Qualifications
and Disqualifications of Candidates
|
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ മൽത്സരിക്കുന്ന സ്ഥാനാർഥികളുടെ
യോഗ്യതകളും അയോഗ്യതകളും പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 29,30,31,32,33,34 എന്നിവയിലും
മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 85,86,87,88,89
എന്നിവയിലുമാണ് പ്രതിപാദിക്കുന്നത്. രണ്ടു
നിയമങ്ങളിലും ചെറിയ വ്യത്യാസങ്ങളോടെ സമാനമായ വ്യവസ്ഥകളാണ് യോഗ്യതകൾക്കും
അയോഗ്യതകൾക്കും പറഞ്ഞിട്ടുള്ളത്. അവയിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ ചുവടെ
ചേർക്കുന്നു. യോഗ്യതകൾ ·
മത്സരിക്കാൻ
ഉദ്ദേശിക്കുന്ന പഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ ഏതെങ്കിലും
നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്‍റെ പേര് ഉണ്ടായിരിക്കണം. ·
നോമിനേഷൻ
സമർപ്പിക്കുന്ന തീയതിയിൽ തന്‍റെ ഇരുപത്തിയൊന്നാം വയസ് പൂർത്തിയാക്കിയിരിക്കണം. ·
ഏതെങ്കിലും
സംവരണ മണ്ഡലത്തിൽ മത്സരിക്കാനാണെങ്കിൽ ആ വിഭാഗത്തിൽപെട്ട ആളായിരിക്കണം. ·
പഞ്ചായത്തിന്‍റെ കാര്യത്തിൽ പട്ടിക ഒന്നിലുള്ള
(മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ പട്ടിക രണ്ടിലുള്ള) സത്യപ്രതിജ്ഞയോ
ദൃഢപ്രതിജ്ഞയോ വരണാധികാരിയുടെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ
മറ്റാരുടേയെങ്കിലുമോ മുൻപാകെ നടത്തി ഒപ്പിട്ടു നൽകിയിരിക്കണം. ·
പഞ്ചായത്ത്
ആക്ടിലെയോ മുനിസിപ്പാലിറ്റി ആക്ടിലെയോ മറ്റേതെങ്കിലും വ്യവസ്ഥകൾ പ്രകാരം
അയോഗ്യനാക്കപ്പെടാത്ത ആളായിരിക്കണം അയോഗ്യതകൾ ·
സംസ്ഥാന
സർക്കാരിലെയോ കേന്ദ്ര സർക്കാരിലെയോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയോ
ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. ·
സംസ്ഥാന
സർക്കാരോ കേന്ദ്ര സർക്കാരോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമോ നിയന്ത്രിക്കുന്ന
കോർപറേഷനിലെ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. ·
സംസ്ഥാന
സർക്കാരിനോ കേന്ദ്ര സർക്കാരിനോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള ഏതെങ്കിലും
കമ്പനിയിലെ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. കമ്പനി എന്നതിൽ കേരള
സഹകരണ സംഘങ്ങൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളും ഉൾപെടും. ·
സംസ്ഥാനത്തെ
ഏതെങ്കിലും നിയമാധിഷ്ഠിത ബോർഡിലേയോ ഏതെങ്കിലും സർവകലാശാലയിലേയോ ഉദ്യോഗസ്ഥാനോ
ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. (വകുപ്പ് 30). (മുനിസിപ്പൽ
നിയമത്തിൽ ഈ പ്രയോഗം സംസ്ഥാന നിയമ പ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ള
ബോർഡുകളിലെയോ ഏതെങ്കിലും സർവ്വകലാശാലയിലേയോ എന്നാണ്.(വകുപ്പ് 86)) ·
ജീവനക്കാരൻ
എന്നതിൽ പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഉൾപെടും.
അങ്കണവാടി ജീവനക്കാർ, ബലവാടി ജീവനക്കാർ, ആശാ
വർക്കർമാർ, സാക്ഷരതാ പ്രേരക്കുമാർ എന്നിവർ ഉൾപ്പെടുകയില്ല.
അങ്കണവാടി ജീവനക്കാർ, ബലവാടി ജീവനക്കാർ, ആശാ
വർക്കർമാർ, സാക്ഷരതാ പ്രേരക്കുമാർ എന്നിവർക്ക് മത്സരിക്കാം. മുനിസിപ്പാലിറ്റി നിയമത്തിൽ സാക്ഷരതാ
പ്രേരക്കുമാരുടെ കാര്യം പറയുന്നില്ല. ·
അഴിമതിക്കോ
കൂറില്ലായ്മക്കോ ഉദ്യോഗത്തിൽനിന്നും പിരിച്ചുവിടപ്പെട്ട മുകളിൽ പറഞ്ഞ
ജീവനക്കാർക്ക് പിരിച്ചുവിട്ട് അഞ്ചുകൊല്ലം കഴിയാതെ മത്സരിക്കാൻ കഴിയുകയില്ല. ·
1860 ലെ I.P.C. - IX A അദ്ധ്യായത്തിൻ കീഴിലുള്ള കുറ്റങ്ങൾക്ക്
കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. (IPC Chapter IXA) ·
1951 ലെ R.P.ആക്ട് വകുപ്പ് 8 ൽ പരാമർശിച്ചിട്ടുള്ള
കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത
ഉണ്ടാകും. (RP Act Section 8) ·
ഒരു
തെരഞ്ഞെടുപ്പിന്‍റെ
രഹസ്യത്തിന്‍റെ
ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്‍റെയോ ചട്ടത്തിന്‍റെയോ കീഴിലുള്ള കുറ്റത്തിന് കുറ്റസ്ഥാപനം
ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. ·
തിരഞ്ഞെടുപ്പ്
സംബന്ധിച്ച ഏതെങ്കിലും അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്ന്
കാണപ്പെട്ടിട്ടുണ്ടെങ്കിൽ ആ തീയതി മുതൽ ആറു വർഷത്തിനുളളിൽ വകുപ്പ് 32/ 88 പ്രകാരം അയോഗ്യനാക്കപെടുന്ന കാലയളവ് വരെ അയോഗ്യത
ഉണ്ടാകും. (വകുപ്പ് 101/177 എന്നിവകൂടി കാണുക). ·
നിശ്ചിത
തീയതിക്കുള്ളിൽ തിരഞ്ഞെടുപ്പ് കണക്ക് ബോധിപ്പിക്കാത്തതിനോ ബോധിപ്പിച്ച കണക്കുകൾ
കളവായതുകൊണ്ടോ പരിധിയിൽ കൂടുതൽ ചെലവുചെയ്തതിനോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയ തീയതി
മുതൽ 5 വർഷം വരെ അയോഗ്യത
ഉണ്ടാകും. ·
പ്രാബല്യത്തിലുള്ള
ഏതെങ്കിലും നിയമപ്രകാരം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന്
അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും
മത്സരിക്കാൻ കഴിയുകയില്ല. ·
പട്ടികജാതിക്കാർക്കോ
പട്ടികവർഗ്ഗകാർക്കോ ആയി സംവരണം ചെയ്തിട്ടുള്ള സ്ഥാനത്തേക്ക് മത്സരിക്കാൻ വ്യാജ
ജാതി സർട്ടിഫിക്കറ്റോ സത്യപ്രസ്താവനയോ നൽകിയതായി തെളിഞ്ഞാൽ 6 വർഷം വരെ അയോഗ്യത ഉണ്ടാകും. ·
സാന്മാർഗിക
ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് 3 മാസത്തിൽ കുറയാതെയുള്ള
കാലത്തേക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.സാന്മാർഗിക
ദൂഷ്യം എന്നതിന് നിർവചനം നൽകിയിട്ടില്ല. സമൂഹത്തിനെതിരായിട്ടുള്ള കുറ്റങ്ങളെ
സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റമായി കാണും. ·
അഴിമതി
കുറ്റത്തിന് കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും. ·
ദുർഭരണത്തിന്
വ്യക്തിപരമായി കുറ്റക്കാരനാണെന്നു ഓംബുഡ്സ്മാൻ വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത
ഉണ്ടാകും. ·
സ്ഥിരബുദ്ധി
ഇല്ലാത്ത ആളാണെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും. ·
ഒരു
വിദേശ രാജ്യത്തിലെ പൗരത്വം സ്വേച്ഛയാ ആർജിച്ചിരിക്കുന്നുവെങ്കിൽ അയോഗ്യത
ഉണ്ടാകും. ·
പോളിങ്
സ്റ്റേഷനുകളിൽ ബാലറ്റ് നശിപ്പിക്കുക, ബൂത്ത്
പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുക എന്നിങ്ങനെ തുടങ്ങിയ ഒരു തെരഞ്ഞെടുപ്പ്
കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ടെങ്കിൽ ശിക്ഷയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത
ഉണ്ടാകും. ·
അഴിമതി
പ്രവർത്തികളുടെ കാരണത്താൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്നും അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ
ആ അയോഗ്യതയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. ·
നിർദ്ധനനായി
വിധിക്കപെടുന്നതിനുള്ള അപേക്ഷകനായിരിക്കുകയോ ഒരു അവിമുക്ത (കട ബാധ്യതകളിൽനിന്നും
മുക്തനല്ലാത്ത) നിർദ്ധനനായിരിക്കുകയോ ചെയ്താൽ അയോഗ്യത ഉണ്ടാകും. ഇൻസോൾവൻസി
നിയമത്തിൻ കീഴിലെ ഇൻസോൾവൻസി കോടതിക്കാണ് ഇതുസംബന്ധിച്ച
ഉത്തരവ് നൽകാനുള്ള അധികാരം. ·
സർക്കാരുമായോ
ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള കരാറിലോ
അല്ലെങ്കിൽ അവർക്കുവേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവകാശമുണ്ടെങ്കിൽ
അയോഗ്യത ഉണ്ടാകും. ·
സർക്കാരിന്
വേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിന് വേണ്ടിയോ പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി
ജോലിയിൽ ഏർപ്പെട്ടിരിക്കുന്നുവെങ്കിൽ അയോഗ്യത ഉണ്ടാകും. ·
മുൻവർഷംവരെയും
മുൻവർഷം ഉൾപ്പെടെയും സർക്കാരിലെക്കോ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്കോ താൻ
കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച്
ഒരു ബില്ലോ നോട്ടീസോ അയാളുടെ മേൽ യഥാവിധി നടത്തുകയും അതിൽ പറഞ്ഞിരിക്കുന്ന സമയം
കഴിയുകയും ചെയ്തിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും. ·
വകുപ്പ്
30 (1) /
86(1) ൽ പറഞ്ഞിരിക്കുന്ന
ഏതെങ്കിലും സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ട് അഞ്ച്
വർഷം കഴിഞ്ഞിട്ടില്ലെങ്കിൽ അയോഗ്യത ഉണ്ടാകും. ·
1999 ലെ കേരള തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം
അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. ·
വക്കീലായി
പ്രാക്റ്റീസ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോഗ്യത
ഉണ്ടാകും. ·
ഒരു
ബധിര മൂകൻ (ബധിരനും മൂകനും) ആണെങ്കിൽ അയോഗ്യത ഉണ്ടാകും. ·
സർക്കാരുമായുള്ള
ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ചവരുത്തിയതിന് ബ്ലാക്ക്
ലിസ്റ്റിൽപ്പെടുത്തിയുട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും. ·
പഞ്ചായത്തിന്‍റെ ധനമോ മറ്റുവസ്തുക്കളോ നഷ്ടപെടുത്തുകയോ പാഴാക്കുകയോ
ദുർവിനിയോഗം ചെയ്യുകയോ ചെയ്‌തെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുണ്ടെകിൽ അയോഗ്യത
ഉണ്ടാകും. സംസ്ഥാന
തിരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരികൾക്കായി പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ കൈപുസ്തകത്തിന്‍റെ
അധ്യായം മൂന്നിൽ കോടതി വിധികൾ സഹിതം ഇക്കാര്യങ്ങൾ വിശദമായി
പ്രതിപാദിച്ചിട്ടുള്ളത് വായിക്കക. ഒരു സ്ഥാനാർത്ഥി ഏതെങ്കിലും അയോഗ്യതകൾക്ക് വിധേയനായിട്ടുണ്ടോ എന്ന പ്രശ്‍നം ഉണ്ടാകുകയാണെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ തീർപ്പിന്
വിടേണ്ടതാണ്. സ്ഥാനാർത്ഥികളുടെ
അയോഗ്യത സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിക്കുന്ന വകുപ്പ് 34(ജി)/90(ജി) യും അയോഗ്യതകളിൽനിന്നും
ഒഴിവാക്കൽ ചട്ടങ്ങളും അനുസരിച്ച് സർക്കാരുമായോ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ
നിലവിലുള്ള ഏതെങ്കിലും കരാറിലോ അല്ലെങ്കിൽ അവർക്ക് വേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവകാശ
ബന്ധമുണ്ടെങ്കിൽ ചില കാര്യങ്ങളിലൊഴിച്ച് സ്ഥാനാർത്ഥികൾക്ക് അയോഗ്യത ഉണ്ടാകാം. പ്രസ്തുത നിയമങ്ങളും ഇതു സംബന്ധിച്ച കോടതി
വിധികളും അനുസരിച്ച് ഇപ്രകാരമുള്ള അവകാശബന്ധത്തിൽ നിന്നും
ഒഴിവാക്കപ്പെട്ടിട്ടുള്ളവർ ആരൊക്കെയെന്ന് നോക്കാം. 1.
കമ്പനിയുടെ
ഡയറക്ടർ അല്ലാത്ത ഓഹരിക്കാരൻ. 2.
സർക്കാരിന്റെയോ
ഏതെങ്കിലും തദ്ദേശഭരണസ്ഥാപനത്തിന്റെയോ വല്ല പരസ്യവും കൊടുക്കുന്ന
വർത്തമാനപത്രത്തിൽ പങ്കോ അവകാശബന്ധമോ കടപത്രമോ ഉള്ളവർ. 3.
സർക്കാരോ
തദ്ദേശ ഭരണ സ്ഥാപനമോ എടുത്തിട്ടുള്ള വായ്പയുമായി ബന്ധപ്പെട്ടിരിക്കുന്നവർ. 4.
ഒരു
സ്ഥാവര വസ്തുവിന്റെ വില്പന, വാങ്ങൽ, പാട്ട കൈമാറ്റം എന്നിവയുമായി
ബന്ധപ്പെട്ടിരിക്കുന്നവർ. 5.
ഇടപാട്
കാലാവധിക്കുള്ളിൽ ഒരു വർഷം മൊത്തം ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ 5000 രൂപവരെയും ബ്ലോക് പഞ്ചായത്തിന്റെ കാര്യത്തിൽ 7000 രൂപവരെയും ജില്ലാ പഞ്ചായത്തിന്റെ/
മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ 10000 രൂപവരെയും സാധാരണ വാങ്ങാലോ വിൽപ്പനയോ നടത്തുന്നവർ. 6.
പഞ്ചായത്തിന്റെ/
മുനിസിപ്പാലിറ്റിയുടെ ഏതെങ്കിലും കെട്ടിടമോ കടമുറിയോ വാടകക്കോ
പാട്ടത്തിനോ എടുത്തിട്ടുള്ളവർ. 7.
സമൂഹത്തിന്റെ
നന്മക്കുവേണ്ടി സമൂഹത്തിന്റെയോ സ്പോൺസറിന്റെയോ പ്രതിനിധി
എന്ന നിലയിൽ പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ പണി
ഏറ്റെടുത്തു നടത്തുന്നവർ. (ഗുണഭോക്‌തൃ സമിതി, പാടശേഖര
സമിതി തുടങ്ങിയവ ). 8.
റേഷൻ
കടയുടെ ലൈസൻസി |
|