Co-Operative Recovery from the Salary of Employees through SPARK
|
DDO യുടെ സാലറി സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ സഹകരണ ബാങ്കുകൾ, കെ.എസ്.എഫ്.ഇ മറ്റ്
ധനകാര്യസ്ഥാപനങ്ങൾ
എന്നിവിടങ്ങളിൽ നിന്നും അനുവദിക്കുന്ന വായ്പകളും
അഡ്വാൻസുകളും തിരിച്ചടക്കുന്നതിൽ മുടക്കം വരുത്തുന്ന പക്ഷം സാലറി സർട്ടിഫിക്കറ്റ് പ്രകാരം ഗ്യാരന്‍റി
നൽകിയ ജീവനക്കാരന്‍റെ ശമ്പളത്തിൽ നിന്നും ടി കുടിശിക തുക റിക്കവറി നടത്താന്‍
നോട്ടീസ് ലഭിക്കുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട
ജീവനക്കാരന്‍റെ
ശമ്പളത്തിൽ നിന്നും റിക്കവറി നോട്ടീസ്
പ്രകാരമുള്ള തുക ഈടാക്കി DDO യുടെ STSB അക്കൗണ്ടിലേക്ക് മാറ്റുകയും
അവിടെ നിന്ന് ചെക്ക്/BiMS Proceedings വഴി ബന്ധപ്പെട്ട സ്ഥാപനത്തിന്
കൈമാറുന്നതുമായി ബന്ധപ്പെട്ട് SPARK സോഫ്റ്റ് വെയറിൽ നടത്തേണ്ട
ക്രമീകരണങ്ങൾ
പരിശോധിക്കാം. .
ഇത്തരം റിക്കവറിയ്ക്കുള്ള
അറിയിപ്പ് ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നും, DDO യ്ക്ക് നോട്ടീസ് അയക്കാതെ തന്നെ
നേരിട്ട് SPARK സോഫ്റ്റ്
വെയറിൽ അപ്ഡേറ്റ്
ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ ടി
സ്ഥാപനങ്ങളിൽ നിന്നും DDO യ്ക്ക് നേരിട്ട് നോട്ടീസ് കിട്ടുന്ന സാഹചര്യത്തിലോ അല്ലെങ്കിൽ
മേൽ പറഞ്ഞ പ്രകാരം സ്ഥാപനങ്ങൽ നേരിട്ട് റിക്കവറി വിവരം SPARK സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്തിട്ടുള്ള സാഹചര്യത്തിലോ ടി റിക്കവറി DDO SPARK ൽ അപ്പ്രൂവ് ചെയ്യുന്നതിന് Salary à Matters à Co-operative Recovery à Approve Co-operative Recovery Request എന്ന
മെനു മുഖേന Approve Co-operative
Recovery Request പേജ്
തുറക്കുക.
എതെങ്കിലും ജീവനക്കാർക്കു റിക്കവറി
നടത്തുന്നത്തിനു സഹകരണ സ്ഥാപനങ്ങൾ അപ്പ്രൂവലിനു അയച്ചിട്ടുണ്ടെങ്കിൽ ഈ പേജിൽ പേര്
ലിസ്റ്റ് ചെയ്യും .പേരിനോട് ചേർന്നുള്ള Select ബട്ടൺ
ക്ലിക്ക് ചെയ്താൽ റിക്കവറി വിവരങ്ങൾ കാണാൻ കഴിയും. വിവരങ്ങൾ പരിശോധിച്ച്
നോക്കിയശേഷം ശരിയാണെങ്കിൽ Approve ബട്ടൺ ക്ലിക്ക് ചെയ്താൽ സാലറിയിൽ നിന്നും തുക ഈടാക്കി തുടങ്ങുന്നതാണ്.
ഇനി
ധനകാര്യ സ്ഥാപനം റിക്കവറി നടത്തുന്നതിന് നേരിട്ട് നോട്ടീസ് അയച്ചിട്ടുള്ള
സാഹചര്യത്തിൽ റിക്കവറി വിവരം SPARK സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യുന്നതിന് Salary Matters à Co-operative Recovery à Recovery details എന്ന മെനു മുഖേന Co-operative Recovery Details എന്ന പേജ്
തുറക്കുക.
വിവരങ്ങൾ എല്ലാം നൽകി confirm ബട്ടൺ ക്ലിക്ക് ചെയുക.
അടുത്ത സാലറി മുതൽ റിക്കവറി തുടങ്ങുന്നതാണ്.
ഇപ്രകാരം ശമ്പളത്തിൽ നിന്നും ഈടാക്കിയ തുക ഡിഡിഒ യുടെ STSB അക്കൗണ്ടിലേക്കാണ് പോകുന്നത്. ബിൽ നൽകുമ്പോൾ റിക്കവറി തുക രേഖപ്പെടുത്തിയ STSB
ചെക്കും, ധനകാര്യസ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ അടങ്ങിയ Proceedings ഉം ബില്ലിനോടൊപ്പം ഹാജരാക്കിയാൽ
ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ടി തുക ട്രഷറി നിന്നും ട്രാൻസ്ഫർ ചെയ്യുന്നതാണ്.
എന്നാൽ ചില
ട്രഷറികളിൽ BiMS Proceedings
മുഖേന മാത്രമേ റിക്കവറി
തുക ട്രാൻസ്ഫർ ചെയ്തു നൽകാറുള്ളു. അതായത് ശമ്പളത്തിൽ
നിന്നും DDO യുടെ STSB അക്കൗണ്ടിലേക്ക് ക്രഡിറ്റായിട്ടുള്ള റിക്കവറി തുക ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് തുക രേഖപ്പെടുത്തിയ STSB
ചെക്കിനോടൊപ്പം BiMS
Proceedings കൂടി തയ്യാറാക്കി ഹാജരാക്കേണ്ടതാണ്. ബില്ല്
പാസ്സായി റിക്കവറി തുക DDO യുടെ STSB അക്കൗണ്ടിൽ ക്രഡിറ്റായതിനു ശേഷം മാത്രമേ BiMS Proceedings തയ്യാറാക്കി
STSB ചെക്കിനോടൊപ്പം ട്രഷറിയിൽ ഹാജരാക്കാൻ പാടുള്ളു.
|
LATEST UPDATES
Co-operative
റിക്കവറിയുമായി
ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ