റേഡിയേഷൻ ഏൽക്കാൻ സാധ്യതയുള്ള ഡിപ്പാർട്ട്മെന്റുൻ കളിൽ ജോലിചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാർക്ക് ഒരു കലണ്ടർ വർഷത്തിൽ 30 ദിവസത്തെ പ്രത്യേക അവധി ലഭിക്കുന്നതാണ്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും ഇത് ലഭിക്കും.
കൂടാതെ അംഗപരിമിതരായ ജീവനക്കാർക്ക് തങ്ങളുടെ വൈകല്യത്തിന്റെ ഭാഗമായ ശാരീരിക അവശതകൾ അനുഭവിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ& അടിസ്ഥാനത്തിൽ 15 ദിവസത്തെ പ്രത്യേക അവധി അനുവദനീയമാണ്. ഇത് ഒരുമിച്ചോ പല പ്രാവശ്യമായിട്ടോ എടുക്കാം. ഇത് ലഭിക്കുന്നതിന് ഏതെങ്കിലും ഒരു അംഗീകൃത ഡോക്ടറുടെ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്. ചില മേലധികാരികൾ നിശ്ചിത വിഭാഗം സ്പെഷ്യലിസ്റ്റുകളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധിക്കാറുണ്ട്. എന്നാൽ ഇങ്ങനെ വ്യവസ്ഥയില്ല.
ബ്ലഡ് ഡൊണേഷൻ ചെയ്യുന്നവർക്ക് ഒരു ഡൊണേഷന് ഒരു ദിവസം വീതം ഒരു കലണ്ടർ വർഷത്തിൽ പരമാവധി 4 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്, ഡ്യൂട്ടി സമയത്ത് എന്തെങ്കിലും അപകടം പറ്റുന്നവർക്ക് ആവശ്യമായ കാലയളവിലേക്കുള്ള special disability leave, ആന്റി് റാബീസ് കുത്തിവയ്പ് ആവശ്യമായി വരുന്നവർക്ക് എടുക്കുന്നത് ARV ആണേൽ 14 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് (എടുക്കുന്നത് IDRV ആണേൽ ലീവ് കുത്തിവയ്പ് എടുക്കുന്ന ദിവസങ്ങളിൽ മാത്രമേ കിട്ടൂ)
8.അവശതാവധി (Disability Leave)
തന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ചതിന്റെ ഫലമായോ; അല്ലെങ്കിൽ ഔദ്യോഗിക സ്ഥാനത്തിന്റെ അനന്തരഫലമായോ ഉണ്ടായ പരിക്കുകൾ മൂലം അംഗവൈകല്യം സംഭവിച്ച ഒരു ഉദ്യോഗസ്ഥന് അനുവദിക്കുന്ന അവധിയാണ് അവശതാവധി. [Rule 97]
ശാരീരികാവശത അഥവാ അതിന്റെ കാരണം, സംഭവം കഴിഞ്ഞു എത്രയും വേഗം മേലധികാരികളെ അറിയിച്ചിരിക്കണം. പരമാവധി 3 മാസകാലയളവിനുള്ളിൽ അറിയിച്ചിരിക്കണം. ന്യായമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ 3 മാസ പരിധിയിൽ മാറ്റം വരുത്താനുള്ള അധികാരം സർക്കാരിനുണ്ട്. [Rule 97(2)]
അനുവദിക്കുന്ന പരമാവധി അവധി 24 മാസമോ അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രത്തിൽ (medical certificate) രേഖപ്പെടുത്തിയിരിക്കുന്ന കാലയളവോ; ഇതിൽ ഏതാണോ കുറവ് അതായിരിക്കും. അതായത് പരമാവധി അവധി 24 മാസമായിരിക്കും. [Rule 97(3)]
മറ്റു അവധിയുടെ കൂടെ ചേർത്ത് എടുക്കാവുന്നതാണ് അവശതാവധി.[Rule 97(4)]
പെൻഷൻ കണക്കാക്കാൻ നേരം ഈ അവധി കാലയളവ് ഡ്യൂട്ടിയായിയാണ് പരിഗണിക്കുന്നത്. [Rule 97(6)]
അവധിക്കാല ശമ്പളം
• ആദ്യത്തെ 4 മാസത്തേക്ക് ആർജിത അവധിയെന്ന പോലെ അവധിവേതനം നൽകുന്നതാണ്.
• 4 മാസം കഴിഞ്ഞുള്ള കാലയളവിൽ അർദ്ധവേതന അവധിയ്ക്ക് നൽകുന്ന നിരക്കിൽ വേതനം നൽകുന്നതാണ്.
9. കോമ്പൻസേഷൻ ലീവ് (Compensation Leave)
കോമ്പൻസേഷൻ അവധിയേക്കുറിച്ചു (Compensation Leave) KSR പാർട്ട് 1 & 2 Appendix VIIൽ ആണ് വിവരിക്കുന്നത്.
കോമ്പൻസേഷൻ അവധി ഒരു പ്രത്യേക അവധിയാണ്. ഒരു പൊതു അവധി ദിനത്തിൽ ജോലി ചെയ്തതിനുള്ള പ്രതിഫലമായാണ് കോമ്പൻസേഷൻ അവധി അനുവദിക്കുന്നത്.
  ഒരു അവധി ദിനത്തിൽ ജോലിക്ക് വരുമ്പോൾ, ഒരു കോമ്പൻസേഷൻ അവധി ഒരാൾക്ക് സമ്പാദിക്കാം. അങ്ങനെ എത്ര അവധി ദിനത്തിൽ ജോലിക്ക് വരുന്നുവോ, അത്രയും അവധി സമ്പാദിക്കാം. എന്നാൽ ഒരു സമയം (at a time), പരമാവധി 10 കോമ്പൻസേഷൻ അവധികൾ മാത്രമേ സമ്പാദിക്കാൻ കഴിയു.
സമ്പാദിച്ച കോമ്പൻസേഷൻ അവധികൾ 3 മാസത്തിനുള്ളിലേ ഉപയോഗിക്കുവാൻ കഴിയുകയുള്ളു.
ഒരു കലണ്ടർ വർഷത്തിൽ മൊത്തം 15 കോമ്പൻസേഷൻ അവധികൾ മാത്രമേ അനുവദിക്കുകയുള്ളു.
• കോമ്പൻസേഷൻ അവധികൾ കാഷ്വൽ ലീവിന്റെ കൂടെ ഇടകലർത്താം. എന്നാൽ മറ്റു സാധാരണ അവധികളുടെ കൂടെ, അതായത് ആർജിത അവധി, പകുതി ശമ്പള അവധി തുടങ്ങിയവയുടെ കൂടെ ഇടകലർത്താൻ കഴിയില്ല. കാഷ്വൽ ലീവിന്റെ കൂടെ ഇടകലർത്തുമ്പോൾ ഇടയ്ക്കുള്ള പൊതു അവധികൾ കൂടെ കോമ്പൻസേഷൻ അവധിയുടെ ഭാഗമായി കണക്കാക്കും. അങ്ങനെ അവധികൾ ഇടകലർത്തിയാലും മൊത്തം അഭാവം 15 ദിവസം കവിയരുത്.
• ഓഫീസ് മേധാവിക്കും ഗസറ്റഡ് ജീവനക്കാർക്കും കോമ്പൻസേഷൻ അവധി ലഭിക്കുന്നതല്ല.
G.O.(P)No.123/2022/ Fin Dated,07-10-2022 ഉത്തരവ് പ്രകാരം ഓഫീസ് മേധാവികൾക്കൊപ്പം ഗസറ്റഡ് ജീവനക്കാർക്കും കോമ്പൻസേഷൻ ലീവ് ഒഴിവാക്കി കെഎസ്ആർ ഭേദഗതി ചെയ്തു
10. Special Leave for COVID-19
GO(Rt)No.634/2021/DMD dtd.15-09-2021
ഉത്തരവ് പ്രകാരം COVID-19 നുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന Special Casual Leave നെ Special Leave for COVID-19 എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി.കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റൈൻ ഉപദേശിക്കപ്പെട്ട ദിവസം മുതൽ 7 ദിവസം വരെ ആരോഗ്യ വകുപ്പിന്റെയോ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ Special Leave for COVID-19 അനുവദനീയമാണ്.
എന്നാൽ കോവിഡ് രോഗം മൂർഛിച്ചു ആശുപത്രി ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാർക്ക് GO(Rt)No.634/2021/DMD dtd.15-09-2021 ഉത്തരവ് പ്രകാരം ചികിത്സാ കാലയളവ് മുഴുവൻ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ Special Leave for COVID-19 ലഭിക്കുന്നതാണ്.
GO(P)No.179/2021 Fin dtd 31-12-2021
പ്രകാരം Special Leave for COVID-19 മറ്റ് ലീവുകൾക്കൊന്നിച്ച് എടുക്കാവുന്നതാണ്. ഈ ലീവിനു മുമ്പിലും പിന്നിലും ഇടയ്ക്കും വരുന്ന പൊതു അവധികൾ ഇതൊന്നിച്ച് ലഭിക്കുന്നതാണ്. ഈ ലീവ് കാലയളവ് പ്രൊബേഷൻ കാൽക്കുലേറ്റ് ചെയ്യുന്നതിനു അനുവദനീയമാണ്. എന്നാൽ KSR Part.1 Appendix -XII A,-XII B,-XII C, പ്രകാരം LWA യിൽ കഴിയുന്ന ജീവനക്കാരന് Special Leave for COVID-19 അനുവദനീയമല്ല.
കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വന്ന ജീവനക്കാർക്ക് അനുവദിച്ചിരുന്ന Special Leave for COVID-19 ആനുകൂല്യം GO(Rt)No.70/2022/DMD dtd.22/01/2022 ഉത്തരവ് പ്രകാരം റദ്ദ് ചെയ്തിരിക്കുന്നു.
കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് അനുവദിച്ചിരുന്ന വർക്ക് ഫ്രം ഹോം ((Work From Home) സംവിധാനം 16-02-2022 മുതൽ നിർത്തലാക്കി GO(P)No.17/2022/Fin dt 15/02/2022 പ്രകാരം ഉത്തരവായി.
കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്പെഷ്യല് ലീവ് G.O.(P) No.264/2022/DMD dated 16/03/2022 ഉത്തരവ് പ്രകാരം 5 ദിവസമായി പരിമിതപ്പെടുത്തി ഉത്തരവായി.
ORDERS AND CIRCULARS
|
Leave Rules
|
VIEW |
Leave -Hand Book
|
VIEW |
SPECIAL CASUAL LEAVE
|
VIEW |
GO(P)No.21/2023-Fin Dated 01-03-2023 15.02.2022 മുതൽ കോവിഡ് സ്പെഷ്യൽ ലീവും സ്പെഷ്യൽ കാഷ്യൽ ലീവും സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന ഉത്തരവ് |
VIEW |
GO(P)No.79/2021-Fin Dated 01-06-2021 ഹാഫ് പേ ലീവ് സാലറി, എക്സ് ഗ്രേഷ്യ അലവൻസ്, ഹോസ്പിറ്റൽ ലീവ്, സ്പെഷൽ കാഷ്വൽ ലീവ് എന്നിവയുടെ മോണിറ്ററി ലിമിറ്റ് വർദ്ധിപ്പിച്ച ഉത്തരവ് |
VIEW |
LEAVE WITHOUT ALLOWANCES
|
No.74/2022/Fin. dt 03/08/2022
(KSR പാർട്ട് 1 അനുബന്ധം XIIA,XII C (for better employment, visiting spouse) പ്രകാരം ശൂന്യ വേതന അവധി അനുവദിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിർദ്ദേശങ്ങൾ) |
VIEW |
G.O. (P) No. 87/2022/Fin. dt 03/08/2022
(LWA (ശമ്പള രഹിത അവധി ) പരമാവധി 5 വർഷമാക്കി KSR ഭേദഗതി ചെയ്ത വിജ്ഞാപനം) |
VIEW |
No. 44/2022/fin dt 09/06/2022
(LWA-യിലുള്ള ജീവനക്കാരനിൽ നിന്നും വീണ്ടും ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചതിന് ശേഷം പോസ്റ്റിംഗ് കാലയളവിനായുള്ള ദിവസങ്ങൾ ക്രമപ്പെടുത്തുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ) |
VIEW |
G.O.(P)No.143/2021/Fin dt 30.10.2021
(120 ദിവസം വരെയുള്ള ശൂന്യവേതനാവധി (LWA) അപ്പോയിന്റിംഗ് അതോറിറ്റിയ്ക്കും 180 ദിവസം വരെയുള്ളത് വകുപ്പ് തലവനും അനുവദിക്കാം. അതിൽ കൂടുതലാണെങ്കിൽ സർക്കാർ അനുവാദം ആവശ്യമാണ്) |
VIEW |
No. 83/2020/fin dt 30.12.2020
(ശൂന്യവേതനാവധി അനുവദിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ) |
VIEW |
No. 54/2008 fin dt 22.08.2018
Sanction of leave without allowance under Appendix XII ABC to new appointees – Restrictions Imposed |
VIEW |
GO-P-170-2018-Fin dt 05-11-2018
Leave without Allowance-time limit |
VIEW |
GO(P) No 112-2017-Fin dated 24-08-2017 Head of Departments can sanction LWA upto 180 days and appointing authorities can sanction upto 120 days. |
VIEW |
GO(P) No 03-2016-Fin dated 13-01-2016 Leave salary clainIs of Gazetted Officers before aüthorisation from A G |
VIEW |
Circular No 39-2014-Fin dated 30-04-2014 Cancellation of un-availed portion of Leave Without Allowance - Instructions from Finance department |
VIEW |
GO(P) No 529-2013-Fin Dated 22-10-2013 Kerala Service Rules-Leave without allowance-Restrictions relaxed |
VIEW |
GO(P) No.471-2012-Fin dated 23-08-2012
Grant of Leave without Allowance before completion of probation |
VIEW |
GO(P) No.161/2008 dated 09.04.2008
. Sanction of LWA under Appendices XII A, XII B and XII C to new appointees – Restrictions imposed |
VIEW |
GO(P) No.233/08 fin dated 03.06.2008
No need to obtain Govt sanction in the case of Private visit abroad on eligible leave including casual leave. |
VIEW |
GO(P)418/08 Dated 16.09.2008
Govt have enhanced the duration of absence of one month from the country for visiting abroad for Personal/Private purpose to a period not exceeding four month. |
VIEW |
GO(P) 448/08 Fin dated 06.10.2008 Sanction of LWA under Appendices XII A, XII B and XII C to new appointees – Restrictions imposed |
VIEW |
GO(P)75/2007Fin dated 27.02.2007
Employees have completed 3 yars will be eligible for (i) commutted leave, (ii) earned leave and (iii) leave without allowances |
VIEW |
No 72/2005 fin 30.12.2005 Kerala Service Rules – Period of Leave without allowances – Reckoning for service benefits – Clarification |
VIEW |
No 13/2003 fin 17.01.2003
Leave without allowances for taking up employment abroad/join spouse – Cancelling un availed portion – Further clarification |
VIEW |
No 15/02 fin13.03.2002 Leave without Allowances granted under Appendix XII A and XII C – Cancelling un availed portion of leave – Clarification |
VIEW |
No 55/2001 fin dated 20.09.2001 LWA must be entered in Service books |
VIEW |
No 52/2000 fin Dated 20.10.2000 Leave for study purpose – Prefixing /Suffixing vacation – Instructions issued |
VIEW |
No.18/96 fin dated 14.01.1996
Leave without allowances for the purposes for taking up employment abroad or within the country and to join spouse – Communication of leave |
VIEW |
No 36/94 fin dated 14.06.1994
Leave without Allowances under Rule 88, Part I of Kerala Service Rules – Sanctioning of – Instructions |
VIEW |
G.O. (P) No.953/86/Fin. 27.12.1986
RULES REGULATING GRANT OF LEAVE WITHOUT ALLOWANCES TO TAKE UP EMPLOYMENT ABROAD/ WITHIN THE COUNTRY |
VIEW |
No.70/84 fin dated 08.11.1984 Leave without allowances to take up employment abroad or within the country – Time Limit to avail of the leave sanctioned with effect from the date of avail – Prescribed. |
VIEW |
SPECIAL CASUAL LEAVE
|
Circular No. 91-2022-FinDated03-11-2022
(അസ്ഥി മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ (Bone Marrow Transplant)- സ്പെഷ്യൽ കാഷ്വൽ ലീവ്) |
VIEW |
G.O.(P) No.54/2022/Fin Dated 20.05.2022
(കോവിഡ് 19 - സ്പെഷ്യൽ കാഷ്വൽ ലീവ് (Covid-19-- Special Casual Leave - സ്പഷ്ടീകരണം ) |
VIEW |
No.Rules.B1/78/2021/FIN- Dated 23.03.2022
(കോവിഡ്- 19 സ്പെഷ്യൽ ലീവ്, KSR അനുബന്ധം VII സെക്ഷൻ-II പ്രകാരമുള്ള സ്പെഷ്യൽ കാഷ്വൽ ലീവ് എന്നിവ ആർജജിതാവധിക്ക് പരിഗണിക്കില്ലായെന്ന 23 - 03 -2022 ലെ ധനകാര്യ വകുപ്പിൻ്റെ റൂൾസ് - ബി 1/78/2021/ധനം നമ്പർ കത്ത്ം ) |
VIEW |
GO(P)No.17/2022/Fin dt 15/02/2022
(COVID സ്പെഷ്യൽ കാഷ്വൽ ലീവ് - സ്പെഷ്യൽ കാഷ്യൽ ലീവ് കാലയളവ് ഇനി മുതൽ മുതൽ ഏൺഡ് ലീവിന് പരിഗണിക്കില്ല. വ്യക്തത വരുത്തി ഉത്തരവ് - Covid Special Leave period will not count for Earned Leave Calculation) |
VIEW |
No.Admin-A4/201/2021/Fin dt 21/01/2022
(COVID സ്പെഷ്യൽ കാഷ്വൽ ലീവ് - ആർജ്ജിതാവധിയ്ക്ക് (Earned leave) യോഗ്യസേവന കാലമായി പരിഗണിക്കില്ല - Covid Special Leave period will not count for Earned Leave Calculation) |
VIEW |
GO(Rt)No.70/2022/DMD dtd.22/01/2022
(COVID പ്രൈമറി കോണ്ടാക്റ്റിന് സ്പെഷ്യൽ കാഷ്വൽ ലീവ് ഒഴിവാക്കി ) |
VIEW |
G.O. (P) No. 179/2021/Fin Dated 30/12/2021
(കോവിഡ് 19 - സ്പെഷ്യൽ കാഷ്വൽ ലീവ് (Covid-19-- Special Casual Leave - സ്പഷ്ടീകരണം ) |
VIEW |
G.O. (P) No. 144/2021/Fin Dated 30/10/2021
(Rule 19C യിലെ നിബന്ധനകൾക്ക് വിധേയമായി ആഞ്ചിയോ പ്ലാസ്റ്റി (Angioplasty)ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് ഒരു വർഷം 30 സ്പെഷ്യൽ കാഷ്വൽ ലീവ് -) |
VIEW |
GO(P) No.662/202/DMD dated 28/09/2021
(Covid positive, quarantine ആയ ഉദ്ദ്യോഗസ്ഥർ 7 ദിവസം കഴിഞ്ഞ് ലക്ഷണങ്ങൾ ഇല്ലെങ്കിൽ test ചെയ്യാതെ ഓഫീസിൽ ഹാജരാകണം) |
VIEW |
No.PWR-A2/149/2020-POWER dt 25/06/2021
(സ്പെഷ്യൽ കാഷ്യൽ ലീവുകളൊന്നും തന്നെ ആർജ്ജിതാവധിക്ക് പരിഗണിക്കില്ല സ്പഷ്ടീകരണം (Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification) |
VIEW |
No.C2/301/2019/Home dated 03/09/2020
(സ്പെഷ്യൽ കാഷ്യൽ ലീവുകളൊന്നും തന്നെ പ്രൊബേഷന് ഡ്യൂട്ടിയായി പരിഗണിക്കില്ല - സ്പഷ്ടീകരണം Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification) |
VIEW |
GO(P) No.42/2020/Fin dated 30/07/2020 & nO.70/2022/ FIN dt 16/08/2022
(Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification - ജോലി സ്ഥലത്തേക്കും തിരിച്ചുള്ള യാത്രയിലും ജീവനക്കാർക്ക് അപകടം പറ്റിയാൽ Spl.disability leave ന് അർഹതയില്ലെന്ന ഈ സർക്കുലർ 16/08/2022 തീയതിയിലെ 70/2022/ FIN ഇത്തരവ് പ്രകാരം റദ്ദാക്കി ലീവ് പുന:സ്ഥാപിച്ചു) |
VIEW |
GO(P) No.153/2019/Fin dated 06/11/2019 (Special Casual Leave to employees who undergo Angioplasty) |
VIEW |
GO(P) No 15- 2018-Fin dated 06-02-2018 Special Casual leave for anti-rabies treatment. Order Amended |
VIEW |
GO(P) No 159 - 2018-Fin-mal dated 10-10-2018
Special Casual Leave to employees who donate blood components |
VIEW |
Order - G.O.(P) No.99/2017/Fin Dt. 29-07-2017 Grant of special casual leave to Govt servants elected to Library council |
VIEW |
Circular No 1-2016-Fin dated 08-01-2016
Special Casual Leave to Disabled and Physically handicapped employees |
VIEW |
G.O. (P)No.21/2016/Fin Enhancement of Special Casual Leave for Organ Transplantation |
VIEW |
Circular No. 13/2015 fin dtd 20.01.2015
Special Casual Leave to Disabled and Physically handicapped employees-Clarification |
VIEW |
GO P No 211/2014-Fin Dated 06/06/2014
PSU employees Radiation, chemotheraphy special casual leave enhanced to 6 month |
VIEW |
GOP)No 341/2014 Fin dated 18.08.2014
Special Casual Leave to officers having children undergoing Chemotherapy, Dialysis, HIV |
VIEW |
GO(p) No. 447/2013/Fin. dtd 09.09.2013 Casual leave allowed to Cancer patients Enhanced |
VIEW |
GO P No 210-2012-Fin Dated 04-04-2012 Special casual leave for the employed parents of physically and mentally challenged children |
VIEW |
GO(P) No 508-2012-Fin dated 22-09-2012
Employees who undergo chemotherapy or radiation or heart surgery or organ transplantation -Special casual leave |
VIEW |
GO(P).No-638-2012-fin-dated-20-12-2012 Voluntary-blood-donation-special-casual-leave-enhanced |
VIEW |
GO(P)No.4/2011/Fin Dated 03/01/2011 Govt have enhanced the duration of absence of four month from the country for visiting children abroad to a period not exceeding six month. |
VIEW |
GO-P-No-333-11-fin Dated 06-08-2011 Special Casual Leave for parents of Physically/ Mentally Challenged-Guidelines |
VIEW |
GO P No 334-2011-Fin Dated 06.08.2011 Guideline regarding Special Casual Leave for 45 days to Undergo Chemotherapy/Radiation and Kidney Transplantation - Guideline. Enhanced Leave days to Six Months |
VIEW |
G.O.(P) No.381/83/Fin. Dated, Trivandrum, 8th July 1983
Special Casual Leave granted under clauses (vii) to (xii) under the Family Welfare Programme |
VIEW |
MATERNITY LEAVE
|
GOP No 14/2016/Fin dtd 27.01.2016 Maternity Leave to female officers who join a new station on transfer before expiry of the sanctioned leave |
VIEW |
G.O(P)No.2/2014_P&ARD dt 08.01.2014 Period of Maternity/Paternity leave as duty for all purposes including probation |
VIEW |
No 06/2011 fin dated 14.01.2011 Availing Maternity leave in different spell - clarification issued- |
VIEW |
GO(p) No.129/09 fin 01.04.2009 Enhancement of Maternity Leave under Rule 100 Part I Kerala Service Rules upto 180 days and Introduction of Leave for Hysterectomy |
VIEW |
GO(P)408/09 fin dated 24.09.2009 Maternity Leave to female recruits who join duty within a specified period after delivery - ceiling enhanced |
VIEW |
GO.P.580-09-Fin.30.12.2009
Maternity Leave to Female Officers Who Join Another Department / Post Before Expiry of the Leave Sanctioned in the Former Department / Post |
VIEW |
G.O.(P) 96/81/Fin. Dated, 05.02.1981 KERALA SERVICE RULES, PART I –AMENDMENTS |
VIEW |
PATERNITY LEAVE
|
G.O(P)No.2/2014_P&ARD dt 08.01.2014 Period of Maternity/Paternity leave as duty for all purposes including probation |
VIEW |
GO(P)No.272/2013,Fin Dated 05.06.2013
Paternity leave to male PSU employees Guidelines |
VIEW |
GO(P)No.342/2011,Fin Dated 11.08.2011 Paternity leave to male government employees Guidelines |
VIEW |
Leave Application Forms
|
Casual Leave Application (Mal) (Word) |
VIEW |
Casual Leave Application (Eng) (Excel) |
VIEW |
Application For Leave -FormNo.13 (Eng) (Excel) |
VIEW |
Application For Leave -FormNo.13 (Eng) (word) |
VIEW |
Application For Leave -FormNo.13 (FormNo.13) (Mal) |
VIEW |
Application For LWA
|
VIEW |